Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീറാമിന്റെ പെണ്‍സുഹൃത്ത്; വഫ ചില്ലറക്കാരിയല്ല ഐഎഎസ് കാരുടെ പ്രിയപ്പെട്ടവള്‍; ജയിലിലെത്തിയ നടിയും മോഡലുമായ വഫയ്ക്കുവേണ്ടി വന്ന കോളുകള്‍ കണ്ട് അന്തം വിട്ട് പോലീസ്;

04 AUGUST 2019 09:12 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു...

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമനോടൊപ്പം കാറില്‍ സഞ്ചരിച്ച വഫ ഫിറോസ് പരസ്യങ്ങളില്‍ അഭിനയിക്കുന്ന മോഡല്‍. വര്‍ഷങ്ങളായി ഗള്‍ഫിലായിരുന്ന പരസ്യനടിയും മോഡലുമായ ഇവര്‍ക്ക് കേരളത്തിനകത്തും പുറത്തുമുള്ള ഐഎഎസുകാരുമായി അടുത്ത ബന്ധമുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. വഫ ആള് ചില്ലറക്കാരിയല്ല. വഫയുടെ കാര്‍ മൂന്നു മാസത്തിനുള്ളില്‍ മൂന്നു തവണ ട്രാഫിക് നിയമം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനൊന്നും ഇവര്‍ പിഴയടച്ചിരുന്നില്ല. കാറിന്റെ ചില്ലുകള്‍ കറുത്ത കൂളിംഗ് സ്റ്റിക്കര്‍ ഒട്ടിച്ച് മറച്ചിരിക്കുന്ന നിലയിലാണ്.

ശ്രീറാമിനോടുള്ള ആരാധന ഫെയ്സബുക്കുവഴി സൗഹൃദത്തിലേക്കെത്തിച്ചെന്നാണ് നാവായിക്കുളം സ്വദേശിയായ വഫയുടെ മൊഴി. പട്ടം മരപ്പാലത്താണ് ഇപ്പോള്‍ താമസം. നിരന്തരം മെസേജുകള്‍ അയച്ചാണ് സൗഹൃദം വളര്‍ന്നത്. ഐ എ എസ് കാരും ഐ പി എസുകാരുമായി നിരവധി സുഹൃത്തുക്കളുണ്ട് വഫക്ക്. വഫയ്ക്കായി പോലീസ് സ്റ്റേഷനിലേക്ക് അര്‍ദ്ധരാത്രിയില്‍ പോലും നിരവധി കോളുകളാണ് വന്നത്. വഫയെ രക്ഷപെടുത്താന്‍ തലസ്ഥാനത്തെ ഒരു ഐ പി എസ് ഉന്നതന്‍ ഇപ്പോഴും ശ്രമിക്കുന്നു. വഫയുടെ മൊഴി പൂര്‍ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. മദ്യപിച്ചു ഉന്മത്തനായ ശ്രീറാം രാത്രിയില്‍ തന്നെ വഫയെ കാണണമെന്ന് വാശി പിടിച്ചതാണ് കുഴപ്പങ്ങള്‍ക്ക് കാരണം. വഫ പറയുന്നതുപോലെ ശ്രീറാമിനെ വീട്ടിലെത്തിക്കുകയായിരുന്നില്ല ലക്ഷ്യമെന്ന് പോലീസ് കരുതുന്നു.

സിവില്‍ സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെപോലും സൗഹൃദം സമ്പാദിക്കാന്‍ പ്രത്യേക താല്‍പ്പര്യം കാണിക്കുന്ന വഫയുടെ വിദേശവാസം, മോഡലിങ് രംഗത്തെ സംഭാവന തുടങ്ങി എല്ലാവിവരങ്ങളും പൊലീസ് ശേഖരിച്ചുതുടങ്ങി. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ താന്‍ മദ്യപിച്ചിട്ടില്ലെന്നും ശ്രീറാം മദ്യപിച്ചിരുന്നതായും യുവതി വ്യക്തമാക്കിയെന്നാണ് അറിയുന്നത്.

അവധിയെടുത്ത് വിദേശത്തു ഉപരിപഠനത്തിന് പോയ ശ്രീറാം കഴിഞ്ഞയിടെയാണ് തിരിച്ചു ജോലിയില്‍ കയറിയത്. അതിന്റെ ആഘോഷത്തിലായിരുന്നു ശ്രീറാമും കൂട്ടരും. കവടിയാറില്‍ ഐഎഎസുകാരുടെ ക്ലബ്ബില്‍ ആഘോഷത്തിന് മൂക്കറ്റം മദ്യപിച്ച ശ്രീറാമിനെ മദ്യപിച്ച നിലയിലായതിനാല്‍ തന്നെ വീട്ടില്‍ കൊണ്ടുപോയി വിടണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീറാം തന്നെ വിളിച്ചതെന്ന് പെണ്‍സുഹൃത്ത് മൊഴി നല്‍കി. ഇതുപ്രകാരമാണ് താന്‍ കാറുമായി ചെന്നത്. രാത്രി 12.40 ന് ശ്രീറാം പറഞ്ഞപ്രകാരം കവടിയാറില്‍ എത്തി. കവടിയാര്‍ വിവേകാനന്ദപ്പാര്‍ക്കിലെത്തിയ വഫയുടെ കാറില്‍ ശ്രീറാം കയറി. കവടിയാറിലെ കഫെ കോഫി ഡേയുടെ മുന്നില്‍ വണ്ടി ശ്രീറാം നിര്‍ബന്ധിച്ച് നിര്‍ത്തിപ്പിച്ചു. തുടര്‍ന്ന് ഡ്രൈവിങ് സീറ്റിലിരുന്ന ശ്രീറാം അമിതവേഗത്തില്‍ വാഹനമോടിച്ചു. ശ്രീറാം തന്നെയാണ് കാര്‍ ഓടിച്ചത്. കവടിയാര്‍ മുതല്‍ വാഹനം ഓടിച്ചത് ശ്രീറാമാണ്. അമിത വേഗതയിലായിരുന്നു കാര്‍ എന്നും ഇവര്‍ പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിലും അമിത വേഗതയില്‍ കാര്‍ പറക്കുന്നത് കാണാം. എന്നാല്‍ മ്യൂസിയത്തിന് മുന്നിലൂടെയുള്ള യാത്രയുടെ ലക്ഷ്യം ശ്രീറാമിന്റെ വീടല്ല എന്നാണ് പോലീസ് കരുതുന്നത്.

ഒടുവില്‍ അപകടമുണ്ടായപ്പോള്‍ . പൊലീസിന് മൊഴി നല്‍കുമ്പോള്‍ വഫയാണ് വാഹനമോടിച്ചെതന്ന് ശ്രീറാം പറഞ്ഞു. വഫയോട് അങ്ങനെ പറയാനും നിര്‍ദേശിച്ചു. ഇതുരേഖപ്പെടുത്തിയ ശേഷം പോലീസ് ഇവരെ വീട്ടിലേക്ക് വിട്ടയച്ചു. ഇത് കൊണ്ട് തന്നെ വഫ മദ്യപിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ആദ്യം ശ്രീറാമാണ് വാഹനമോടിച്ചതെന്നു പറഞ്ഞ വഫ പിന്നീട് ഇത് മാറ്റി ശ്രീറാംതന്നെയാണ് വാഹനമോടിച്ചതെന്ന് സമ്മതിച്ചു. എല്ലാ നിയമവും സാധാരണക്കാരന് മാത്രം. വലിയ മീനുകള്‍ വല തകര്‍ത്തു രക്ഷപ്പെടുമെന്ന് സാരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സുഖകരമായ വിജയത്തുടക്കം...  (3 minutes ago)

ബാഴ്‌സലോണയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം...  (9 minutes ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (47 minutes ago)

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി  (1 hour ago)

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു...  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...  (1 hour ago)

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്  (2 hours ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും  (2 hours ago)

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (2 hours ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (2 hours ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (3 hours ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (3 hours ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (4 hours ago)

Malayali Vartha Recommends