കുടുംബവും ഭയന്നുപോയി... തമിഴ്‌നാട്ടില്‍ നിന്നും തീവ്രവാദികള്‍ കേരളത്തിലേക്ക് പുറപ്പെട്ടെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഇന്റലിജന്‍സ് പറഞ്ഞതോടെ സേനകള്‍ സജീവമായി; തീവ്രവാദബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത റഹീമിനേയും യുവതിയേയും മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും ഒന്നും കണ്ടെത്താനായില്ല

കേരളത്തില്‍ തീവ്രവാദി ആക്രമണത്തിന് പദ്ധതിയിടുന്നെന്ന കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് വന്നതോടെ വന്‍ സുരക്ഷാ നടപടികളാണ് സ്വീകരിച്ചത്. ഇതിന് പിന്നാലെ തീവ്രവാദ ബന്ധം സംശയിച്ച് കൊടുങ്ങല്ലൂര്‍ സ്വദേശി റഹീം അബ്ദുള്‍ ഖാദറിനേയും സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയായ യുവതിയേയും പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. മാധ്യമങ്ങള്‍ ഇതേറ്റടുത്തതോടെ വലിയ വാര്‍ത്താ പ്രാധാന്യം ലഭിച്ചു. ഇതോടെ ഗള്‍ഫില്‍ നിന്നു വന്ന ഇവരും ഇവരുടെ കുടുംബാഗങ്ങളും വല്ലാതെ ബുദ്ധിമുട്ടി. ശരിക്കും തീ തിന്നു.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇവര്‍ നിരപരാധികളാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് വിട്ടയച്ചു. ഇന്നലെ മുതല്‍ ഞായറാഴ്ച വൈകീട്ട് ഏഴുവരെ എന്‍.ഐ.എ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ യുവാവിനെ ചോദ്യം ചെയ്തു. എന്നാല്‍, ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതേത്തുടര്‍ന്നാണ് വിട്ടയച്ചത്.
ലഷ്‌കര്‍ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാകാനെത്തിയ യുവാവിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. 24 മണിക്കൂറോളം കസ്റ്റഡിയില്‍വച്ച് ചോദ്യം ചെയ്തതില്‍ നിന്നാണ് യുവാവിന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതെന്നാണ് സൂചന. എന്‍.ഐ.യ്ക്ക് പുറമെ ക്രൈംബ്രാഞ്ചും തമിഴ്നാട് പോലീസിന്റെ ക്യൂ ബ്രാഞ്ചും ഇവരെ ചോദ്യം ചെയ്തിരുന്നു. വ്യക്തി വൈരാഗ്യം മൂലമാവാം യുവാവിന്റെ പേര് തീവ്രവാദ കേസിലേക്ക് വഴിച്ചിഴയ്ക്കപ്പെട്ടത് എന്ന സംശയം ബന്ധുക്കള്‍ക്കുണ്ട്.
തീവ്രവാദ ഭീഷണിയെത്തുടര്‍ന്ന് പോലീസ് അതീവ ജാഗ്രത പാലിക്കുന്നതിനിടെയാണ് റഹീമിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മലയാളികള്‍ ഉള്‍പ്പെട്ട ആറംഗ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരസംഘം തമിഴ്നാട്ടില്‍ എത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് അജീവ ജാഗ്രത പാലിച്ചത്.
അതിനിടെ, ഭീകര സംഘത്തിന് സഹായം നല്‍കിയ യുവാവാണ് പിടിയിലായതെന്ന തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, താന്‍ നിരപരാധിയാണെന്നും എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്നും റഹീം അബ്ദുള്‍ ഖാദര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പോലീസിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും യുവാവ് പറഞ്ഞിരുന്നു.
അതേസമയം ശ്രീലങ്കയില്‍ നിന്ന് ലഷ്‌കര്‍ ഇ ത്വയിബ തീവ്രവാദികള്‍ ബോട്ട് മാര്‍ഗം തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളമുള്‍പ്പടേയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത തുടരുകയാണ്. രഹസ്യാനേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പോലീസ് രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്ത് വരികയാണ്.
അതിനിടെ തൃശൂരില്‍ കടലില്‍ അജ്ഞാത ബോട്ട് കണ്ടുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസും ഫിഷറീസ് വകുപ്പും തെരച്ചില്‍ നടത്തി. കൂരിക്കുഴി കമ്പനിക്കടവിലാണ് സംശയകരമായ നിലയില്‍ മൂന്ന് ബോട്ടുകള്‍ കണ്ടെന്ന് തീരദേശ സംരക്ഷണ സമിതി അംഗങ്ങള്‍ കയ്പമംഗലം പോലീസില്‍ വിവരം അറിയിച്ചത്. രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല.
കഴിഞ്ഞ ദിവസം വൈകീട് ഏഴ് മണിയോടെയാണ് പെരിഞ്ഞനം വാസ്‌കോ ബീച്ച് മുതല്‍ ബോട്ടുകള്‍ കണ്ടതെന്നാണ് തീരദേശ സംരക്ഷണ സമിതി അംഗങ്ങള്‍ പോലീസിനോട് പറഞ്ഞത്. ഫിഷറീഷ് വകുപ്പിന്റെ ബോട്ട് തെരച്ചില്‍ നടത്തുന്നത് കണ്ട് ബോട്ടുകള്‍ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങിയെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് കയ്പമംഗലം പൊലീസും അഴീക്കോട് കോസ്റ്റല്‍ പൊലീസുമാണ് തീരദേശ മേഖലയില്‍ തെരച്ചില്‍ നടത്തിയത്.
https://www.facebook.com/Malayalivartha






















