Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

തരൂരിനുനേരെ ഒന്നടങ്കം വാളെടുത്ത് കോൺഗ്രസ്സ്; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്‌തുതിച്ചുകൊണ്ട് കോൺഗ്രസ്സ് നേതാവ് ജയറാം രമേശ് തൊടുത്തുവിട്ട പ്രസ്താവന കോൺഗ്രസിൽ കൂട്ടയടിക്ക് വഴിവെക്കുന്നു; കോൺഗ്രസിനെ ഒന്നടങ്കം പ്രതിരോധത്തിലാക്കി മോദി സ്തുതി

26 AUGUST 2019 03:34 PM IST
മലയാളി വാര്‍ത്ത

കോൺഗ്രസിനെ ഒന്നടങ്കം പ്രതിരോധത്തിലാക്കി മോദി സ്തുതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്‌തുതിച്ചുകൊണ്ട് കോൺഗ്രസ്സ് നേതാവ് ജയറാം രമേശ് തൊടുത്തുവിട്ട പ്രസ്താവന കോൺഗ്രസിൽ കൂട്ടയടിക്ക് വഴിവെക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലായ്‌പ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും പാര്‍ട്ടിക്കു ഗുണം ചെയ്യില്ലെന്നും ചൂണ്ടിക്കാട്ടി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയ്‌റാം രമേഷാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‌വിയും മുന്നോട്ട് വന്നു. പിന്നാലെ ശശി തരൂരും ഈ പ്രസ്‌താവനയെ അനുകൂലിച്ച് രംഗത്തെത്തി. അതേസമയം, ശശി തരൂരിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. മോദിയെ കൂടുതൽ പുകഴ്‌ത്തേണ്ടെന്ന് പറഞ്ഞ ചെന്നിത്തലയെ തന്നെ പഠിപ്പിക്കാൻ ആരും നോക്കേണ്ടേന്ന് പറഞ്ഞാണ് തരൂർ നേരിട്ടത്.

മോദി സ്‌തുതി നടത്തുന്നവരെ തിരുത്താൻ കഴിയില്ലെന്നും അവർ പാർട്ടിയിൽ നിന്നും പുറത്തുപോകണമെന്നും കെ.മുരളീധരൻ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുമുള്ള ഇരുപത് എം.പിമാരും മോദി വിരുദ്ധ പ്രസ്‌താവന നടത്താൻ ബാധ്യസ്ഥരാണ്. യു.ഡി.എഫ് തോറ്റ ആലപ്പുഴയിൽ പോലും മോദി വിരുദ്ധ നിലപാടാണ് ജനങ്ങൾ സ്വീകരിച്ചത്. ശശി തരൂരിന് മാത്രം ഇതിൽ നിന്നും മാറി നിൽക്കാൻ ആകില്ല. ഇനി കോൺഗ്രസ് ദേശീയ നേതൃത്വം പറയുന്നത് കേൾക്കാൻ കഴിയില്ലെങ്കിൽ അദ്ദേഹം പാർട്ടിയിൽ നിന്നും പുറത്തുപോകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ തരൂരിനെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടയ്‌ക്ക് മോദിയെ പുകഴ്‌ത്തിയാലേ പിന്നീട് ആരോപണം ഉന്നയിക്കുമ്പോൾ ആളുകൾ വിശ്വാസിക്കൂ എന്നാണ് ചില കോൺഗ്രസ് നേതാക്കളുടെ പുതിയ കണ്ടെത്തൽ. ഇവർക്ക് എന്ത് പറ്റിയെന്നാണ് ഞാൻ ആലോചിക്കുന്നത്. യു.പി.എ സർക്കാരിന്റെ കാലത്ത് നല്ലത് പറയാൻ ഒരു ബി.ജെ.പിക്കാരനും തയ്യാറായില്ല. ചെയ്‌ത നല്ല കാര്യങ്ങളെയെല്ലാം തകർക്കുന്ന രീതിയിലായിരുന്നു പ്രചാരണം. എല്ലാവരും ബഹുമാനിക്കുന്ന മൻമോഹൻ സിംഗിനെ വ്യക്തിപരമായി ആക്ഷേപിക്കാൻ ബി.ജെ.പി തയ്യാറായി. അതുകൊണ്ടാണ് യു.പി.എ സർക്കാർ തോറ്റത്. മോദി സർക്കാരിന്റെ ഭരണത്തിൽ പാളിച്ചയുണ്ടെന്ന് സഖ്യകക്ഷിയായ ശിവസേന പോലും രംഗത്തെത്തിയിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ പോലും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ഇല്ലാതാക്കുന്ന ബില്ല് വരുമ്പോൾ ഒരു ചർച്ചയും നടന്നിട്ടില്ല. കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന രീതിയിലാണ് കാശ്‌മീരിലെ കാര്യങ്ങൾ. ഇത്രയും ഹീനമായിട്ടാണ് മോദി ഇന്ത്യയിലെ ജനാധിപത്യത്തെ നശിപ്പിച്ചത്. അദ്ദേഹം എന്ത് നല്ല കാര്യമാണ് ചെയ്‌തത്. കുറച്ച് കക്കൂസ് കെട്ടിയതാണോ നല്ല കാര്യമെന്നും ഇതൊക്കെ ഇന്ത്യയിൽ നടക്കുമ്പോൾ എന്ത് സ്‌തുതിയാണ് മോദിയെക്കുറിച്ച് പാടാനുള്ളതെന്നും മുരളീധരൻ ചോദിക്കുന്നു.കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും മോദി വിരുദ്ധ പ്രസ്താവന നടത്തിയാണ് വിജയിച്ചത്. മോദി വിരുദ്ധ രാഷ്ട്രീയ നിലപാടാണ് കേരളത്തിലെ ജനങ്ങൾ സ്വീകരിച്ചത്,​ യു.ഡി.എഫ് ഭരിച്ച ആലപ്പുഴയിൽ പോലും. കേരളത്തിൽ ഇരുപതിൽ പന്ത്രണ്ട് സീറ്റിലും ബി.ജെ.പിക്ക് കെട്ടിവച്ച കാശ് പോലും പോയി. ഇതൊക്കെ മോദി സ്‌തുതിയ പാടിയത് കൊണ്ട് കിട്ടിയതല്ല. മോദി ജനാധിപത്യ വിരുദ്ധ നടപടികൾ തുടരുന്നിടത്തോളം അദ്ദേഹത്തെ എതിർക്കുമെന്നും മുരളീധരൻ വ്യക്തമാക്കി. പാർട്ടി അംഗമായി തുടരുന്നിടത്തോളം കോൺഗ്രസ് ദേശീയ നേതൃത്വം പറയുന്നത് അനുസരിക്കാൻ തയ്യാറാകണം. അല്ലെങ്കിൽ പുറത്തുപോകണം. അല്ലാതെ എന്നെയാരും പഠിപ്പിക്കേണ്ടെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. മോദി സ്‌തുതിയുടെ പേരിൽ മന്ത്രിയാകാമെന്ന് ആരും വിചാരിക്കേണ്ട. കേസ് ഭയന്നിട്ടാണോ ചിലരുടെ മനംമാറ്റമെന്ന് അറിയില്ല. എന്നാൽ കേസിനെ കോടതിയിൽ നേരിട്ട ചരിത്രമാണ് കോൺഗ്രസിനുള്ളതെന്നും മുരളീധരൻ പറഞ്ഞു.

മോദിയെ മഹത്വവത്കരിക്കലല്ല കോണ്‍ഗ്രസ് നേതാക്കളുടെ ജോലി എന്ന് യു.ഡി.എഫ്. കണ്‍വീനന്‍ ബെന്നി ബെഹനാനും തുറന്നടിച്ചു. സംഘപരിവാര്‍ അജണ്ടയോട് കോണ്‍ഗ്രസിന് യോജിക്കാനാകില്ലെന്നും മോദിയെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അസ്വസ്ഥരാകേണ്ട കാര്യമില്ലെന്നാണ് ബെന്നി ബഹന്നാന്റെ പ്രതികരണം.

മോദിയെ മഹത്വവത്കരിക്കലല്ല കോണ്‍ഗ്രസ് നേതാക്കളുടെ ഉത്തരവാദിത്വംമെന്നും ആര്‍.എസ്.എസ്. അജണ്ടയുടെ ഭാഗമായി മോദി നടപ്പാക്കുന്ന നയങ്ങളോട് കോണ്‍ഗ്രസിന് ഒരിക്കലും യോജിക്കാനാകില്ലന്നും ബെന്നി ബഹനാൻ പറഞ്ഞു. മോദിയെ എതിര്‍ക്കുന്നത് ഒരു പുതിയ കാര്യമല്ലെന്നും മോദിയെ മഹത്വവത്കരിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും യോജിക്കാന്‍ കഴിയാത്തതാണെന്നും ബെന്നി ബെഹനാന്‍ പ്രതികരിച്ചു.

അതേസമയം നരേന്ദ്ര മോദിയെ വാഴ്ത്തിയ എ.പി അബ്ദുള്ളക്കുട്ടിയെ പാർട്ടിക്കു പുറത്താക്കാൻ ഒറ്റക്കെട്ടായി തീരുമാനമെടുത്ത സംസ്ഥാന നേതൃത്വം തരൂരിനെതിരെ പേരിനെങ്കിലും നടപടിയെടുക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണെന്നു ചോദ്യം ഇതിനകം തന്നെ ഉയർന്നു കഴിഞ്ഞു. മോദിയെ പുകഴ്ത്തുന്ന കോൺഗ്രസുകാർ എങ്ങോട്ടാണ്‌ എത്തുന്നതെന്ന് അബ്‌ദുള്ളക്കുട്ടി കാട്ടിത്തന്നുവെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബിജെപിയെ തൃപ്‌തിപ്പെടുത്താൻ കോൺഗ്രസ്‌ ശ്രമിക്കുകയാണ്‌. നേതൃത്വമില്ലാത്ത കോൺഗ്രസ്‌ ബിജെപിക്കു മുന്നിൽ വിറങ്ങലിച്ച്‌ നിൽക്കുകയാണന്നും കോടിയേരി പരിഹസിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (8 minutes ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (20 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (58 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (9 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

Malayali Vartha Recommends