Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ജോലി സമയത്ത് പ്രളയ ദുരിതാശ്വാസ സഹായത്തിനുള്ള നോട്ടീസ് വിതരണം ചെയ്യാന്‍ ഓഫീസിലെത്തിയ ഇടത് യൂണിയന്‍ നേതാക്കളെ പൊതുഭരണവകുപ്പ് സെക്രട്ടറി ഇറക്കിവിട്ടു

14 AUGUST 2019 02:07 PM IST
മലയാളി വാര്‍ത്ത

ജോലി സമയത്ത് പ്രളയ ദുരിതാശ്വാസ സഹായത്തിനുള്ള നോട്ടീസ് വിതരണം ചെയ്യാന്‍ ഓഫീസിലെത്തിയ ഇടത് യൂണിയന്‍ നേതാക്കളെ പൊതുഭരണവകുപ്പ് സെക്രട്ടറി ഇറക്കിവിട്ടു. ജോലി സമയത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ വേണ്ടെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശത്തിന് പുല്ല് വില കല്‍പ്പിക്കാതെ നേതാക്കള്‍ നോട്ടീസ് വിതരണവുമായി മുന്നോട്ട് പോയി. പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയും സെക്രട്ടേറിയറ്റിലെ ഇടത് അനുകൂല യൂണിയനും തമ്മില്‍ ഏറെനാളായി തര്‍ക്കത്തിലായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇന്ന് വീണ്ടും തര്‍ക്കമുണ്ടായത്. യൂണിയന്റെ ആവശ്യപ്രകാരം പൊതുഭരണ സെക്രട്ടറിയെ മാറ്റിയിരുന്നു. മുഖ്യമന്ത്രി ഇടപെട്ട് അദ്ദേഹത്തെ തിരികെ കൊണ്ടുവരുകയായിരുന്നു. ഇതിനെതിരെ യൂണിയന്‍ നോട്ടീസും ഇറക്കിയിരുന്നു. 

ചില യൂണിയന്‍ നേതാക്കള്‍ക്കെതിരെ സെക്രട്ടറി അച്ചടക്ക നടപടി സ്വീകരിച്ചതോടെയാണ് ശീതയുദ്ധം ശക്തമായത്. ഇനിതിനിടെയാണ് പ്രളയ ദുരിതാശ്വാസ സഹായം ശേഖരിക്കുന്നതിന്റെ നോട്ടീസുമായി യൂണിയന്‍ പ്രവര്‍ത്തകര്‍ പൊതുഭരണ സെക്രട്ടറിയുടെ ഓഫീസിലെത്തിയത്. സെക്രട്ടറിയുടെ ഓഫീസിലെ ജീവനക്കാര്‍ക്ക് നോട്ടീസ് വിതരണം ചെയ്യുന്നത് ബിശ്വനാഥ് സിന്‍ഹ തടഞ്ഞതോടെ വാക്കുത്തര്‍ക്കമായി. ജോലി സമയത്ത് സംഘടനാ പ്രവര്‍ത്തനം അനുവദിക്കില്ലെന്നായിരുന്നു സെക്രട്ടറിയുടെ നിലപാട്. പൊതുഭരണ സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് യൂണിയന്‍ പരാതി നല്‍കി. വരും ദിവസങ്ങളിലും ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണവും പ്രചാരണ പരിപടികളും ഓഫീസ് സമയത്ത് സംഘടിപ്പിക്കുമെന്നും യൂണിയന്‍ നേതാക്കള്‍ പറയുന്നു. അതേസമയം, ഓഫീസ് സമയത്ത് പ്രചാരണം പാടില്ലെന്ന നിലവിലെ ചട്ടം പാലിക്കുക മാത്രമാണ് ചെയ്തതെന്നാണ് ബിശ്വനാഥ് സിന്‍ഹയുടെ വിശദീകരണം. 

സെക്രട്ടറിയേറ്റിലെ സ്ഥലംമാറ്റത്തില്‍ യൂണിയന്‍ നേതാക്കളുടെ ഇടപെടലിന് കഴിഞ്ഞ മാര്‍ച്ചില്‍ പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ കടിഞ്ഞാണിട്ടിരുന്നു. സെക്ഷന്‍ ഓഫിസര്‍ വരെയുള്ളവരെ സ്ഥലംമാറ്റാനുള്ള അധികാരം അഡീഷണല്‍ സെക്രട്ടറിമാരില്‍ നിന്നു പൊതുഭരണസെക്രട്ടറി ഏറ്റെടുത്തു. യൂണിയന്‍ നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് പഞ്ചിങ് ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ ബിശ്വാനാഥ് സിന്‍ഹ നടപ്പാക്കിയിരുന്നു. അതോടെ യൂണിയനുകള്‍ പ്രതിഷേധിക്കുകയും അദ്ദേഹത്തെ സ്ഥലംമാറ്റുകയുമായിരുന്നു. ഭരണസിരാകേന്ദ്രത്തില്‍ സംഘടന വളര്‍ത്തുന്നതിന് ഇടത് വലത് യൂണിയന്‍ നേതാക്കളുടെ പ്രധാന ആയുധമായിരുന്നു സ്ഥലം മാറ്റം. സെക്ഷന്‍ ഓഫിസര്‍മാര്‍ വരെയുള്ള ജീവനക്കാരെ യൂണിയന്‍ നേതാക്കളായ അഡീഷണല്‍ സെക്രട്ടറിമാരെ ഉപയോഗിച്ച് വര്‍ഷങ്ങളായി സ്ഥലംമാറ്റുന്നതായിരുന്നു രീതി. 

ഈ രീതിയിലുള്ള സ്ഥലംമാറ്റം ഒഴിവാക്കാനായി പണപിരിവരെ നടത്തിയിരുന്നതായി പരാതി ഉര്‍ന്നിരുന്നു. ഇതോടെയാണ് ബിശ്വാസ് സിന്‍ഹ കര്‍ശന മാനദണ്ഡം കൊണ്ടു വന്നു. പഞ്ചിങ് ശമ്പള സോഫറ്റ് വയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാനുള്ള തീരുമാനവുമായി അദ്ദേഹം മുന്നോട്ട് പോയി. ബിശ്വനാഥ് സിന്‍ഹയെ ഭരണാനുകൂല സംഘടനകളുടെ സമര്‍ദത്തെ തുടര്‍ന്നു സര്‍ക്കാര്‍ മാറ്റിയത്. പ്രവര്‍ത്തന മികവ് മനസിലാക്കി മുഖ്യമന്ത്രി അദ്ദേഹത്തെ ആ സീറ്റില്‍ തിരികെ കൊണ്ടുവന്നു. ഇതിനെതിരെ പ്രതിഷേധം നടത്തിയെങ്കിലും മുഖ്യമന്ത്രി അത് മുഖവിലയ്‌ക്കെടുത്തില്ല. ഇന്ന് നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലും പ്രതിഷേധം ഉയര്‍ന്നെങ്കിലും സെക്രട്ടറിയെ മുഖ്യമന്ത്രി മാറ്റില്ല.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (5 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (5 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (5 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (5 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (5 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (6 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (6 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (6 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (6 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (8 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (9 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (10 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (10 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends