Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...


രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി


സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

കാര്യങ്ങള്‍ പോകുന്ന പോക്കേ... ജനം പ്രളയക്കെടുതിയുടെ പേരില്‍ ഒരു മാസത്തെ ശമ്പളവും നല്‍കി; ഇപ്പോള്‍ വാങ്ങുന്ന സാധനങ്ങള്‍ക്കെല്ലാം സെസും; ക്യാബിനറ്റ് പദവിയോടെ വര്‍ഷത്തില്‍ 18 ലക്ഷം ശമ്പളം; ഡല്‍ഹിയില്‍ വീട്, ഉദ്യോഗസ്ഥര്‍ എല്ലാം കൂടി 30 ലക്ഷത്തോളം; ഒരു വര്‍ഷത്തില്‍ മുക്കിക്കളയുന്നത് അരക്കോടി

02 AUGUST 2019 02:34 PM IST
മലയാളി വാര്‍ത്ത

More Stories...

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

ഇന്നസെന്റ് ഒരു സിനിമയില്‍ പറയുന്ന ഒരു ഡയലോഗുണ്ട്. ഞാന്‍ തോറ്റ എംഎല്‍എയാണെന്ന്. അപ്പോള്‍ ശ്രീനിവാസന്‍ നല്‍കുന്ന മറുപടി ഏവരേയും ചിരിപ്പിച്ചുകളഞ്ഞു. തോറ്റാല്‍ എങ്ങനെ എം.എല്‍.എ.യാകുമെന്ന്. അതേ ഓര്‍മ്മയാണ് ആറ്റിങ്ങളില്‍ നിന്നും തോറ്റ എംപി എ. സമ്പത്തിന്റെ കാര്യത്തിലും വരുന്നത്. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ മോഹങ്ങള്‍ ഉപേക്ഷിച്ച് പഴയ വക്കീല്‍ പണിയിലേക്ക് പോകാനിരുന്നതാണ്. എന്നാല്‍ സമ്പത്തിനെ അങ്ങനെ വക്കീല്‍ പണിക്കയച്ചാല്‍ എങ്ങനെ ശരിയാകും. അത് കുറച്ചിലല്ലേ. ദേ വരുന്നു ക്യാബിനറ്റ് റാങ്കോടെയുള്ള ഓര്‍ഡര്‍.

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ജനത്തിനുമേല്‍ പ്രളയസെസ് അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍, ''തോറ്റ എം.പി''ക്കു ഡല്‍ഹിയില്‍ ലാവണമൊരുക്കാന്‍ പൊതു ഖജനാവില്‍നിന്നു ചെലവഴിക്കാനൊരുങ്ങുന്നതു കോടികളാണ്. പ്രത്യേകിച്ചു പണിയൊന്നുമില്ലാത്ത സര്‍ക്കാര്‍ ചീഫ് വിപ്പ് പദവി സി.പി.ഐക്കുവേണ്ടി പുനഃസ്ഥാപിച്ചതിനു പിന്നാലെയാണു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ സി.പി.എം. നേതാവ് എ. സമ്പത്തിനു വേണ്ടി കാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ ലെയ്‌സണ്‍ ഓഫീസര്‍ തസ്തിക സൃഷ്ടിച്ചത് എന്നുള്ള വിമര്‍ശനമാണ് ഉയരുന്നത്. 

കേന്ദ്രസര്‍ക്കാരുമായുള്ള ഏകോപനം സുഗമമാക്കാന്‍ എന്ന പേരിലാണു ഡല്‍ഹിയില്‍ സമ്പത്തിനെ സംസ്ഥാനസര്‍ക്കാരിന്റെ ''പ്രത്യേക''പ്രതിനിധിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ, സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളവും പെന്‍ഷനും കൊടുക്കാന്‍പോലും ധനവകുപ്പ് പാടുപെടുന്നതിനിടെയാണു കോടികളുടെ അധികബാധ്യത വരുത്തുന്ന പുതിയ നിയമനം. മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു വേണ്ടി ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ പദവി, ഘടകകക്ഷി നേതാക്കള്‍ക്കുവേണ്ടി മുന്നോക്കക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവി, സര്‍ക്കാര്‍ ചീഫ് വിപ്പ് പദവി എന്നിവയ്ക്കു പുറമേയാണ് ആറ്റിങ്ങലില്‍ തോറ്റ സമ്പത്തിനുവേണ്ടി നാലാം കാബിനറ്റ് പദവി സൃഷ്ടിച്ചത്. 

ഇതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ രൂക്ഷവിമര്‍ശനമുയരുകയും പ്രതിപക്ഷകക്ഷികള്‍ ശക്തമായി രംഗത്തുവരുകയും ചെയ്തു. സംസ്ഥാന മന്ത്രിക്കു തുല്യമായ പദവിയും ആനുകൂല്യങ്ങളുമാണു ഡല്‍ഹിയില്‍ സമ്പത്തിനു ലഭിക്കുക. കേരളാ ഹൗസാണ് ആസ്ഥാനം. രൂക്ഷ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ തല്‍ക്കാലം ഒരു െ്രെപവറ്റ് സെക്രട്ടറി, മൂന്ന് അസിസ്റ്റന്റ്, െ്രെഡവര്‍ തസ്തികകളാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. പ്രതിഷേധം അടങ്ങുന്ന മുറയ്ക്ക് പഴ്‌സണല്‍ സ്റ്റാഫ് ഉള്‍പ്പെടെ 27 പേരെക്കൂടി നിയമിക്കാനാണു നീക്കം. സമ്പത്തിന് എം.പിയുടേതിനു തുല്യമായ മാസശമ്പളം (ഒന്നരലക്ഷം രൂപ) ലഭിക്കും. യാത്രാബത്ത ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങള്‍ വേറേ. സംസ്ഥാനസര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഡല്‍ഹിയില്‍ റസിഡന്റ് കമ്മിഷണര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരുള്ളപ്പോഴാണ് ഈ നിയമനധൂര്‍ത്ത്.

വി.എസിനു വേണ്ടി രൂപീകരിച്ച ഭരണപരിഷ്‌കാര കമ്മിഷന്‍ സമര്‍പ്പിച്ച ഒരു ശിപാര്‍ശ പോലും മൂന്നുവര്‍ഷത്തിനിടെ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. സര്‍ക്കാരിനു വേണ്ടാത്ത കമ്മിഷനു വേണ്ടി മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരടക്കം 27 പേരെയാണു നിയമിച്ചിട്ടുള്ളത്. ഇവരുടെ ശമ്പളം, ആനുകൂല്യങ്ങള്‍, വാഹനങ്ങള്‍, ഓഫീസ് എന്നിവയ്ക്കായും കോടികള്‍ ചെലവഴിക്കുന്നു. അതേസമയം, അനാരോഗ്യം അലട്ടുന്ന വി.എസിന്റെ സഹായികള്‍ക്കുള്ള യാത്രാച്ചെലവുപോലും ധൂര്‍ത്തെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വെട്ടുകയും ചെയ്തു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...  (6 minutes ago)

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്  (25 minutes ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും  (39 minutes ago)

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (56 minutes ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (1 hour ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (1 hour ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (1 hour ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (2 hours ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (2 hours ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (2 hours ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (9 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (9 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (9 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (12 hours ago)

Malayali Vartha Recommends