കോട്ടയം നഗരത്തിലെ ലോഗോസ് ജംഗ്ഷനില്‍ നിയന്ത്രണംവിട്ട ലോറി പതിനഞ്ചോളം വാഹനങ്ങളില്‍ ഇടിച്ചുകയറി, നിരവധി പേര്‍ക്ക് പരിക്ക്

നഗരത്തിലെ ലോഗോസ് ജംഗ്ഷനില്‍ നിയന്ത്രണംവിട്ട ലോറി പതിനഞ്ചോളം വാഹനങ്ങളില്‍ ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോഡുമായി വന്ന ലോറിക്ക് ലോഗോസ് ജംഗ്ഷനിലെ ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മുന്നിലുണ്ടായിരുന്നു കാറുകളിലും ഓട്ടോറിക്ഷയിലും ചെറുവാഹനങ്ങളിലും ലോറി ഇടിച്ചു കയറി. അപകടത്തെ തുടര്‍ന്ന് നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി.
https://www.facebook.com/Malayalivartha