Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

ഉപ മുഖ്യമന്ത്രിയുമില്ല, ആഭ്യന്തരവുമില്ല, കെപിസിസി നേതൃ സ്ഥാനത്തുനിന്നും ഇറക്കി പ്രാധാന്യം കുറഞ്ഞ മന്ത്രിയാക്കി ചെന്നിത്തലയെ ഒതുക്കാനുള്ള ശ്രമം

19 MAY 2013 07:56 AM IST
മലയാളി വാര്‍ത്ത.

More Stories...

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...

ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...

കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ദേ ഇപ്പം മന്ത്രിയാകുമെന്ന്‌ കേരള സമൂഹം മൊത്തത്തില്‍ സ്വപ്‌നം കണ്ടതാണ്‌. കേരളയാത്ര തീരുമ്പോള്‍ അതോടൊപ്പം ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവും ഉറപ്പിച്ചതാണ്‌. എല്ലാവരും പറഞ്ഞ്‌ പറഞ്ഞ്‌ അവസാനം ചെന്നിത്തലയും സമ്മതിച്ചു. താത്‌പര്യമുണ്ടായിട്ടല്ല, പിന്നെ ഹൈക്കമാന്‍ഡ്‌ പറഞ്ഞാല്‍ അനുസരിക്കും. ചെന്നിത്തല ഏത്‌ നിമിഷം വേണമെങ്കിലും സത്യപ്രതിജ്ഞ ചെയ്യും എന്ന നിലയിലായി. സംഗതി ചെന്നിത്തലയാണ്‌. എതിര്‍ക്കാന്‍ കഴിവുള്ള പഴയ വീര്യമുള്ള കോണ്‍ഗ്രസുകാരാരുമില്ല. പിന്നെ ആകെയുള്ളത്‌ കെ. മുരളീധരനാണ്‌, പാവത്താനും മിണ്ടാന്‍ കഴിയില്ല. കാരണം മന്ത്രി പ്രതീക്ഷയിലാണ്‌ അദ്ദേഹവും. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ക്കോ എന്തിന്‌ രാഹുല്‍ ഗാന്ധിക്കു പോലും എതിര്‍പ്പില്ല. ഇത്രയൊക്കെ അനുകൂലമായ ഘടകങ്ങളുണ്ടായിട്ടും ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം ഗണപതികല്യാണമായി നീളുകയാണ്‌.

അവസാനം ചെന്നിത്തല തന്നെ പറഞ്ഞു മന്ത്രിസഭാ ചര്‍ച്ചയൊന്നും നടന്നിട്ടില്ല. മന്ത്രിയാക്കണമെന്ന്‌ ആരോടും ആവശ്യപ്പെട്ടിട്ടില്ല. മന്ത്രിസഭയിലേയ്‌ക്കില്ലെന്ന പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒന്നുകില്‍ ഉപ മുഖ്യമന്ത്രി അല്ലെങ്കില്‍ ആഭ്യന്തരമന്ത്രി ഇതായിരുന്നു ചെന്നിത്തലയുടെ നിലപാട്‌. ഐഗ്രൂപ്പുകാരും ഇത്‌ പിന്തുണച്ചു. അപ്പോഴേക്കും എ ഗ്രൂപ്പുകാര്‍ കൂട്ടത്തോടെ അണിനിരന്നു. അവര്‍ക്ക്‌ പേടി രമേശ്‌ ചെന്നിത്തല മറ്റൊരു അധികാര കേന്ദ്രമാകുമെന്നാണ്‌. ഉപ മുഖ്യമന്ത്രിയായാലും ആഭ്യന്തരമായാലും അത്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ പ്രത്യേകിച്ച്‌ എ പക്ഷക്കാര്‍ക്ക്‌ ക്ഷീണമാകും. അതുകൊണ്ടു തന്നെ ഒരു കാരണവശാലും ഉപമുഖ്യമന്ത്രി സ്ഥാനമോ ആഭ്യനന്തരമന്ത്രി സ്ഥാനമോ നല്‍കേണ്ടന്ന്‌ തീരുമാനിച്ചു. ഇക്കാര്യം കേന്ദ്ര മന്ത്രി എ.കെ. ആന്റണിയോട്‌ തുറന്നു പറഞ്ഞു. തന്റെ പേരിലുള്ള ഗ്രൂപ്പുകാരുടെ ഉള്ളിലിരിപ്പ്‌ ആന്‍ണി മുമ്പേ മനസില്‍ കണ്ടിരുന്നു. പുതിയ മന്ത്രിയ്‌ക്കായുള്ള ചര്‍ച്ച തന്റെ അജണ്ടയിലില്ലന്ന്‌ ആദ്യമേ അദ്ദേഹം പറഞ്ഞു.


ഇതോടൊപ്പം ഉപ മുഖ്യമന്ത്രിസ്ഥാനത്തിന്‌ ചെന്നിത്തലയെക്കാളും പരിചയമുള്ള നേതാക്കളായ കെ.എം. മാണിയും കുഞ്ഞാലിക്കുട്ടിയും അര്‍ഹനാണെന്ന ചര്‍ച്ചയും വന്നു. കാരണം നാല്‍പ്പതില്‍ താഴെ സീറ്റു കിട്ടിയ കോണ്‍ഗ്രസിനാണ്‌ ഇപ്പോള്‍ മുഖ്യമന്ത്രിസ്ഥാനവും പ്രധാന വകുപ്പുകളുമുള്ളത്‌. അതുകൊണ്ടാണ്ടാണ്‌ കേരള കോണ്‍ഗ്രസ്‌ നേതാവായ കെ.എം. മാണി ഉപമുഖ്യമന്ത്രിസ്ഥാനത്തിന്‌ താനും അര്‍ഹനാണെന്ന്‌ പറഞ്ഞത്‌. എന്നാല്‍ എ. ഗ്രൂപ്പുകാരനായ മന്ത്രി കെ.സി. ജോസഫ്‌ ആശിക്കാതിരിന്ന മുസ്ലീം ലീഗിനും പ്രതീക്ഷ നല്‍കി. കുഞ്ഞാലിക്കുട്ടിയും ഉപ മുഖ്യമന്തി സ്ഥാനത്തിനര്‍ഹനാണെന്നാണ്‌ കെ.സി. ജോസഫ്‌ പറയുന്നത്‌. ഇതോടെ ഉപമുഖ്യമന്ത്രിസ്ഥാനം ചെന്നിത്തലയ്‌ക്ക്‌ കിട്ടില്ലെന്നായി.
ഇനിയുള്ളത്‌ ആഭ്യന്തരവകുപ്പാണ്‌. കഴിഞ്ഞ തവണയും ഇതുപോലെ ചെന്നിത്തലയ്‌ക്ക്‌ ആഭ്യന്തരം കൊടുക്കുമെന്ന്‌ കരുതിയിരുന്നതാണ്‌. എന്നാല്‍ മുഖ്യമന്ത്രി രായ്‌ക്ക്‌ രാമാനം ആഭ്യന്തരം തിരിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‌ നല്‍കി എന്‍എസ്‌എസിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. സുകുമാരന്‍ നായര്‍ അതിഷ്‌ടപ്പെട്ടില്ലെന്നു മാത്രമല്ല തിരുവഞ്ചൂരിനെ പെരുന്നയില്‍ കയറ്റിയതു പോലുമില്ല. ഈയൊരവസരത്തില്‍ ആഭ്യന്തരം കിട്ടുമെന്നു തന്നെയാണ്‌ ഐ ഗ്രൂപ്പുകാര്‍ കരുതിയത്‌. എന്നാല്‍ തന്ത്രപരമായ ആഭ്യന്തരവകുപ്പ്‌ വിട്ടുകൊടുക്കാന്‍ എ ഗ്രൂപ്പുകാര്‍ തയ്യാറല്ല. അത്രയ്‌ക്ക്‌ നിര്‍ബന്ധമാണെങ്കില്‍ റവന്യൂവകുപ്പ്‌ നല്‍കാം. പോരങ്കില്‍ നാടുനീളെ കറങ്ങാന്‍ ടൂറിസവും നല്‍കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (24 minutes ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (30 minutes ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (34 minutes ago)

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (38 minutes ago)

അമൃത ആശുപത്രിയിൽ ഗർഭകാല അടിയന്തരാവസ്ഥകളും എൻഡോമെട്രിയോസിസും വിഷയമാക്കി ശില്പശാല നടന്നു...  (42 minutes ago)

താരസംഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരന്‍  (45 minutes ago)

അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...  (47 minutes ago)

ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...  (51 minutes ago)

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

ബംഗളൂരുവിലെ ട്രാഫിക് യാത്രാദുരിതം തുറന്നുകാട്ടി ബൈക്ക് യാത്രികന്‍  (1 hour ago)

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...  (1 hour ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം  (1 hour ago)

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റി പരാതിക്കാരി  (1 hour ago)

മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി  (1 hour ago)

അറിവിന്റെ പ്രകാശവും പ്രതിഷേധത്തിന്റെ തീപ്പൊരിയും ഒരുമിച്ചു ഹൃദയത്തിൽ സൂക്ഷിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ അധികാരത്തിന്റെ അഹങ്കാരത്താൽ അടിച്ചമർത്താം എന്നാരെങ്കിലും കരുതുന്നുവെങ്കിൽ അവർ മൂഢ സ്വർഗത്തില  (1 hour ago)

Malayali Vartha Recommends