ബസില്‍ സ്ത്രീ ബഹളമുണ്ടാക്കിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ പോലീസ് കേസ്

അടുത്തിടെ ഒരു ബസില്‍ ഡ്രൈവിംഗ് സീറ്റിന്റെ മുന്‍വശത്തെ കാബിനില്‍ കയറിയിരുന്ന് ഒരു സ്ത്രീ ബഹളമുണ്ടാക്കുകയും സ്റ്റിയറിംഗില്‍ കയറി പിടിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഒരോത്തരും വിവിധങ്ങളായ തലക്കെട്ടിലാണ് സമൂഹ്യമാധ്യങ്ങളില്‍ ഇത് പ്രചരിപ്പിച്ചത്.
എന്നാല്‍ മാനസിക വൈകല്യമുള്ള ഒരു സ്ത്രീ ബഹളം വച്ച സംഭവം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിലൂടെ വലിയ മാനഹാനിയാണ് കുടുംബാംഗങ്ങള്‍ക്ക് ഉണ്ടായതെന്ന് കാട്ടി വീട്ടുകാര്‍ മാന്നാര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു.
സ്ത്രീ സഞ്ചരിച്ച പന്തളം മാവേലിക്കര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ജീവനക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഫോണുകള്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും മാന്നാര്‍ സിഐ ജോസ് മാത്യു പറഞ്ഞു.
ഈ ദൃശ്യങ്ങള്‍ വിവിധ ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിച്ചവര്‍ക്കെതിരെ സൈബര്‍ സെല്‍ നീരീക്ഷണം നടത്തുകയാണെന്നും ഇവര്‍ക്കെതിരെയും കേസ് ഉണ്ടാകുമെന്നും സിഐ അറിയിച്ചു.
https://www.facebook.com/Malayalivartha

























