വിക്ടോറിയ ആശുപത്രിയില്‍ 'താരാട്ട്' സംഗമം

ഇക്കഴിഞ്ഞ ദിവസം കൊല്ലം ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രി അപൂര്‍വമായൊരു സംഗമത്തിന് വേദിയായി.
ആശുപത്രിയിലെ വന്ധ്യതാ നിവാരണ ക്ലിനിക്കിലെ ചികിത്സയിലൂടെ ജനിച്ച കുട്ടികളും രക്ഷിതാക്കളുമായിരുന്നു അതിഥികള്‍.
വിക്ടോറിയ ആശുപത്രിയിലെ വന്ധ്യതാ നിവാരണ ചികില്‍സയിലൂടെ ജനിച്ച എഴുപത്തിയഞ്ചു കുരുന്നുകളും അവരുടെ മാതാപിതാക്കളുമാണ് 'താരാട്ട്' എന്ന സംഗമത്തില്‍ പങ്കെടുത്തത്. സ്വപ്‌നസാഫല്യത്തിന്റെ പുഞ്ചിരിയോടെയാണ് അമ്മമാരെത്തിയത്.
2014-ല്‍ ആണ് വിക്ടോറിയ ആശുപത്രിയില്‍ വന്ധ്യതാ നിവാരണ ക്ലിനിക്ക് ആരംഭിച്ചത്. ഇതുവരെ 270 കുഞ്ഞുങ്ങള്‍ പിറന്നു. ഇപ്പോള്‍ 540 ദമ്പതികള്‍ ചികിത്സയിലാണ്. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ വരുന്ന ചികില്‍സയ്ക്ക് വിക്ടോറിയ ആശുപത്രിയില്‍ പരമാവധി ചെലവ് പതിനയ്യായിരം രൂപ മാത്രം.
https://www.facebook.com/Malayalivartha






















