Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

കാർഷിക വായ്പകൾ കരസ്ഥമാക്കുന്നത് കർഷകരല്ലാത്തവർ; ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ കാർഷിക വായ്പയായി ബാങ്കുകൾ നൽകിയ 80,000 കോടിയിൽ 42000 കോടി രൂപ യുടെ കാർഷിക വായ്പയും കാർഷികേതര ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായി കണ്ടെത്തൽ

02 AUGUST 2019 11:42 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം

ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ കാർഷിക വായ്പയായി ബാങ്കുകൾ നൽകിയ 80,000 കോടിയിൽ 42000 കോടി രൂപ യുടെ കാർഷിക വായ്പയും കാർഷികേതര ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായി കണ്ടെത്തൽ. വായ്പയിൽ 62 ശതമാനവും സ്വർണപണയമാണ്. റിസർവ് ബാങ്ക് നിയോഗിച്ച സമിതിയാണ് ഇത് കണ്ടെത്തിയത്. തട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തിൽ കാർഷിക വായ്പയുടെ കാര്യത്തിൽ പുനർചിന്തനത്തിന് തയ്യാറെടുക്കുകയാണ് ബാങ്കുകൾ. ഫലത്തിൽ സമ്പന്നരും മറ്റും കർഷകരുടെ കഞ്ഞിയിൽ പാറ്റയിട്ടിരിക്കുകയാണ്.

മോറട്ടോറിയം കാലാവധി കഴിഞ്ഞതിനാൽ ഓഗസ്റ്റ് ഒന്നു മുതൽ ബാങ്കുകൾ ജപ്തി നടപടികൾ പുനരാരംഭിച്ചു. കഴിഞ്ഞ വർഷത്തെ പ്രളയത്തെ തുടർന്നാണ് ബാങ്കുകൾ മോറട്ടോറിയം പ്രഖ്യാപിച്ചത്. ഇത് ഡിസംബർ 31 വരെ നീട്ടുന്നതിന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും റിസർവ് ബാങ്ക് അനുമതി നൽകിയിട്ടില്ല. കൃഷിമന്ത്രി സുനിൽ കുമാർ ആർ. ബി ഐ ഗവർണറെ നേരിട്ട് കണ്ടു. മുഖ്യമന്ത്രി കത്തും അയച്ചു. എന്നാൽ ഇതുകൊണ്ടൊന്നും ഫലമുണ്ടായിട്ടില്ല.

മോറട്ടോറിയം നീട്ടി നൽകാൻ സംസ്ഥാന തല ബാങ്കേഴ്സ് സമിതിക്ക് അവകാശം ഉണ്ടെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയത്. എന്നാൽ വായ്പ കിട്ടാകടമാക്കുന്നതിന് നിലവിലുള്ള വ്യവസ്ഥയിൽ ആർ ബി ഐ ഇളവ് നൽകണം. ഇത്തരത്തിൽ ഇളവ് നൽകാതെ ബാങ്കുകൾക്ക് സ്വയം തീരുമാനം എടുക്കാനാവില്ല. റിസർവ് ബാങ്ക് അംഗീകരിക്കാത്ത മോറട്ടോറിയം നാളെ ബാങ്കുകളെ പ്രതിസന്ധിയിലാക്കുമെന്നും ബാങ്കുകൾ വിശദീകരിക്കുന്നു. ജപ്തി നടപടികൾ ആരംഭിച്ചത് ഇതു കൊണ്ടാണ് . എന്നാൽ ജപ്തിയുമായി സഹകരിക്കിലെന്നാണ് സർക്കാർ നിലപാട്. യഥാർത്ഥത്തിൽ സർക്കാർ എന്തു പറഞ്ഞാലും ബാങ്കുകൾക്ക് അനുസരിക്കാൻ ബാധ്യതയില്ല. കാരണം സർക്കാരിന് കീഴിലല്ല ബാങ്കുകൾ പ്രവർത്തിക്കുന്നത്.അതേ സമയം സർക്കാർ സഹകരിക്കാതിരുന്നാൽ ജപ്തിക്ക് പോലീസ് സഹായം ലഭിക്കില്ല. ഇത് ക്രമസമാധാന വിഷയമാകാൻ സാധ്യതയുണ്ട്. റിസർവ് ബാങ്ക് സർക്കാർ നിലപാട് പുന:പരിശോധിക്കാൻ തയ്യാറായിട്ടില്ല.

കാർഷിക വായ്പകൾ ദുരൂപയോഗം ചെയ്യുന്നു എന്ന പരാതി റിസർവ് ബാങ്ക് സർക്കാരിനോടാണ് ഉന്നയിച്ചിരിക്കുന്നത്. ഒരു സമിതിയെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിന് ശേഷമായിരുന്നു കണ്ടെത്തൽ. പ്രസ്തുത റിപ്പോർട്ട് സർക്കാരിന് നൽകിയിട്ടില്ല. അങ്ങനെ നൽകിയാൽ ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കേണ്ടി വരും. അതേ സമയം സഹകരണ ബാങ്കുകളാണ് ഇത്തരത്തിൽ തിരിമറി നടത്തിയിരിക്കുന്നത്. സഹകരണ ബാങ്കുകളുടെ ഭരണം നടത്തുന്നത് സി പി എമ്മാണ്. സഖാക്കളാണ് കാർഷിക വായ്പ കരസ്ഥമാക്കുന്നവരിൽ അധികവും. അതു കൊണ്ട് തന്നെ സർക്കാർ ഇക്കാര്യത്തിൽ നിശബ്ദത തുടരാനാണ് സാധ്യത.

മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സർക്കാരിന് അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല. ഏത് മാനദണ്ഡ പ്രകാരമാണ് അന്വേഷണം നടത്തുന്നതെന്ന് പോലും സർക്കാരിനറിയില്ല. റിസർവ് ബാങ്കിന് അന്വേഷണം നടത്താനുള്ള അവകാശമുണ്ട്. കാരണം ബാങ്കുകൾക്ക് മേൽ സർക്കാരിന് നിയന്ത്രണമില്ല. വായ്പയുടെ നിയന്ത്രണം റിസർവ് ബാങ്കിന് മാത്രമാണ്. മുമ്പും റിസർവ് ബാങ്ക് ഇത്തരം അനേഷണങ്ങൾ നടത്തിയിട്ടുണ്ട്. അന്നൊന്നും കാണാത്ത സത്യങ്ങളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (4 minutes ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (14 minutes ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (30 minutes ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (43 minutes ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (1 hour ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (1 hour ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (1 hour ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (8 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (8 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (8 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (11 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (11 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (12 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (12 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (15 hours ago)

Malayali Vartha Recommends