പ്രളയജലമിറങ്ങിയതോടെ അഭയം തേടി ദുരിതാശ്വാസ ക്യാമ്പിലെത്തിയ 1300 പേരും വീടുകളിലേയ്ക്ക് പോയപ്പോൾ ഒറ്റപ്പെട്ടത് ക്യാമ്പിൽ കുഴഞ്ഞുവീണ് മരിച്ച നാടോടിയായ രാജുവിന്റെ മകൾ; അമ്മ ഉപേക്ഷിച്ച് പോയ മാനുഷ ചോദ്യചിഹ്നമായപ്പോൾ ഏറ്റെടുക്കാൻ രംഗത്ത് വന്നത് മക്കളില്ലാത്തവർ മുതൽ വിദേശ മലയാളികൾ വരെ... മനുഷ്യത്വം വറ്റാത്തവർ ഇത് അറിയണം

കോഴിക്കോട്ടെ മാവൂര്‍ മണക്കാട്ടെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് പ്രളയജലമിറങ്ങിയതോടെ അഭയം തേടി എത്തിയത് 1300 ഓളം പേരായിരുന്നു. പക്ഷെ ക്യാമ്പിലെത്തിയവർ വീടുകളിലേകക് പോയപ്പോൾ ഒരു കുടുംബം മാത്രം ഒറ്റയ്ക്കായി. ക്യാമ്പിൽ കുഴഞ്ഞുവീണ് മരിച്ച നാടോടിയായ രാജുവിന്‍റെ മക്കളും ബന്ധുക്കളുമാണ് കോഴിക്കോട് മണക്കാട് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ എങ്ങോട്ട് പോകണമെന്നറിയാതെ തനിച്ചായത്. കനത്ത മഴയിലും കാറ്റിലുംപെട്ട് ഇവരുടെ പുറമ്പോക്കിലെ കൂര പറന്ന് പോയതോടെയാണ് രാജു കുടുംബത്തോടൊപ്പം മണക്കാട് സ്കൂൾ ക്യാമ്പിലെത്തിയത്.
ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന അതേ സ്കൂളിലെ നാലാം ക്ലാസിൽ തന്നെയാണ് രാജുവിന്റെ ഇളയമകൾ മാനുഷ പടിക്കുന്നത്. തെരുവ് സർക്കസ് ചെയ്ത് ജീവിതം മുന്നോട്ട് പോകുന്നവരാണ് രാജുവും കുടംബം. അമ്മ നേരത്തെ മരിച്ചു. രാജു മാത്രമാണ് കുടുംബത്തിന്റെ തുണ. രക്ത സമ്മർദ്ദം കൂടി രാജുവും മരണപ്പെട്ടതോടെ ആ കുടുംബം അനാഥമായി. എങ്ങോട്ട് പോകണമെന്നറിയാതെ പകച്ച് നിൽക്കുകയായിരുന്നു മാനുഷ.
കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജുവും മാനുഷയും അടക്കമുള്ള കുടുംബാംഗങ്ങൾ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. ഇപ്പോഴിതാ മനുഷയെ ഏറ്റഎടുക്കാൻ സന്നദ്ധത അറിയിച്ച് ന്യൂസിലൻഡിൽ ജോലി ചെയ്യുന്ന രതീഷ് രംഗത്തെത്തിയിരിക്കുകയാണ്. രതീഷിന്റെ തിരുവനന്തപുരത്തുള്ള കുടുംബവുമായി കലക്ടർ എസ് സാംബശിവറാവു ബന്ധപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്. സ്ഥിരംസംവിധാനം ഉണ്ടാകുന്നതുവരെ താമസിക്കാന്‍ മാവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കണ്ണിപറമ്പ് വൃദ്ധസദനമാണ് മാനുഷയ്ക്കും കുടുംബത്തിത്തിനും അധികൃതര്‍ അനുവദിച്ചത്. ഇപ്പോൾ അവിടെയാണ് മനുഷ കഴിയുന്നത്.
മാനുഷയെന്ന കുട്ടിയുടെ മുഖം കണ്ടിട്ട് സഹിക്കുന്നില്ല. ഇ പെണ്‍കുട്ടിയെ സഹായിക്കാന്‍ കഴിവുള്ളവര്‍ നമുക്കിടയില്‍ ഉണ്ടാവാം. അവരില്‍ ഇത് എത്തിക്കുക. ഒപ്പം അധികാരികളുടെ ശ്രദ്ധയും. പെണ്‍കുട്ടിയാണ് വഴിയില്‍ ഇറക്കിവിടാന്‍ പാടില്ല, അവള്‍ക്ക് വേണ്ട സുരക്ഷിതത്വം ഉറപ്പാക്കാന്‍ ശ്രമിക്കണം എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഷെയർ ചെയ്തിരുന്നു. ഈ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ മാനുഷയെ ഏറ്റെടുക്കാൻ കുറച്ച് നല്ല മനുഷ്യർ കൂടെ രംഗത്തെത്തിയിരുന്നു. അവരിൽ മക്കളില്ലാത്ത ജിതേഷ് എന്ന യുവാവും ഭാര്യയും സന്നദ്ധ അറിയിച്ച് രംഗത്തെത്തിയിരുന്നു.
"ഇത് ഞാനും എന്റെ ഭാര്യയും.. ഞങ്ങൾ വാടക വീട്ടിലാണ് താമസിക്കുന്നത്.. ഞങ്ങൾക്ക് കുട്ടികളില്ല ആ പൊന്നുമോളെ ഞങ്ങൾ ദത്തെടുക്കാൻ ആഗ്രഹമുണ്ട്" എന്നായിരുന്നു ജിതേഷിന്റെ കുറിപ്പ്. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇതു വായിച്ച എറണാകുളം സ്വെദേശി ജിജു ജേക്കബ് ഇവരെ സഹായിക്കാൻ സന്നദ്ധ അറിയിച്ച് രംഗത്ത് വന്നത് മനുഷ്യത്വം വറ്റാത്ത കുറെ മനസുകൾ ഇനിയുമുണ്ടെന്ന് തെളിക്കുന്നതായിരുന്നു. ജിജു ജേക്കബ് കുറിച്ചത് ഇങ്ങനെയായിരുന്നു...
"അവർക്ക് ദത്തെടുക്കാൻ കഴിയുമോ എന്ന് സംശയമുണ്ട് കാരണം സ്വന്തമായി സ്വത്ത് ഉള്ളവർക്കെ നിലവിലെ നിയമമനുസരിച്ചു ദത്തെടുക്കാൻ കഴിയുകയുള്ളു.. സാരമില്ല അവർക്ക് ആ കുട്ടിയെ ദത്തെടുക്കാൻ കഴിഞ്ഞാൽ ഏളംകുന്നപ്പുഴയിൽ നല്ലൊരു വീട് അവർക്ക് നൽകാൻ തയ്യാറാണെന്നായിരുന്നു.
https://www.facebook.com/Malayalivartha

























