തലയെടുപ്പും ആരോഗ്യവുമില്ല;പട്ടിണി കിടന്ന് എല്ലും തോലുമായി;മൃത പ്രായയായ 70 വയസായ ആനയെ കിലോമീറ്ററോളം നടത്തിച്ച് എഴുന്നള്ളിപ്പിനിറക്കി ക്ഷേത്ര ഭാരവാഹികൾ; മനഃസാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ച

ശ്രീലങ്കയിലെ കാന്ഡിയിലാണ് നാടിനെയൊട്ടാകെ കണ്ണെഴിലാഴ്ത്തിയ സംഭവം ഉണ്ടായത്. എഴുപത് വയസ് പ്രായമായ മൃത പ്രായയായ ആനയെയാണ് കാൻഡിയിൽ നടന്ന ദളദ മാലിഗാവ ബുദ്ധക്ഷേത്രത്തില്‍ നടന്ന എസല പെരഹേര ആഘോഷത്തി പ്രത്യേക വേഷവിതാനങ്ങളണിയിച്ചിറക്കിയത്. അന്തർ ദേശീയ മാധ്യമങ്ങളാണ്ആനയെ പ്രദക്ഷിണത്തിനെത്തിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മെലിഞ്ഞ് ഉള്ളിലെ അസ്ഥികൾ വെളിവാകുന്ന അവസ്ഥയിലാണ് ആനയുടെ രൂപം. തിക്കിരി എന്നാണ് ആനയുടെ പേര് . മൃതപ്രായയായ ആനയെ പ്രത്യേക വേഷവിതാനങ്ങൾ അണിയിച്ച് ശരീരത്തിന്റെ ശോചനീയവാസ്ഥ പ്രകടമാകാത്ത രീതിയിലാണ് എഴുന്നുള്ളിച്ചത്. ആളുകളെ ആശീര്വദിക്കാനായി കിലോമീറ്ററുകള് നടത്തിച്ചുവെന്നും സേവ് എലിഫന്റ് ഫൗണ്ടേഷന് ഭാരവാഹികള് പറഞ്ഞു.ബുദ്ധക്ഷേത്രത്തിലെ ദന്താവശിഷ്ടം വഹിച്ചുകൊണ്ടുള്ള രാത്രികളില് നടക്കുന്ന പ്രദക്ഷിണത്തില് തുടര്ച്ചയായി തിക്കിരിയെ പങ്കെടുപ്പിച്ചെന്നും സേവ് എലിഫന്റ് ഫൗണ്ടേഷന് സ്ഥാപക ലേക് ചായ്ലേര്ട്ട് പറയുന്നു.
എസല പെരഹേരയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രദക്ഷിണത്തില് 60 ആനകളെയാണ് ഉള്പ്പെടുത്തുന്നത്. കഠിന ശബ്ദങ്ങളുടെ ഇടയിലൂടെ നടക്കേണ്ടി വരുന്ന ഇത്തരം ആനകളുടെ കണ്ണീര് ഇവിടെ ആരും കാണുന്നില്ലെന്നും സേവ് എലിഫന്റ് ഫൗണ്ടേഷന് സ്ഥാപക ലേക് ചായ്ലേര്ട്ട് പറയുന്നു.
വെടിക്കെട്ടുകൊണ്ടുള്ള പുകയ്ക്കും ശബ്ദകോലാഹലങ്ങള്ക്ക് ഇടയിലൂടെയുമുള്ള ഈ നടത്തം തിക്കിരിയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ചായ്ലേര്ട്ട് ആരോപിക്കുന്നു.
തിക്കിരിയെ അണിയിക്കുന്ന വേഷങ്ങള് ആനയുടെ ദയനീയ അവസ്ഥ വെളിയില് കാണിക്കില്ലെന്നും ചായ്ലേര്ട്ട് പറയുന്നു. വിറയ്ക്കുന്ന ചുവടുകളാണ് ആന വയ്ക്കുന്നതെന്നും ചായ്ലേര്ട്ട് വ്യക്തമാക്കി. എന്നാല് തായ്ലേര്ട്ടിന്റെ ആരോപണങ്ങള് തള്ളിയ ബുദ്ധക്ഷേത്രം തിക്കിരിയ്ക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്.
https://www.facebook.com/Malayalivartha

























