പേടിക്കണം ഇവരെ... എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ കഴിയുന്നതുവരെ ടെന്‍നാണ്; എന്തെങ്കിലും കാരണം പറഞ്ഞ് യാത്ര മുടങ്ങിയാല്‍ തീര്‍ന്നു; ഉദ്യോഗസ്ഥരുടെ കടുംപിടുത്തത്തില്‍ വീട്ടമ്മയുടെ യാത്ര മുടങ്ങിയത് എല്ലാവര്‍ക്കും പാഠം; യാത്രയയച്ച് ബന്ധുക്കള്‍ പോയശേഷം ഉണ്ടായ പൊല്ലാപ്പില്‍ വീട്ടമ്മ വലഞ്ഞപ്പോള്‍...

വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ പരിശോധന ഒന്ന് കഴിഞ്ഞ് കിട്ടുന്നത് വരെ എല്ലാ പ്രവാസികള്‍ക്കും വലിയ ടെന്‍ഷനാണ്. നിസാര കാരണങ്ങള്‍ക്ക് പോലും ചിലപ്പോള്‍ തള്ളിയെന്ന് വരാം. യാത്രക്കാരുടെ വേദനയോ അവരുടെ നഷ്ടങ്ങളോ ആരും ഓര്‍ക്കാറില്ല. ന്യായമെന്ന് കണ്ടെത്തിയാല്‍ പോലും വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് വച്ചാല്‍ സങ്കടമാണ്. പ്രവാസികളുടെ കണ്ണ് തുറക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഉണ്ടായത്.
തിരുവനന്തപുരം കടവൂര്‍ സ്വദേശിയായ ബിന്ദു എന്ന വീട്ടമ്മ തിരുവനന്തപുരം വിമാനതാവള അധികൃതരുടെ മനുഷ്യത്വ രഹിതമായ സമീപനം മൂലം ദുരിതത്തിലായത് 14 മണിക്കൂര്‍. 47 വയസുള്ള ഇവര്‍ പുലര്‍ച്ചെ 6.30നുള്ള ഐ.എക്‌സ് 535 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഷാര്‍ജയിലേക്ക് യാത്ര ചെയ്യാന്‍ മുഴുവന്‍ രേഖകളുമായാണ് വിമാനതാവളത്തില്‍ എത്തിയത്. പുലര്‍ച്ചെ 2 മണിക്ക് തന്നെ വിമാനതാവളത്തില്‍ എത്തിയിരുന്നു. ചെക്കിങ് കഴിഞ്ഞ് ബോഡിങ് പാസും വാങ്ങി സന്തോഷത്തോടെ എമിഗ്രേഷന്‍ ഓഫീസര്‍ക്ക് മുന്നിലെത്തിയ ഇവര്‍ക്ക് പിന്നെ സന്തോഷിക്കാനായില്ല. വിസയുടെ കോപ്പി രണ്ട് ഭാഗമാക്കിയാണ് യു.എ.ഇയില്‍ നിന്ന് അയച്ചിരുന്നത്. എന്നാല്‍ ഫോട്ടോ കോപ്പിയില്‍ മുകളിലെ ഭാഗം ഉള്‍പ്പെട്ടിരുന്നില്ല. ഈ ഭാഗം എവിടെയെന്ന് ചോദിച്ചപ്പോള്‍ സാധാരണക്കാരിയായ വീട്ടമ്മ അല്‍പം ആശയക്കുഴപ്പത്തിലായി.
വിമാനതാവളത്തിലേക്ക് കൊണ്ടുവിട്ട ബന്ധുക്കളെല്ലാം തന്നെ മടങ്ങിയിരുന്നു. ഉടനെ തന്നെ ഷാര്‍ജയില്‍ നിന്ന് വിസ അയച്ചയാള്‍ മഞ്ജുവിനെ വിളിച്ച് കാര്യം പറഞ്ഞു. വാട്‌സാപ്പിലേക്ക് രേഖകളെല്ലാം അയച്ചിട്ടുണ്ടെന്നും പേടിക്കാനൊന്നുമില്ലയെന്നും പറഞ്ഞ് മഞ്ജു സമാധാനിപ്പിച്ചെങ്കിലും ബിന്ദുവിന്റെ മൊബൈലില്‍ നെറ്റില്ലാത്തത് കാരണം ഫയല്‍ തുറക്കാനായില്ല. ഓഫീസറുടെ ഇ മെയിലിലേക്ക് രേഖകള്‍ അയക്കാന്‍ വിലാസം ആവശ്യപ്പെട്ടെങ്കിലും അതിനൊന്നും സാധിക്കില്ല എന്നായിരുന്നു മറുപടി. യാത്രക്കാരില്‍ ആരുടെയെങ്കിലും ഈ മെയില്‍ വിലാസമോ, വാട്‌സാപ്പോ തരപ്പെടുത്താന്‍ മഞ്ജു നിര്‍ദേശിക്കുകയും ഒമാനിലേക്ക് പോകാന്‍ വന്ന ഒരു യാത്രക്കാരന്‍ നല്‍കുകയും ചെയ്തു.
ഇതിലേക്ക് രേഖകളെല്ലാം അയച്ചപ്പോള്‍ ഒമാന്‍ യാത്രക്കാരന്റെ മൊബൈലിലേക്ക് വന്ന യു.എ.ഇ യാത്രക്കാരിയുടെ രേഖ സ്വീകാര്യമല്ല എന്നാണ്, സാങ്കേതിക വിദ്യയിലും വിദ്യഭ്യാസത്തിലും ലോകത്തോടൊപ്പം തന്നെ കുതിക്കുന്ന കേരളത്തിലെ ഒരു അന്താരാഷ്ട്ര വിമാനതാവളത്തിലെ ഉദ്യോഗസ്ഥന്‍ മറുപടി പറഞ്ഞത്. കരഞ്ഞ് പറഞ്ഞിട്ടും ഉദ്യോഗസ്ഥന്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതിനിടെ സമയവും പോയി കൊണ്ടിരുന്നു. രേഖകളെല്ലാം കൃത്യ സമയത്ത് എത്തിച്ചിട്ടും ഉദ്യോഗസ്ഥന് തൃപ്തിയായില്ല. കുറച്ചു നേരത്തിന് ശേഷം ബിന്ദുവിന്റെ ബോഡിങ് പാസ് വാങ്ങിയ ഉദ്യോഗസ്ഥന്‍ ഓഫ് ലോഡഡ് എന്ന് സീലടിച്ചു കൊടുത്തു. പ്രവാസികളോട് തുടരുന്ന ചിറ്റമ്മനയം തന്നെയായിരിക്കണം പുലര്‍ച്ചെ 6.30നുള്ള വിമാനത്തില്‍ യാത്ര ചെയ്യാനായി വീട്ടില്‍ നിന്ന് രാത്രി 12 മണിക്ക് പുറപ്പെട്ട് നാലുമണിക്കൂര്‍ മുമ്പ് തന്നെ വിമാനതാവളത്തിലെത്തിയ ഒരു പാവം വീട്ടമ്മയോടും ഇയാള്‍ക്ക് തോന്നിയിട്ടുണ്ടാവുക.
ബിന്ദുവിന്റെ കൈയില്‍ ആകെ ഉണ്ടായിരുന്നത് 40 രൂപയാണ്. അകത്ത് നിന്ന് ഒരു ചായ പോലും കുടിക്കാന്‍ അത് തികയുമായിരുന്നില്ല. പിന്നെ പുറത്തേക്ക് പോയി. വൈകീട്ട് 4.55ന് ദുബൈയിലേക്കുള്ള ഐ.എക്‌സ് 539 എയര്‍ ഇന്ത്യ എക്‌സ്പ്രസിലേക്ക് പിന്നീട് ടിക്കറ്റ് എടുത്തു നല്‍കി മഞ്ജു. സാമ്പത്തിക, സമയ നഷ്ടവും മാനസിക പീഡനങ്ങളും ചൂണ്ടി കാണിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് മഞ്ജു പറഞ്ഞു. തിരുവനന്തപുരം വിമാനതാവളത്തിലൂടെ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും മറ്റും ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങളെ പലപ്പോഴും അഭിമുഖികരിക്കേണ്ടി വരാറുണ്ടെന്നാണ് പല പ്രവാസികളും പറയുന്നത്.
https://www.facebook.com/Malayalivartha
























