ഉറങ്ങി കിടന്ന കുഞ്ഞിൻറെ അരികിലിരുന്ന ഫോൺ പൊട്ടി തെറിച്ചു; സംഭവം ഇങ്ങനെ

ഫോൺ വാങ്ങിയിട്ട് മാസങ്ങൾ മാത്രമേ ആയുള്ളൂ. അതിനിടയിൽ പൊട്ടിത്തെറി. പറവൂര്‍, ആലങ്ങാട് സ്വദേശി നിസാറിനാണ് ഫോൺ നഷ്ട്ടം വരുത്തിയത്. ആറുമാസം മുന്‍പ് നിസാർ പറവൂരിലെ കടയില്‍ നിന്ന് വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചിരിക്കുന്നത് . വീട്ടിൽ വച്ചായിരുന്നു സംഭവം. കട്ടിലില്‍ വെറുതെ ഇരിക്കുകയായിരുന്ന ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. കട്ടിലിൽ കുട്ടി കിടന്നുറങ്ങുന്നുണ്ടായിരുന്നെങ്കിലും അപകടമൊമെന്നും സംഭവിച്ചില്ല. ഇന്നലെ പുലര്‍ച്ചയോടെയാണ് ഫോൺ പൊട്ടിത്തെറിച്ചത്.
പൊട്ടിത്തെറിക്കു പിന്നാലെ ഫോൺ രണ്ടായി പൊട്ടുകയും ചെയ്തു .നിസാറും ഭാര്യയും ഉറക്കമുണര്‍ന്ന് പുറത്തേക്കിറങ്ങിയിരുന്നു. അപ്പോൾ മുറിയില്‍ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ട് ഓടി ചെന്നപ്പോൾ ഫോൺ കത്തി കരിഞ്ഞിരുന്നു. കട്ടിലിന്റെ പലകയും കരിഞ്ഞിരുന്നു. എന്നാൽ കട്ടിലില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിന് വലിയ അപായമൊന്നും സംഭവിച്ചിട്ടില്ല. ആറുമാസം മുന്‍പായിരുന്നു നിസാർ പറവൂരിലെ കടയില്‍നിന്ന് ഫോൺ വാങ്ങിയത്. രാത്രി പൂര്‍ണമായും ചാര്‍ജ് ചെയ്ത് വെച്ചിരുന്നതാണെന്നും ഫോണിന് പൊട്ടിത്തെറിക്കുന്നത് വരെ യാതൊരു കേടുപാടും ഉണ്ടായിരുന്നില്ലെന്നും നിസാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























