Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

കോണ്‍ഗ്രസ് നേതാക്കള്‍ അടപടലം എതിര്‍ത്തിട്ടും ശശി തരൂര്‍ എം.പി പ്രധാനമന്ത്രി മോദി സ്തുതി നടത്തുന്നത് സ്വന്തം തടി തപ്പാനാണെന്ന് പലര്‍ക്കും അറിയാം

26 AUGUST 2019 03:10 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് നേതാക്കള്‍ അടപടലം എതിര്‍ത്തിട്ടും ശശി തരൂര്‍ എം.പി പ്രധാനമന്ത്രി മോദി സ്തുതി നടത്തുന്നത് സ്വന്തം തടി തപ്പാനാണെന്ന് പലര്‍ക്കും അറിയാം. കോണ്‍ഗ്രസിന്റെ നെടുംതൂണുകളില്‍ ഒരാളായ പി.ചിദംബരത്തോട് ബി.ജെ.പി രാഷ്ട്രീയ പകപോക്കുമ്പോള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണെന്ന് നേതാക്കള്‍ തരൂരിനോട് പറഞ്ഞിരുന്നു. എന്നിട്ടും നിലപാട് മാറ്റാത്താത്തത് നിലനില്‍പ്പിന് വേണ്ടിയാണ്. മുന്‍ ഭാര്യ സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്ത കേസില്‍ ഡല്‍ഹി പൊലീസ് തരൂരിനെ മണിച്ചിത്രപൂട്ടിട്ട് തളച്ചിരിക്കുകയാണ്. അത് പൊളിക്കണമെങ്കില്‍ മോദി കനിയണം. ആ കനിവിന് വേണ്ടിയുള്ള കസര്‍ക്കാണ് നടക്കുന്നത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, മോദി അധികാരത്തിലേറിയ 2014ല്‍ ആരംഭിച്ചതാണ്. 

സുനന്ദപുഷ്‌കറെ ശശി തരൂര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്നാണ് ഡല്‍ഹി പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. തരൂര്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിരുന്നതായും പൊലീസ് കോടതിയില്‍ പറഞ്ഞു. തരൂരിനെതിരെ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനും ആത്മഹത്യാപ്രേരണയ്ക്കും കേസെടുത്തിട്ടുണ്ട്. ഈ കേസില്‍ ജാമ്യം എടുത്തിട്ടുണ്ട്. വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 15ഓളം പരിക്കുകള്‍ ഉണ്ടായിരുന്നതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂരിനുണ്ടായ ബന്ധം കാരണം സുനന്ദ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ ഡല്‍ഹി കോടതിയില്‍ പറഞ്ഞു. കുറ്റപത്രത്തില്‍ സുനന്ദയുടെ സുഹൃത്ത് നളിനി സിങിന്റെ മൊഴിയും പ്രൊസിക്യൂട്ടര്‍ തെളിവായി ചൂണ്ടിക്കാട്ടി. കേസ് 31ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് തരൂര്‍ തന്റെ അടവുമായി കളത്തിലിറങ്ങിയത്. തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷ നിയമം 498 - അ, 306 വകുപ്പകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുനന്ദ പുഷ്‌കര്‍ നിരന്തരമായി മര്‍ദ്ദനമേറ്റതിന് തെളിവുണ്ടെന്നും കോടതിയെ ബോധിപ്പിച്ചു.

അതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്ഥയിലായി തരൂര്‍. ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചാല്‍ തരൂരിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. ഡല്‍ഹിയില്‍ ഇത് സംബന്ധിച്ച നീക്കം നടക്കുന്നുണ്ടെന്ന് തരൂരിന് അറിയാമെന്നാണ് സൂചന. കുറ്റപത്രവുമായി ബന്ധപ്പെട്ട അടുത്ത വാദം ആഗസ്റ്റ് 31 ന് ഡല്‍ഹി പ്രത്യേക കോടതിയില്‍ നടക്കും. അതിന് മുമ്പ് എങ്ങനെയും കാര്യങ്ങള്‍ അനുകൂലമാക്കുകയാണ് ലക്ഷ്യം. ചിദംബരത്തിന് പിന്നാലെ ശശി തരൂരിനെയും അഴിക്കുള്ളിലാക്കിയാല്‍ ബി.ജെ.പിക്ക് രാഷ്ട്രീയമായി നേട്ടമാകും കോണ്‍ഗ്രസിന് വലിയ തിരിച്ചടിയും. മുമ്പ് കേസില്‍ തരൂരിനെ അറസ്റ്റ് ചെയ്യുമെന്ന സാഹചര്യം ഉണ്ടാകുന്നതിന് മുന്നോടിയായി അദ്ദേഹം നരേന്ദ്രമോദിയെ പ്രശംസിച്ച് സംസാരിച്ചിരുന്നു. അന്ന് തരൂര്‍ ബി.ജെ.പിയിലേക്ക് ആണെന്ന പ്രചരണങ്ങളും നടന്നു. ഒന്നും നടന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് മോദിക്കും ബി.ജെ.പിക്കും എതിരെ രൂക്ഷവിമര്‍ശനം നടത്തുകയും ചെയ്തു. മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാനാക്കും എന്ന് പ്രസംഗിച്ചത് വിവാദമായി. തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകന്‍ കൊടുത്ത കേസില്‍ കൊല്‍ക്കൊത്ത ഹൈക്കോടതി തരൂരിനെതിരെ അറസ്റ്റ് വാറനന്‍ഡ് പുറപ്പെടുവിച്ചിരുന്നു.

യു.എന്നില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ തരൂര്‍ എം.പിയായ ശേഷമാണ് ബിസിനസ്സുകാരിയായ സുനന്ദ പുഷ്‌കറുമായി അടുത്തതും പ്രണയത്തിലായതും. ഐ.പി.എല്‍ ടീമിനായുള്ള വിയര്‍പ്പ് ഓഹരി വിവാദത്തെ തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള പ്രണയം പുറംലോകം അറിഞ്ഞത്. വിവാദങ്ങള്‍ ആളിപ്പടരുമ്പോഴും തരൂര്‍ തളര്‍ന്നില്ല. ഏറെ താമസിക്കാതെ സുനന്ദയെ വിവാഹം ചെയ്തു. മൂന്ന് വര്‍ഷവും നാല് മാസവും ആ ദാമ്പത്യം നീണ്ടു നിന്നു. രണ്ട് പേരുടേയും മൂന്നാം വിവാഹം ആയിരുന്നു. തരൂര്‍ വിദേശകാര്യ സഹമന്ത്രിയായിരിക്കുമ്പോഴാണ് ഡല്‍ഹിയിലെ ആഢംബര ഹോട്ടലില്‍ സുനന്ദയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (7 minutes ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (19 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (57 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (9 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

Malayali Vartha Recommends