ഇടുക്കി രാജാക്കാട് പെരിയകനാലിന് സമീപം മലയിടിഞ്ഞ് താഴ്ന്നു. പെരിയകനാല്‍ പീക്ക് ഭാഗത്ത് ബി ഡിവിഷന്‍പെരിയകനാല്‍ റോഡിന്റെ ഭാഗത്താണ് ഭൂമി വിണ്ട് കീറി ഇടിഞ്ഞ് താഴ്ന്നിരിക്കുന്നത്

ഇടുക്കി രാജാക്കാട് പെരിയകനാലിന് സമീപം മലയിടിഞ്ഞ് താഴ്ന്നു. പെരിയകനാല്‍ പീക്ക് ഭാഗത്ത് ബി ഡിവിഷന്‍പെരിയകനാല്‍ റോഡിന്റെ ഭാഗത്താണ് ഭൂമി വിണ്ട് കീറി ഇടിഞ്ഞ് താഴ്ന്നിരിക്കുന്നത്. മലയിടിച്ചല്‍ ഭീതിയിലാണ് താഴ്ഭാഗത്തുള്ള മുട്ടുകാട് നിവാസികള്‍. മലയിടിഞ്ഞാല്‍ ഏക്കറ് കണക്കിന് കൃഷിയിടമടക്കം വലിയ നാശമുണ്ടാകും. ഇതോടെ പ്രദേശത്തുനിന്നും ജനങ്ങളോട് മാറി താമസിക്കുന്നതിന് ജില്ലാ ഭരകൂടം നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ച വെലുപ്പിന് മൂന്ന് മണിയോെടയാണ് ഭൂമി കുലുക്കത്തിന് സമാനമായ രീതിയില്‍ വലിയ മലമുകളില്‍ ബി ഡിവിഷന്‍പെരിയകനാല്‍ റോഡിന്റെ ഭാഗമായ പ്രദേശം ഇടിഞ്ഞ് താഴ്ന്നത്.
നൂറ്റി അമ്പത് മീറ്ററോളം വരുന്ന പ്രദേശം നാലടിയോളം വിണ്ട് കീറി ഇടിഞ്ഞ് താഴ്ന്ന നിലയിലാണ്. മുട്ടുകാട് പാടശേഖരത്തില്‍ നിന്നും ഒന്നരകിലോമീറ്റര്‍ ഇയരത്തിലുള്ള മലമുകളിലാണ് വിള്ളല്‍ രൂപപ്പെട്ട് ഇടിഞ്ഞ് താഴ്ന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ മലയിടിച്ചില്‍ ഉണ്ടായാല്‍ താഴ് വശത്തുള്ള രണ്ട് എസ്‌റ്റേറ്റുകളിലെ കൃഷിയും നിരവധി വീടുകള്‍ക്കുമടക്കം നാശനഷ്ടം ഉണ്ടാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അറുപതോലം കൂടുബങ്ങള്‍ താഴ് വശത്തുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഭൂമി വിണ്ട് കീറി ഇടിഞ്ഞ് താഴ്ന്നതിനൊപ്പം പ്രദേശത്ത് നിരവധിയായ ഉരുള്‍പൊട്ടലുകളും ഉണ്ടായി ഏക്കറ് കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. നിലവില്‍ ഇടവിട്ട് ഇവിടെ മഴ പെയ്യുന്നതിനാല്‍ മലമുകളില്‍ ഉറവച്ചാലുകളും സജീവമായി ഇതോടെ ഉരുള്‍പൊട്ടല്‍ സാധ്യത ഇപ്പോളും നിലനില്‍ക്കുന്നുണ്ട്.
പ്രദേശവാസികള്‍ അരിയിച്ചതിനെ തുടര്‍ന്ന് റവന്യൂ, പഞ്ചായത്ത് അദികൃതരും. ജിയോളജിക്കല്‍ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സന്തര്‍ശനം നടത്തി. നിലവില്‍ ഇടിഞ്ഞ് താഴ്ന്ന പ്രദേശത്തും ഇതിന് സമീപത്തും ഇനിയും മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുട്ടുകാട് ഭാഗത്തുള്ള കുടുംബങ്ങളോട് സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കുവാനും ജില്ലാ ഭരകൂടം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അടുത്തദിവസങ്ങളില്‍ ജില്ലയില്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് അതീവജാഗ്രത പുലര്‍ത്തുന്നതിനും എല്ലാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ദുരിതാശ്വാസ ഏകോപന ചുമതലയുള്ള വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ജില്ലയിലെ മുഴുവന്‍ വകുപ്പുകളും ഏതു പ്രതിസന്ധിയെയും നേരിടാന്‍ സുസജ്ജമാണ്. വീണ്ടും അതിജാഗ്രതാ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അപകടമേഖലയിലുള്ളവരെ അക്കാര്യം പറഞ്ഞു ബോധ്യപ്പെടുത്തി ഉടന്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റാന്‍ മന്ത്രി നിര്‍ദേശിച്ചു. ഇപ്പോഴത്തെ സ്ഥിതിയില്‍ ജില്ലയില്‍ ഒരുവിധത്തിലുമുള്ള അപകടഭീതിയുമില്ല. കഴിഞ്ഞദിവസങ്ങളിലുണ്ടായ മഴക്കെടുതികളില്‍ ഉണ്ടായ നഷ്ടങ്ങളില്‍ അടിയന്തിരമായി താത്കാലിക പരിഹാരം കാണേണ്ട വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇതുവരെ അഞ്ചുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് വിവിധ അപകടങ്ങളിലായി പരിക്കേറ്റു. 53 വീടുകള്‍ പൂര്‍ണമായും 367 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഏഴ് ക്യാമ്പുകളിലായി 95 കുടുംബങ്ങളിലെ 292 പേരാണ് ഇപ്പോഴുള്ളത്. മാങ്കുളം മേഖലയില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കു ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തിയതായി യോഗത്തില്‍ തഹസീല്‍ദാര്‍ റിപ്പോര്‍ട്ട് ചെയ്തു. പെരിയവരെ പാലത്തിലൂടെ ചെറുവാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കടത്തിവിടുന്നത്.
https://www.facebook.com/Malayalivartha

























