രണ്ട് വര്‍ഷം മുൻപ് ഭര്‍ത്താവ് മരിച്ച ശേഷം മകന്റെ കൂടെയാണ് താമസം!! ഏഴു സെന്റ് സ്ഥലവും വീടും എഴുതി കൊടുക്കാത്തതിനാൽ ഉറങ്ങി കിടന്ന അമ്മയെ മകന്‍ വെട്ടി കൊലപ്പെടുത്തിയ ശേഷം വാക്കത്തിയുമായി സ്റ്റേഷനില്‍ എത്തി കീഴടങ്ങി

ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കാര്‍ത്യായനിയുടെ മകന്‍ അനില്‍കുമാറിനെ(34) കോട്ടപ്പടി പോലീസ് അറസ്റ്റ് ചെയ്തു. തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു കാര്‍ത്യായനി. രണ്ടു മക്കളാണിവര്‍ക്ക്. മകള്‍ അനിതയെ വിവാഹം കഴിപ്പിച്ച വിട്ടു. രണ്ട് വര്‍ഷം മുൻപ് ഭര്‍ത്താവ് മരിച്ച ശേഷം മകന്റെ കൂടെയാണ് താമസം. ഇവര്‍ താമസിക്കുന്ന ഏഴു സെന്റ് സ്ഥലവും വീടും തന്റെ പേരിലാക്കണമെന്ന് പറഞ്ഞ് അനില്‍കുമാര്‍ എന്നും വീട്ടില്‍ വഴക്കുണ്ടാക്കുമായിരുന്നു. എന്നാല്‍ കാര്‍ത്യായനി ഇതിന് തയ്യാറായിരുന്നില്ല. ഈ വിരോധമാണ് കോലപാതകത്തില്‍ കലാശിച്ചത്. കൃത്യം നടത്തിയ ശേഷം പ്രതി വാക്കത്തിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. കഴുത്തിനു വെട്ടേറ്റു ചോരവാര്‍ന്ന നിലയില്‍ കട്ടിലിലാണു മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പെരുമ്ബാവൂര്‍ ഡിവൈഎസ്പി കെ.ബിജുമോന്‍, എസ്‌ഐ എം.എം. അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha






















