Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാധ്യമ പ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ശ്രീറാമിനെ ശ്രീരാമനാക്കാനുള്ള പോലീസിന്റെ നീക്കം പൊളിച്ചത് മിന്നൽ പിണറായി; ചുമത്തിയത് പത്ത് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ; ശ്രീറാമിനെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി

04 AUGUST 2019 09:30 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു...

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം ചുമത്താൻ പോലീസ് തീരുമാനിച്ചത് സംസ്ഥാന പോലീസ് മേധാവിയും മുഖ്യമന്ത്രിയും നടത്തിയ കൂടി കാഴ്ചക്ക് ശേഷം. ഒരു കാരണവശാലും ശ്രീറാമിനെ സർക്കാർ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് ഇതിനു പിന്നാലെ മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയം ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. മാധ്യമ പ്രവർത്തകർ അനുഭവിക്കുന്ന പ്രത്യേക തൊഴിൽ സാഹചര്യമാണ് ബഷീറിനുണ്ടായ ദുരന്തത്തിന്റെ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്ത് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് ഇപ്പോൾ ശ്രീരാമിനെതിരെ ചുമത്തിയിരിക്കുന്നത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്താൽ ഉടൻ തന്നെ ശ്രീരാമിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. റിമാൻഡിലായാൽ ഈ വകുപ്പുകൾ പ്രകാരം മുപ്പത് ദിവസമെങ്കിലും ശ്രീറാം ജയിലിൽ കഴിയേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.

സമൂഹത്തിലെ ഉന്നതനാണെന്നും, സാക്ഷികളെയും അന്വേഷണത്തെയും സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ ഉറപ്പായും ശ്രീരാമിന് ജാമ്യം നൽകുന്നതിനെ പ്രൊസിക്യൂഷൻ എതിർക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഈ സാഹചര്യത്തിൽ ശ്രീറാം മൂന്നു മാസമെങ്കിലും ജയിലിൽ കഴിയേണ്ടി വരുമെന്നാണ് ഉറപ്പ്. ഇതിനിടെ സംഭവത്തിൽ ഒപ്പം സഞ്ചരിച്ചിരുന്ന വഫ ഫിറോസിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി.

വഞ്ചിയൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്.ഇതിനിടെ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ശനിയാഴ്ച പുലർച്ചെ വഫയും ശ്രീറാം വെങ്കിട്ടരാമനും സഞ്ചരിച്ചിരുന്ന കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീർ മരിച്ചിരുന്നു.അമിതവേഗത്തിൽ വന്ന കാർ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം.

കാർ ഓടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച നിലയിലായിരുന്നു. എന്നാൽ വഫയാണ് കാറ് ഓടിച്ചിരുന്നതെന്നാണ് ശ്രീറാം പോലീസിനോട് പറഞ്ഞിരുന്നത്. ഇതേ തുടർന്നാണ് മജിസ്‌ട്രേറ്റിന് മുന്നിൽ വഫയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചത്. എന്നാൽ പോലീസ് ചോദ്യം ചെയ്യലിൽ ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് കാറോടിച്ചിരുന്നതെന്ന് വഫ മൊഴി നൽകുകയുണ്ടായി. ദൃക്‌സാക്ഷി മൊഴികളും ശ്രീറാമാണ് വാഹനമോടിച്ചിരുന്നത് എന്ന് തന്നെയായിരുന്നു. അന്വേഷണത്തിലും നടപടികളിലും ആദ്യം വിമുഖ കാണിച്ച പോലീസ് പ്രതിഷേധം ശക്തമായതോടെയാണ് രക്ത പരിശോധനയടക്കം നടത്താൻ തയ്യാറായത്. ശ്രീറാം വെങ്കിട്ടരാമന്റെ പേരിൽ ജാമ്യമില്ലാ കുറ്റം ചുമത്താനും ഡിജിപിയുടെ നിർദേശമുണ്ടായിരുന്നു. മുഖ്യമന്ത്രി ഇടപെട്ടില്ലായിരുന്നെങ്കിൽ ചിത്രം മറ്റൊന്ന് ആയേനെ.

ഇതിനിടെ കേസിൽ കുടുങ്ങി അറസ്റ്റിലായി ജയിലിൽ പോകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്യാനുള്ള നടപടികളും ആരംഭിച്ചതായി സൂചനയുണ്ട്. ഇതിന്റെ ഭാഗമായി പൊതുഭരണ വകുപ്പ് സെക്രട്ടറി ശ്രീറാമിനെതിരായ അന്വേഷണ റിപ്പോർട്ട് പൊലീസിനോടു ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശ്രീറാമിനെ സസ്പെന്റ് ചെയ്തേക്കും. ഇതിനിടെ പ്രസ്‌ക്ലബിൽ പൊതുദർശനത്തിന് വച്ച കെ.എം ബഷീറിന്റെ മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് എത്തി അന്തിമോപചാരം അർപ്പിച്ചത് ബഷീർ എത്രത്തോളം തിരുവനന്തപുരം നഗരത്തിന് പ്രിയപ്പെട്ടവനാണെന്ന വ്യക്തമായ സന്ദേശം നൽകുന്നതായിരുന്നു. എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രം കാണുന്ന ബഷീറിന്റെ വിടവാങ്ങലിൽ തിരുവനന്തപുരം പ്രസ്‌ക്ലബ് പരിസരം അത്യന്തം ശോകമൂകമായിരുന്നു.

മൂന്നാറിലെ കുരിശ് പൊളിക്കൽ മുതൽ പിണറായിയുടെ കണ്ണിലെ കരടായിരുന്നു ശ്രീറാം. അവസരം കിട്ടിയപ്പോൾ മുഖ്യമന്ത്രി പണി മടക്കി കൊടുത്തു എന്ന് കരുതിയാൽ മതി. കാരണം ശ്രീറാമിനെ സാക്ഷാൽ ശ്രീരാമനാക്കാനുള്ള നീക്കത്തിലായിരുന്നു പോലീസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാഴ്‌സലോണയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം...  (7 minutes ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (45 minutes ago)

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി  (1 hour ago)

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു...  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...  (1 hour ago)

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്  (2 hours ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും  (2 hours ago)

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (2 hours ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (2 hours ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (2 hours ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (3 hours ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (3 hours ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (4 hours ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (4 hours ago)

Malayali Vartha Recommends