പ്രളയം: ശിശുഭവനിലെ കുട്ടികള്‍ 15000 ലിറ്റര്‍ ഫിനോയില്‍ നിര്‍മിച്ച് നല്‍കി

കോഴിക്കോട്ടെ ശിശുഭവനിലെ കുട്ടികളും മഴക്കെടുതിയില്‍ സര്‍വ്വതും നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായമേകുകയാണ്.
വെള്ളമിറങ്ങിയ വീട്ടിലേക്ക് മടങ്ങുന്ന പ്രളയബാധിതര്‍ക്ക് ശുചീകരണത്തിനായി പതിനയ്യായിരം ലിറ്റര്‍ ഫിനോയിലാണ് ശിശുഭവനിലെ കുട്ടികള്‍ നിര്‍മിച്ചു നല്‍കിയത്.
നഗരത്തില്‍ നിന്ന് പെറുക്കിയെടുത്ത കുപ്പികള്‍ വൃത്തിയാക്കിയെടുത്താണ് ഇവര്‍ ഫിനോയില്‍ നിറച്ചത്.
ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നത് ശിശുഭവനിലെ കുട്ടികളുടെ വെറുമൊരു ആഗ്രഹമായിരുന്നില്ല.
കഴിഞ്ഞ പ്രളയത്തെ അതിജീവിച്ചെത്തിയ രാജനടക്കമുള്ള കുട്ടികള്‍ ഒന്നിച്ചിറങ്ങിയപ്പോള്‍ 15000 ലിറ്റര്‍ ഫിനോയിലാണ് കുപ്പിയിലായത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലുമെത്തി കുട്ടികള്‍ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചു. ഫിനോയിലുണ്ടാക്കി കുപ്പികളില്‍ നിറച്ച് ജില്ലാഭരണകൂടത്തിന് കൈമാറുകയും ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനം ഇത് കൊണ്ടവസാനിപ്പിക്കാനല്ല, സജീവമായി തുടരാന്‍ തന്നെയാണ് കുട്ടികളുടെ തീരുമാനം.
https://www.facebook.com/Malayalivartha

























