വിഷം കഴിച്ച് അത്യാസന്ന നിലയിലെത്തിയ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ബന്ധുക്കളുടെ കൂട്ടയടി; കോട്ടയം മെഡിക്കല്‍ കോളജില്‍ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ!!!

ഇന്നലെ വൈകുന്നേരം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് പൊന്‍കുന്നം സ്വദേശിനിയായ യുവതിയുടെ ഭര്‍ത്താവും, ഈരാറ്റുപേട്ടക്കാരായ ഇവരുടെ ബന്ധുക്കളും തമ്മിലായിരുന്നു സംഘര്‍ഷം. ആദ്യ തവണ മെഡിക്കല്‍ കോളജ് സംഘട്ടനത്തിന്റെ പേരില്‍ ഇരു കക്ഷികളേയും സ്റ്റേഷനില്‍ വിളിപ്പിച്ച് പെറ്റിക്കേസ് ചാര്‍ജ്ജ് ചെയ്തശേഷം വിട്ടയച്ചു. അതിനുശേഷം സ്റ്റേഷനില്‍ നിന്നും നാട്ടിലേക്ക് പോകവേ ഗാന്ധിനഗര്‍ ചെമ്മനംപടി ഭാഗത്തുവച്ച് ഒരു കൂട്ടര് മറ്റൊരു കൂട്ടരുടെ വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. ആക്രമണം രൂക്ഷമാകുകയും വാഹനഗതാഗതം തടസപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ സിഐ അനുപ് ജോസ്, എസ്ഐ ടി.എസ്. റെനീഷ് എന്നിവര്‍ സ്ഥലത്തെത്തി ഇരുകൂട്ടരേയും പിടികൂടി സ്റ്റേഷനിലെത്തിച്ചു കേസെടുത്തശേഷം രാത്രിയോടെ വിട്ടയച്ചു.
https://www.facebook.com/Malayalivartha
























