Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പറന്നുയർന്നതും അമേരിക്കൻ പ്രസിഡന്റ് സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി..ലെെറ്റുകൾ എല്ലാം കൂട്ടത്തോടെ അണഞ്ഞു..പിന്നിൽ ഇറാനോ..? കാരണം വെളിപ്പെടുത്തി വെെറ്റ് ഹൗസ്


ആകാംക്ഷയോടെ മലയാളികള്‍... തലസ്ഥാന ഭരണം പിടിച്ച് 45-ാം ദിനത്തിൽ വാക്ക് പാലിക്കാൻ പ്രധാനമന്ത്രി, വമ്പൻ പ്രഖ്യാപനം നടത്താൻ സാധ്യത; വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും


‌‌‌തലസ്ഥാനഗര വികസന പദ്ധതിയുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും...കേരളത്തിൽ നിന്നുള്ള അമൃത് ഭാരത് റെയിൽ സർവീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും


  ശബരിമല സ്വർണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്....


ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം: പ്രതിസന്ധിയായി കട്ടിളപാളി കേസ്: സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങിയത് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ...

പിണറായി-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരൻ; വി എം സുധീരൻ

23 AUGUST 2019 03:03 PM IST
മലയാളി വാര്‍ത്ത

ചെക്ക് കേസുമായി ബന്ധപ്പെട്ട് അജ്മാന്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയേണ്ടി വന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിന് കാരണക്കാരായ പ്രമുഖ വ്യവസായി എംഎ യൂസഫലിയും മുഖ്യമന്ത്രി പിണറായി വിജയനും മുൻകൈ എടുത്തിരുന്നു. ഈ വിഷയത്തിൽ വിമർശനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് കെപിസിസി അധ്യക്ഷന്‍ വി എം സുധീരൻ. പിണറായി-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളിയെന്നത് ആവര്‍ത്തിച്ച്‌ വ്യക്തമാക്കപെട്ടിരിക്കുകയാണെന്ന് സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം:

തുഷാര്‍ സംഭവ'ത്തോടെ പിണറായി-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളിയെന്നത് ആവര്‍ത്തിച്ച്‌ വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി പദവും എസ്‌എന്‍ഡിപി യോഗ നേതൃപദവികളും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് എങ്ങനെ ഫലപ്രദമായി ദുരുപയോഗം ചെയ്യാമെന്നും ആ കൂട്ടുകെട്ടിന്റെ ഇടപെടലുകള്‍ നമുക്ക് കാണിച്ചു തന്നു. ഇവരെല്ലാം 'ഒറ്റകൈ'യാണ് എന്നുമാണ് വിഷയത്തിൽ സുധീരൻ പ്രതികരിച്ചത്.

അതേസമയം തുഷാര്‍ വെള്ളപ്പാള്ളിയുടെ മോചനത്തിന് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചതില്‍ തെറ്റില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. ഗള്‍ഫില്‍ അറസ്റ്റിലായവരില്‍ എല്ലാവരേയും പോലെയല്ല തുഷാര്‍ എന്ന് ഇ.പി.ജയരാജന്‍ പ്രതികരിച്ചു. അദ്ദേഹത്തിന്റെ അറസ്റ്റില്‍ അസ്വാഭാവികതയുണ്ട്. ബിജെപിക്കാരന്റെ സംരക്ഷണവും മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമാണെന്നും മന്ത്രി പറഞ്ഞു. തുഷാറിന്റെ അറസ്റ്റും സംഭവങ്ങളും അസ്വാഭാവികത തോന്നുന്നുണ്ട്. അദ്ദേഹം അവിടെ പോകുമ്പോള്‍ ചതിക്കുഴിയില്‍ വീഴുകയാണ്. എല്ലാ മനുഷ്യരുടേയും നീതിയും സംരക്ഷണവും ഉറപ്പുവരുത്തുകയാണ് ഒരു മുഖ്യമന്ത്രിയുടെ ദൗത്യം. ഏറ്റവും മഹനീയമായ ദൗത്യമാണ് കേരളത്തിന്റെ മുഖ്യമന്ത്രി നിര്‍വഹിച്ചിട്ടുള്ളത്. നിങ്ങളതിനെ പ്രശംസിക്കുകയാണ് വേണ്ടത്. തുഷാറിനെ പോലെയല്ല ഗള്‍ഫിലെ ജയിലുകളില്‍ കിടക്കുന്ന ആളുകളെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടിലാണ് അജ്മാന്‍ പോലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തത്. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി ജാമ്യത്തുക കെട്ടിവെച്ചതോടെ തുഷാര്‍ വ്യാഴാഴ്ച ജയില്‍ മോചിതനായിരുന്നു.

തുഷാര്‍ വെള്ളാപ്പള്ളിക്ക് നിയമത്തിന്റെ പരിധിയില്‍നിന്ന് എല്ലാ സഹായവും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തയച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തിപരമായ ശ്രദ്ധയും ഇടപെടലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഗള്‍ഫില്‍ വിവിധ കേസുകളില്‍പ്പെട്ട് നിരവധി മലയാളികള്‍ കുടുങ്ങികിടക്കുന്നുണ്ടെന്നും അവരുടെ മോചനത്തിന് ഇടപെടാതെ മുഖ്യമന്ത്രി ചെക്ക് കേസില്‍പ്പെട്ട തുഷാറിന്റെ മോചനത്തിന് അടിയന്തര ഇടപെടല്‍ നടത്തിയതില്‍ എറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ക്കാണ് ന്യായീകരണവുമായി മന്ത്രി ഇ.പി.ജയരാജന്‍ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം എന്‍.ഡി.എ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രതിയായ വണ്ടിച്ചേക്ക് കേസില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. പരാതിക്കാരനായ നാസില്‍ അബ്ദുല്ല തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. കേസില്‍ അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ ഇന്നലെയാണ് ജാമ്യത്തിലിറങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Donald Trump നീക്കത്തിൽ ഞെട്ടി അമേരിക്ക  (4 minutes ago)

നടി ഉര്‍വശിയുടെ സഹോദരന്‍ നടന്‍ കമല്‍ റോയ് അന്തരിച്ചു  (8 minutes ago)

എല്‍ഐസി ഉദ്യോഗസ്ഥ ഓഫീസിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച സംഭവം ആസൂത്രിത കൊലപാതകം  (22 minutes ago)

ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​യാ​യി.  (2 hours ago)

കേരളത്തിന്റെ ആദ്യ മൽസരം പഞ്ചാബിനെതിരെ...  (3 hours ago)

വിവാദ പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ....  (3 hours ago)

മണ്ഡല മകരവിളക്കു തീർഥാടനത്തിന് സമാപനം കുറിച്ച് റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ഇന്ന് തിരുവാഭരണം ചാർത്ത് ഉത്സവം  (3 hours ago)

ഓഹരി വിപണിയും നഷ്ടത്തിൽ  (3 hours ago)

യു.എസ് പ്രസിഡന്റ് ഡോണാൾഡ് ​ട്രംപിന്റെ വിമാനം തിരികെ പറന്നു  (4 hours ago)

കിടപ്പുമുറിയിൽ 65കാരൻ തീ കൊളുത്തി ....  (4 hours ago)

കോട്ടപ്പാറയിലേക്കുള്ള പ്രവേശനം നിരോധിച്ച് വനംവകുപ്പ്...  (4 hours ago)

ആദ്യ ടി-20 മത്സരം ഇന്ന് രാത്രി ഏഴ് മണിക്ക് നാഗ്പുരിൽ...  (4 hours ago)

സ്വര്‍ണ വിപണിയില്‍ അപ്രതീക്ഷിത മാറ്റം  (4 hours ago)

അവസാന മണിക്കൂറിൽ ഹൈക്കോടതിയിൽ കൊടൂര നീക്കം..! രാഹുലിനെതിനെ POCSO..? അഡ്വ ജോൺ V/S അഡ്വ രാജീവ്  (5 hours ago)

സ്‌കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടി വിജയിച്ച മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് പിടിഎയുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും സ്വീകരണം നൽകി  (5 hours ago)

Malayali Vartha Recommends