ഹോട്ടലിലെത്തിയവർക്ക് അരോചകമാവും വിധം ലൈംഗിക ചേഷ്ടകള്‍ കാണിച്ചെന്ന് ആരോപണം; സ്വവര്‍ഗ ദമ്പതികളെ ചെന്നെയിലെ ഹോട്ടലില്‍ നിന്നു പുറത്താക്കി

സ്വവര്‍ഗ ദമ്പതികളെ ചെന്നെയിലെ ഹോട്ടലില്‍ നിന്നു പുറത്താക്കി. അതിഥികള്‍ക്ക് അരോചമാവും വിധം ലൈംഗിക ചേഷ്ടകള്‍ കാണിച്ചെന്നാരോപിച്ച് ചെന്നൈയിലെ ദി സ്ലേറ്റ് ഹോട്ടലില്‍ നിന്ന് ഇവരെ പുറത്താക്കിയത്. രസിക ഗോപാലകൃഷ്ണന്‍, ശിവാങ്കി സിംഗ് എന്നിവരെയാണ് കഴിഞ്ഞമാസം 28ന് ഹോട്ടലില്‍ നിന്ന് പുറത്താക്കിയത്.
എന്നാൽ തങ്ങളെ മനപ്പൂര്‍വം കാരണങ്ങളുണ്ടാക്കി പുറത്താക്കിയതാണെന്ന് രസികയും ശിവാങ്കിയും ആരോപിക്കുന്നു. 'ശനിയാഴ്ച രാത്രിയാണ് ഞാനും എന്റെ കൂട്ടുകാരിയും സ്ലേറ്റ് ഹോട്ടലിലെത്തിയത്. ഡാന്‍സ് ചെയ്യുന്ന സമയത്ത് നാല്-അഞ്ച് പുരുഷന്മാര്‍ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ഇത് ഞങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കിയെന്ന് രസിക കുറിപ്പില്‍ പറയുന്നു.
പിന്നീട് ഞങ്ങള്‍ വാഷ് റൂമിലേക്ക് കയറി കുറച്ച് കഴിഞ്ഞ് ഡോറില്‍ ആഞ്ഞ് മുട്ടുകയും പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പുറത്തിറങ്ങിയ ഞങ്ങളോട് രണ്ടു പേരും അകത്ത് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച് വളരെ മോശമായ രീതിയില്‍ സംസാരിച്ചു.
ഞങ്ങളിരുവരും അസാന്മാര്‍ഗികമായി എന്തോ ചെയ്യുന്നുവെന്ന രീതിയിലായിരുന്നു അവരുടെ സംസാരം. പിന്നീട് നിങ്ങള്‍ ഇപ്പോള്‍ തന്നെ ഇവിടെ നിന്നും ഒഴിഞ്ഞു പോകണമെന്നും പറഞ്ഞു. കാര്യമന്വേഷിച്ചപ്പോള്‍ മറ്റു അഥിതികളില്‍ നിന്നും ഞങ്ങളെ കുറിച്ച് ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്നായിരുന്നു മറുപടി. എന്നാല്‍, താനും സുഹൃത്തും മറ്റുള്ളവര്‍ക്ക് യാതൊരു രീതിയിലുള്ള ബുദ്ധിമുട്ടും സൃഷ്ടിച്ചിട്ടില്ലെന്നാണ് പോസ്റ്റിലൂടെ രസിക വ്യക്തമാക്കുന്നത്.
അതിഥികള്‍ക്ക് അരോചകമാകും വിധം സ്റ്റേജില്‍ കയറിനിന്ന് ഇരുവരും ചുംബിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്‌തെന്നാണ് മാനേജര്‍ പറഞ്ഞതെന്ന് ശിവാങ്കി സമൂഹമാധ്യമത്തില്‍ കുറിച്ചു. അതിന്റെ വിഡിയോ കൈയില്‍ ഉണ്ടെന്നാണ് മാനേജര്‍ പറഞ്ഞത്. എന്നാല്‍ ഞങ്ങള്‍ വിഡിയോ കാണിക്കാന്‍ ആവശ്യപ്പെട്ടപ്പേള്‍ അയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. അയാള്‍ വിഡിയോയെ കുറിച്ച് പറഞ്ഞത് കള്ളമാണ്. അത്തരത്തില്‍ ഒരു വിഡിയോ ഇല്ല', എന്നും ശിവാങ്കി പറഞ്ഞു.
https://www.facebook.com/Malayalivartha
























