Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...


രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി


സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ശബരിമല കേസ് വാദിച്ചതിന് താന്‍ വലിയതുക ആവശ്യപ്പെട്ടെന്നുള്ള തരത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ചിലര്‍ വ്യാജ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്ന് മനു അഭിഷേക് സിംഗ്‌വി

02 AUGUST 2019 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

ശബരിമല കേസ് വാദിച്ചതിന് താന്‍ വലിയതുക ആവശ്യപ്പെട്ടെന്നുള്ള തരത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ചിലര്‍ വ്യാജ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്‌വി. ഒരു സിറ്റിംഗിന് 20 ലക്ഷവും കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അഞ്ചര ലക്ഷം രൂപയുമാണ് സാധാരണ താന്‍ വാങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതനുസരിച്ച് 93 ലക്ഷം രൂപയാണ് ദേവസ്വം ബോര്‍ഡ് കൊടുക്കേണ്ടത്. അത്രയും പണം നല്‍കാനുള്ള വരുമാനം ഇല്ലെന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചപ്പോള്‍ 31 ലക്ഷം രൂപ കുറച്ചു, 62 ലക്ഷം നല്‍കിയാല്‍ മതിയെന്ന് പറഞ്ഞു. ആ പണം പോലും നല്‍കാതെ തനിക്കെതിരെ വാര്‍ത്തകള്‍ നല്‍കുകയായിരുന്നെന്നും മനുഅഭിഷേക് സിംഗ്‌വി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് കൂടിയായ അഭിഭാഷകന്‍ വലിയതുക ചോദിച്ചെന്നും ഭക്തരുടെ കാണിക്കയില്‍ നിന്നും ഇത്രയധികം തുക നല്‍കുന്നത് ശരിയല്ലെന്നും ഉള്ള പ്രചരണം വ്യാപകമായതോടെയാണ് സിംഗ്‌വി വിശദീകരണവുമായി രംഗത്തെത്തിയത്. വാദിച്ച് തോറ്റ കേസിലെ ഫീസാണ് ഇതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് സിംഗ്‌വിയെ കേസ് ഏല്‍പ്പിച്ചതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ പറഞ്ഞു. എന്നാല്‍ കേസ് വാദിച്ച സ്ഥിതിക്ക് ഭീമമായ ഫീസില്‍ ഇളവ് വരുത്തണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുമെന്നും പറഞ്ഞു. ശബരിമല യുവതീ പ്രവേശനക്കേസ് മോഹന്‍ പരാശരനെയോ, ഗോപാല്‍ സുബ്രഹ്മണ്യത്തെയോ ഏല്‍പ്പിക്കാനായിരുന്നു ബോര്‍ഡിന്റെ തീരുമാനം. എന്നാല്‍ യു.ഡി.എഫ് ഭരണകാലത്ത് നിയമിച്ച അഭിഭാഷക ബോര്‍ഡിന്റെ അനുമതിയില്ലാതെ കേസ് സിങ്‌വിയെ ഏല്‍പ്പിക്കുകയായിരുന്നു. അതിന് പിന്നില്‍ മറ്റ് പല താല്‍പര്യങ്ങളും ഉണ്ടായിരുന്നെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 

തോറ്റ കേസിന് പ്രതിഫലം നല്‍കാന്‍ ഭക്തരുടെ കാണിക്കയില്‍ നിന്ന് അടക്കം ഇത്രയും തുക നല്‍കുന്നതിനെതിരെ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് ഭക്തര്‍ക്കെതിരായി എടുക്കുന്ന തീരുമാനത്തില്‍ പ്രതിഷേധിച്ച് കാണിക്കയിടരുതെന്ന നിര്‍ദേശവും അവര്‍ നല്‍കിയിരുന്നു. അതിന് പിന്നാലെ ശബരിമലയില്‍ വലിയ വരുമാന കുറവുണ്ടായിരുന്നു. അത് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ 30 കോടി രൂപ നല്‍കിയിരുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച 100 കോടിയുടെ ആദ്യ ഗഡുവാണിത്. 

ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കുപോലും പണം ഇല്ലാത്ത അവസ്ഥയിലാണ് ബോര്‍ഡ്. 25 കോടി രൂപയാണ് ഒരു മാസം പെന്‍ഷന്‍, ശമ്പളം എന്നിവയ്ക്ക് വേണ്ടത്. 1200 കോടി രൂപ ബോര്‍ഡിന്റെ സ്ഥിരം സാമ്പത്തിക ആസ്തിയായി ഉണ്ട്. അതിന്റെ പലിശയാണ് കാര്യങ്ങള്‍ നടത്താനായി ഉപയോഗിക്കുന്നത്. ഇതില്‍ 800 കോടി രൂപയും പെന്‍ഷന്‍ നല്‍കാനുള്ള കരുതല്‍ ധനമാണ്. യുവതീപ്രവേശനത്തെ ദേവസ്വം ബോര്‍ഡ് അനുകൂലിച്ചതിനെ തുടര്‍ന്ന് ഹൈന്ദവ സംഘടനകള്‍ കാണിക്ക ബഹിഷ്‌കരണം ആഹ്വാനം ചെയ്തിരുന്നു. ഇതോടെ ശബരിമല വരുമാനം ഇടിഞ്ഞു. മുന്‍ സീസണെ അപേക്ഷിച്ച് 98 കോടി രൂപയുടെ കുറവാണുണ്ടായത്. മറ്റ് ഗ്രൂപ്പുകളുടെ പരിധിയിലും വലിയ വരുമാനനഷ്ടം ഉണ്ടായി. പോയ വര്‍ഷത്തെ അപേക്ഷിച്ച് മൊത്തം 3.77 കോടിയാണ് കുറവ് വന്നത്. ഇത്തരം പ്രതിസന്ധികള്‍ക്കിടെ വക്കീലിന് ഇത്രയും വലിയ തുക കൊടുക്കുക പ്രയാസമാണ്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കുമെന്ന് സൂചനയുണ്ട്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...  (8 minutes ago)

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്  (27 minutes ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും  (41 minutes ago)

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (58 minutes ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (1 hour ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (1 hour ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (1 hour ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (2 hours ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (2 hours ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (2 hours ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (9 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (9 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (9 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (12 hours ago)

Malayali Vartha Recommends