നെയ്യാറ്റിന്‍കരയില്‍ യുവതിയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍; തീപ്പൊള്ളലേറ്റ നിലയില്‍ ഭര്‍ത്താവ് ആശുപത്രിയില്‍; അഞ്ചുവയസ്സുകാരനായ മകനെ കണ്ടെത്തിയത് വീടിന് സമീപത്ത് പാര്‍ക്കുചെയ്തിരുന്ന കാറില്‍ നിന്ന്... അടിമുടി ദുരൂഹത
നെയ്യാറ്റിന്‍കര അമരവിളയില്‍ വീടിനുള്ളില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. അമരവിള സ്വദേശിയായ ദേവകി (22) ആണ് മരിച്ചത്. ദേവകിയുടെ ഭര്‍ത്താവ് ശ്രീജിത്ത് തീപ്പൊളളലേറ്റ് ഗുരുതരാവസ്ഥയിലാണ്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇവരുടെ വീടിന് തീപിടിച്ചതുകണ്ട നാട്ടുകാര്‍ ഓടിയെത്തിയത്. ഇവരുടെ അഞ്ചുവയസ്സുകാരനായ മകനെ വീടിനു സമീപത്തു പാര്‍ക്കുചെയ്തിരുന്ന കാറില്‍ സുരക്ഷിതനായി കണ്ടെത്തി. മകനെ കാറിലാക്കിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമികനിഗമനം. പാറശ്ശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭര്‍തൃമാതാവ് ലില്ലിക്കുട്ടിയാണ് യുവതിയെ മരിച്ചനിലയില്‍ കാണുന്നത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും വിവരമറിയിച്ചതനുസരിച്ച രാമങ്കരി പോലീസും, ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. യുവതിയുടെ ബന്ധുക്കള്‍ സംഭവത്തില്‍ ദുരൂഹത ആരോപിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha