സീരിയല്‍ കാണുന്നതിനിടെ ആഹാരം ചോദിച്ച ഭര്‍ത്താവിനെ വാക്കത്തിക്ക് വെട്ടി ഭാര്യ!! നാട്ടുകാരെ പോലും ഞെട്ടിച്ച സംഭവം കുമരകത്ത്

മണര്‍കാട് സ്വദേശി അഭിലാഷ് (34) ആണ് പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇയാളുടെ കുമരകത്തെ ഭാര്യാഗൃഹത്തിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. സ്ഥിരം മദ്യപാനിയായ അഭിലാഷ് വീട്ടിലെത്തി ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. സീരിയല്‍ കാണുന്നതിനിടെ ആഹാരം ചോദിച്ച ഭര്‍ത്താവിനെ വാക്കത്തിക്ക് വെട്ടിയത് കഴിഞ്ഞ ദിവസം രാത്രിയിലാണ്. വെട്ടുകൊണ്ട ഭര്‍ത്താവ് ആശുപത്രിയിലുമായി. ഭാര്യയെയും മാതാപിതാക്കളെയും കുമരകം പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. മദ്യലഹരിയില്‍ ഭാര്യാഗൃഹത്തിലേക്ക് എത്തിയ ഭര്‍ത്താവ് ടിവിയില്‍ സീരിയല്‍ കണ്ടുകൊണ്ടിരുന്ന ഭാര്യയോട് ചോറുവിളമ്ബാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ സീരിയല്‍ ലഹരിയിലായിരുന്ന ഭാര്യ ഭര്‍ത്താവ് പറഞ്ഞതിനോട് കേട്ടഭാവം പോലും കാണിച്ചില്ല. ഇതോടെ ഭര്‍ത്താവ് ഭാര്യയോട് കയര്‍ത്തു സംസാരിച്ചു. ഇരുവരും വാക്കേറ്റം തുടങ്ങി ഒടുവില്‍ കൈയാങ്കളിയിലെത്തി. ഇതോടെ ഭാര്യാപിതാവും മാതാവും വിഷയത്തില്‍ ഇടപെട്ടതോടെ കൂട്ടത്തല്ലായി. ഇതിനിടെയാണ് ഭാര്യ ഭര്‍ത്താവിനെ വെട്ടിവീഴ്ത്തിയത്. സംഭവ ദിവസവും ഇത് തന്നെയാണ് സംഭവിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്തായാലും മദ്യപിച്ചാലും ശരി മദ്യപിച്ചില്ലെങ്കിലും ശരി സീരിയല്‍ കാണുന്നതിനിടയില്‍ പെണ്ണുങ്ങളോട് ആഹാരം ചോദിക്കുന്നത് സൂക്ഷിച്ചുവേണമെന്നു ചുരുക്കം.
https://www.facebook.com/Malayalivartha






















