Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

പ്രളയദുരിത ബാധിത മേഖലയിലുള്ളവര്‍ക്ക് നല്‍കാന്‍ തന്റെ കടയിലെ വസ്ത്രങ്ങള്‍ മുഴുവന്‍ നല്‍കിയ നൗഷാദിന് പിന്നാലെ മറ്റൊരു വ്യാപാരിയും കടയിലെ ലക്ഷങ്ങളുടെ തുണിത്തരങ്ങള്‍ പ്രളയമേഖലയിലുള്ളവര്‍ക്ക് നല്‍കി

14 AUGUST 2019 05:18 PM IST
മലയാളി വാര്‍ത്ത

പ്രളയദുരിത ബാധിത മേഖലയിലുള്ളവര്‍ക്ക് നല്‍കാന്‍ തന്റെ കടയിലെ വസ്ത്രങ്ങള്‍ മുഴുവന്‍ നല്‍കിയ നൗഷാദിന് പിന്നാലെ മറ്റൊരു വ്യാപാരിയും കടയിലെ ലക്ഷങ്ങളുടെ തുണിത്തരങ്ങള്‍ പ്രളയമേഖലയിലുള്ളവര്‍ക്ക് നല്‍കി. ആലപ്പുഴ തൃക്കുന്നപ്പുഴ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണീറ്റ് പ്രസിഡന്റും അണ്ടോളില്‍ ബ്യൂട്ടിക് എന്ന വസ്ത്രശാലയുടെ ഉടമയുമായ അബ്ദുല്ല അണ്ടോളില്‍ ആണ് സംഭാവന നല്‍കിയത്.

പരേതനായ മുസ്‌ലിംലീഗ് നേതാവായ അണ്ടോളില്‍ ഉസ്മാന്‍ കുട്ടിയുടെ മകനാണ് അബ്ദുല്ല. സ്വര്‍ണ്ണവ്യാപാര രംഗത്തും പ്രവര്‍ത്തിക്കുന്നു. വസ്ത്രങ്ങള്‍ അടക്കം ശേഖരിച്ച വിഭവങ്ങള്‍ ബുധനാഴ്ച മലബാറിലേക്ക് പുറപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞതവണ പ്രളയം ആലപ്പുഴയെ വിഴുങ്ങിയപ്പോള്‍ ദുരിതത്തിന്റെ തീവ്രത അബ്ദുള്ള നേരിട്ട് മനസ്സിലാക്കിയതാണ്. അതിനാലാണ് ഇത്തവണ വടക്കന്‍ കേരളത്തില്‍ ദുരന്തം ഉണ്ടായപ്പോള്‍ സഹായിക്കാന്‍ തീരുമാനിച്ചത്. 

കൊച്ചി ബ്രോഡ് വേയിലെ വഴിയോര കച്ചവടക്കാരന്‍ നൗഷാദ് കണക്ക് നോക്കാതെ ചാക്ക് കണക്കിന് പുതിയ വസ്ത്രങ്ങളാണ് നിലമ്പൂരിലും വയനാട്ടിലും ദുരിതമനൂഭവിക്കുന്നവര്‍ക്ക് സൗജന്യമായി നല്‍കിയത്. എറണാകുളം വൈപ്പിന്‍ മാലിപ്പുറം സ്വദേശിയായ നൗഷാദ് 18 വര്‍ഷമായി ബ്രോഡ് വസ്ത്രവ്യാപാരം നടത്തുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും അധ്യാപകരും പ്രളയബാധിതര്‍ക്ക് നല്‍കാന്‍ വസ്ത്രങ്ങള്‍ ശേഖരിക്കുന്നതിന് ഞായറാഴ്ച ബ്രോഡ് വേയില്‍ എത്തിയിരുന്നു. ഓണവും പെരുന്നാളും ആയതിനാല്‍ പലരും നല്‍കിയില്ല. വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈ വിവരം അറിഞ്ഞാണ് നൗഷാദ് ചാക്ക് കണക്കിന് വസ്ത്രങ്ങള്‍ സംഭാവന ചെയ്തത്. ഈ ലോകത്ത് നിന്ന് യാത്രയാകുമ്പോള്‍ ആരും ഒന്നും കൊണ്ടുപോകുന്നില്ല. അതിനാല്‍ ഇതൊന്നും നഷ്ടമല്ല. ഇതാണെന്റെ ലാഭം. എല്ലാവരും മനുഷ്യരാണ്. ദുരിത ബാധിതരെ സഹായിക്കുക ഓരോരുത്തരുടെയും കടമായണെന്ന് നൗഷാദ് പറഞ്ഞു. 

നൗഷാദിന് പിന്നാലെ ആസിഫ് അലി എന്ന പ്രവാസിയായ ചെറുപ്പക്കാരനും ദുരിതബാധിതരെ സഹായിക്കാന്‍ രംഗത്തെത്തിയിരുന്നു. തന്റെ പ്രയാസങ്ങള്‍ മറന്നായിരുന്നു ആസിഫിന്റെ കൈത്താങ്ങ്. ഉപ്പയും ഉമ്മയും ആറു പെങ്ങമ്മാരും അടങ്ങുന്നതാണ് ആസിഫിന്റെ കുടുംബം. അഞ്ചു പെങ്ങമ്മാരെ കെട്ടിച്ചയച്ചു. പ്രാരാബ്ധത്തിന്റെ പടു കുഴിയിലാണ്, നാല് വര്‍ഷമായി സൗദിയില്‍ മലയാളികളുടെ ഒരു റെസ്റ്റാറ്റാന്റില്‍ ജോലി ചെയ്യുന്നു. പെരുന്നാളിന് തനിക്ക് കിട്ടിയ ടിപ്പും പെരുന്നാളിന് മുതലാളി തന്ന പൈസയും കൂടി മുഖ്യമന്ത്രിയുടെ ദുതിരിതാശ്വാസ നിധിയിലേക്ക് കൈമാറി. കഴിഞ്ഞ തവണ കൊടുത്തതിലും കൂടുതലുണ്ടെന്നാണ് ആസിഫ് തന്റെ ഫെയിസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ആസിഫിനെയും അബ്ദുള്ളയേയും നൗഷാദിനേയും പോലുള്ള നല്ല മനുഷ്യരുടെ സഹായങ്ങളാണ് ദുരന്തത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തിന് പുതുജീവന്‍ പകരുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (6 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (6 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (6 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (6 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (6 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (7 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (7 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (7 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (7 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (9 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (10 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (11 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (11 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (11 hours ago)

Malayali Vartha Recommends