Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ഇനി ചന്ദ്രന്‍ യാത്രയും... അമേരിക്കയെ പിന്തള്ളി ബഹിരാകാശ രംഗത്ത് പൂര്‍ണമായും ആധിപത്യം സ്ഥാപിയ്ക്കാനൊരുങ്ങി ഇന്ത്യ; ചരിത്രം മാറ്റിയെഴുതാന്‍ അടുത്ത ദൗത്യവുമായി ഗഗന്‍യാന്‍; ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്ത് ഇന്ത്യ

26 AUGUST 2019 10:15 AM IST
മലയാളി വാര്‍ത്ത

ചന്ദ്രയാന്റെ വിജയം ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒരുപോലെ പ്രധാനമാണ്. ലോകത്ത് ഇന്ത്യയുടെ പേര് ഉയരുന്നതിന് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം സഹായിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക രംഗത്തെ ഇന്ത്യയുടെ കുതിപ്പ് അമേരിക്കയെപ്പോലും അസ്വസ്തമാക്കിയിട്ടുണ്ട്. ചാന്ദ്രയാന്റെ വിജയത്തിന് ശേഷം ബഹിരാകാശരംഗത്ത് പൂര്‍ണമായും ആധിപത്യം സ്ഥാപിയ്ക്കാനൊരുങ്ങുകയാണ് ഇന്ത്യ.

ചരിത്രം മാറ്റിയെഴുതാന്‍ അടുത്ത ദൗത്യവുമായി ഇന്ത്യ എത്തിക്കഴിഞ്ഞു. ഗന്‍യാന്‍ എന്നാണ് ദൗത്യത്തിന്റെ പേര്. ചന്ദ്രയാന്‍ ചരിത്രക്കുതിപ്പ് തുടരുന്നതിന് പിന്നാലെയാണ് ഗഗന്‍യാന്‍ എന്ന ബഹിരാകാശ ദൗത്യത്തിന്റെ നടപടികള്‍ പുരോഗമിയ്ക്കുന്നത്. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഇന്ത്യയുടെ ഈ സുപ്രധാന ബഹിരാകാശ ദൗത്യത്തിന് പൂര്‍ണ പിന്തുണയറിയിച്ച് റഷ്യ രംഗത്ത് വന്നു.

യാത്രികര്‍ക്ക് പേടകത്തിനുള്ളില്‍ ആവശ്യമായ വസ്തുക്കള്‍ വിതരണം ചെയ്യാമെന്നാണ് റഷ്യ ഇന്ത്യയെ അറിയിച്ചിരിക്കുന്നത്. റഷ്യയിലെ വ്ളാഡിവോസ്റ്റോകില്‍ സെപ്റ്റംബര്‍ 4 മുതല്‍ 6 വരെ നടക്കുന്ന കിഴക്കന്‍ സാമ്ബത്തിക ഫോറത്തിന്റെ യോഗത്തില്‍ വിഷയവുമായി ബന്ധപ്പെട്ട് റഷ്യയും ഇന്ത്യയും ചര്‍ച്ച നടത്തും. മനുഷ്യനിയന്ത്രിതമായ ബഹിരാകാശ പേടകങ്ങള്‍, ഉപഗ്രഹ വിന്യാസം, യന്ത്രസാങ്കേതിക വിദ്യ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയതായി റോസ്‌കോസ്മോസ് ഡയറക്ടര്‍ ജനറല്‍ ദിമിത്രി റോഗോസിന്‍ അന്താരാഷ്ട്ര മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതികളിലൊന്നായ ഗഗന്‍യാന്‍ 2022ല്‍ പ്രയാണമാരംഭിക്കുമെന്ന് ഐ എസ് ആര്‍ ഒ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ചരിത്രകുതിപ്പോടെ ഇന്ത്യ ബഹിരാകാശ രംഗത്ത് ആധിപത്യം സ്ഥാപിയ്ക്കുമെന്നതില്‍ സംശയമില്ല.

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഏറ്റെടുത്ത് നിര്‍മ്മിക്കാന്‍ തീരുമാനിച്ച രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാന്‍-2 . റോബോട്ടുകള്‍ കൂടി ഉള്‍പ്പെടുന്ന ഈ ദൗത്യത്തിന്റെ ചെലവ് 978 കോടി രൂപയാണ്. ചാന്ദ്രപേടകവും ലാന്ററും റോവറും അടങ്ങുന്ന ചന്ദ്രയാന്‍-2 ജി.എസ്.എല്‍.വി. മാര്‍ക്ക് കകക വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് വിക്ഷേപിച്ചിട്ടുള്ളത്. ചക്രങ്ങള്‍ ഘടിപ്പിച്ച റോവര്‍ ചന്ദ്രോപരിതലത്തിലെ പാറലുടേയും മണ്ണിന്റേയും തത്സമയ രസതന്ത്രപഠനത്തിന് സഹായിക്കുന്നു. ഈ വിവരങ്ങള്‍ ചന്ദ്രയാന്‍-2 പേടകത്തിന്റെ സഹായത്തോടെ ഭൂമിയിലേയ്ക്ക് അയയ്ക്കപ്പെടുകയും ചെയ്യും. ചന്ദ്രയാന്‍ 1-ന്റെ വിജയത്തിനു കാരണമായ ഡോ. മയില്‍സ്വാമി അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് ചന്ദ്രയാന്‍ 2-നു വേണ്ടി പ്രവര്‍ത്തിക്കുന്നത്.

ഐ.എസ്.ആര്‍.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ദൗത്യമായാണ് ചന്ദ്രയാന്‍-2 വിക്ഷേപണം അറിയപ്പെടുന്നത്. 3.8 ടണ്ണാണ് പേടകത്തിന്റെ ഭാരം. ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പര്യവേക്ഷണപേടകമിറക്കുന്ന ആദ്യരാജ്യമാകും ഇന്ത്യ. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള വിക്ഷേപണത്തിനു ശേഷം ഓര്‍ബിറ്റര്‍ ചന്ദ്രനു 100 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തിലെത്തിച്ചു. തുടര്‍ന്ന് റോവര്‍ ഉള്‍പ്പെടെയുള്ള ലാന്‍ഡര്‍ മൊഡ്യൂള്‍ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും. ചന്ദ്രനില്‍ എത്തിയശേഷം ലാന്‍ഡറില്‍ നിന്നു റോവര്‍ വേര്‍പെട്ട് ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും. കഴിഞ്ഞ മെയ് മാസത്തിലാണ് വിക്ഷേപണം നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇസ്രായേലിന്റെ പര്യവേക്ഷണമായ ഫാല്‍കണ്‍ ദൗത്യം ചന്ദ്രനില്‍ ഇടിച്ചിറങ്ങി പരാജയപ്പെട്ടിരുന്നു. ഈ പരാജയം വിലയിരുത്തി കൂടുതല്‍ പരീക്ഷണങ്ങളും പ്രതിസന്ധി നേരിടാനുള്ള മാര്‍ഗങ്ങളും പഠിച്ചതിന് ശേഷമാണ് ചന്ദ്രയാന്‍-2 ദൗത്യത്തെ വിക്ഷേപിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (8 minutes ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (20 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (58 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (9 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

Malayali Vartha Recommends