Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

പൊളിച്ചടുക്കി മുരളീധരന്‍... പ്രളയക്കെടുതിയില്‍ മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നവര്‍ക്ക് ചുട്ട മറുപടിയുമായി വി. മുരളീധരന്‍; മഴക്കെടുതികളെ സിപിഎം രാഷ്ട്രീയവല്‍ക്കരിക്കുന്നു, കേരളത്തിന് വേണ്ട എല്ലാ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ നല്‍കി; ഇനിയും സഹായിക്കും

14 AUGUST 2019 02:07 PM IST
മലയാളി വാര്‍ത്ത

പ്രളയം കേരളത്തെ വല്ലാതെ ബാധിച്ചിരിക്കുകയാണ്. ജനങ്ങള്‍ രക്ഷപ്പെടാനായി പാടുപെടുന്നതിനിടയ്ക്ക് രാഷ്ട്രീയ ആരോപണങ്ങളും ഉയരുകയാണ്. കേന്ദ്രം സഹായിച്ചില്ലെന്ന ശക്തമായ ആരോപണമാണ് സിപിഎം പോരാളികള്‍ ഉന്നയിക്കുന്നത്. എന്നാല്‍ അതിനെതിരെ ശക്തമായ നിലപാടുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് വേണ്ട എല്ലാ സഹായങ്ങളും മോദി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് വി മുരളീധരന്‍ വ്യക്തമാക്കി. 

കേരളത്തിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായിയുമായി കൂടിക്കാഴ്ച നടത്തി. നിലവില്‍ സ്ഥിതി നിയന്ത്രണത്തിലാണെന്നും വെള്ളപ്പൊക്കത്തിന്റെ വര്‍ദ്ധനവ് ഈ അവസരത്തില്‍ പ്രതീക്ഷിക്കപ്പെടുന്നില്ല എന്നുമാണ് വിലയിരുത്തുന്നത്.

52.27 കോടി രൂപ അടിയന്തിര സഹായമായി കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനനുവദിച്ചു. കുടാതെ 4.42 കോടി രൂപയുടെ മരുന്നുകളും കേരളത്തിനനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തില്‍ 3000 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ 1500 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുണ്ട്.

സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനും മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്നതിനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. 

കേരളം ഒറ്റക്കെട്ടായി രാഷ്ട്രീയാതീതമായി നിന്നുകൊണ്ട് മഴക്കെടുതികളെ നേരിടുമ്പോള്‍ അതിനെ സി പി എം രാഷ്ട്രീയവല്‍ക്കരിക്കുന്നത് സ്വന്തം വീഴ്ചകള്‍ മറച്ചുവെയ്ക്കാനാണ്. നിലവില്‍ 13 എന്‍ഡിആര്‍എഫ് ടീമുകള്‍ കേരളത്തിലുണ്ട്. ആവശ്യമെങ്കില്‍ ഇനിയും ടീമിനെ നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.

ദുരന്തത്തിന്റെ വ്യാപ്തിയും നാശനഷ്ടങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചാല്‍ മാത്രമേ സഹായം നല്‍കേണ്ടത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് തിരുമാനം എടുക്കാന്‍ സാധിക്കൂകയുള്ളൂവെന്നും മുരളീധരന്‍ പറഞ്ഞു.

മഴക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ച മലപ്പുറത്തും വയനാടും ഈ മാസം 16 ന് കേന്ദ്രമന്ത്രിമാര്‍ സന്ദര്‍ശനം നടത്തും. കേരളത്തില്‍ ആഭ്യന്തരമ മന്ത്രി അമിത് ഷാ തന്നെ സന്ദര്‍ശനം നടത്തണം എന്ന് നിര്‍ബന്ധമില്ല. ദില്ലിയിലെ നേതാക്കള്‍ രാഷ്ട്രീയ നേട്ടത്തിനായി പ്രസ്താവന ഇറക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

മഴക്കെടുതി ബാധിച്ച കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശനം നടത്തിയിട്ടും കേരളത്തില്‍ എത്താതിരുന്നതിനെതിരെ പ്രതിഷേധം ശക്തമാകിയിരുന്നു. പ്രളയ ദുരിതാശ്വാസം അനുവദിക്കുന്നതില്‍ കേന്ദ്രം കേരളത്തോട് വിവേചനം കാണിക്കുകയാണെന്ന് നേരത്തേ കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം മോദി കേരളത്തിന് വേണ്ടി വലിയ തുക വീണ്ടും സംഭാവന ചെയ്യുമെന്നാണ് കേരളത്തിലെ ബിജെപിക്കാര്‍ കരുതുന്നത്. മോദി കേരളത്തില്‍ വരുന്ന സമയത്ത് വലിയ പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. രാഹുല്‍ ഗാന്ധി കൂടി വന്ന സാഹചര്യത്തില്‍ ഉടന്‍ തന്നെ മോദി എത്തുമെന്നാണ് സൂചന. അതിനാല്‍ തന്നെ കരുതിയിരുന്നോളാന്‍ ബിജെപി സൈബര്‍ പടയും പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (5 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (5 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (5 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (5 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (5 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (6 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (6 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (6 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (6 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (8 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (9 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (10 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (10 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends