Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

മദ്യപിച്ച് വിവാദ വ്യവസായിയുടെ ലീലാവിലാസങ്ങള്‍, തൊട്ടാല്‍ കൈപൊള്ളുമെന്ന് പേടിച്ച് പോലീസ്. സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര വാഹനമായ ഹമ്മര്‍ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം

30 JANUARY 2015 03:45 PM IST
മലയാളി വാര്‍ത്ത.

More Stories...

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ഗജരത്‌നം പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര വാഹനമായ ഹമ്മര്‍ ഇടിച്ചു കൊല പ്പെടുത്താന്‍ ശ്രമം. വിവാദ വ്യവസായി അറസ്റ്റില്‍. ഗുരുതര മായി പരിക്കേറ്റ കണ്ടശാംകടവ് കാരമുക്ക് വിളക്കുംകാല്‍ കാട്ടുങ്ങല്‍ വീട്ടില്‍ ചന്ദ്രബോസി നെ(47) അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറിനു ചതവും മുറിവുമേറ്റ ചന്ദ്രബോസിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ചന്ദ്രബോസ് വെന്റിലേറ്ററിലാണെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നലെ പുലര്‍ച്ചെ 2.45നാണ് സംഭവം. മദ്യലഹരിയിലായിരുന്ന മുഹമ്മദ് നിസാം ശോഭാ സിറ്റിയുടെ പുറത്തെ പുല്‍ത്തകിടിയും വാട്ടര്‍ഫൗണ്ടനും തകര്‍ത്ത ശേഷമാണ് അകത്തേക്കു പ്രവേശിക്കാന്‍ ശ്രമിച്ചത്. ഗേറ്റിനടുത്തുവച്ച് വാഹനം തടഞ്ഞതിലും തുറക്കാന്‍ വൈകിയതിലും പ്രകോപിതനായ മുഹമ്മദ് നിസാം, ചന്ദ്രബോസിനെ ആക്രമിക്കുകയായിരുന്നു. മര്‍ദനം ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തില്‍ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തി. വീണുകിടന്ന ഇയാളെ എഴുന്നേല്പിച്ച് വാഹനത്തില്‍ കയറ്റി പാര്‍ക്കിംഗ് ഏരിയയില്‍ കൊണ്ടുപോയും ക്രൂര മായി മര്‍ദിച്ചു.
വാഹനമിടിച്ചു പരിക്കേല്പിച്ചതിനു പുറമേ ചന്ദ്രബോസിനെ മാരകമായി ആക്രമിക്കുകയും ജീപ്പിലിട്ടു ചവിട്ടുകയും ചെയ്തു. ചന്ദ്രബോസിന്റെ വാരിയെല്ലുകളും കൈയും ഒടിഞ്ഞിട്ടുണ്ട്. ശ്വാസ കോശത്തിനും പരിക്കുണ്ട്. രക്തസമ്മര്‍ദ്ദം കുറഞ്ഞനിലയില്‍ തുടരുകയാണ്. സംഭവത്തില്‍ വാഹന ഉടമയും കിംഗ് ബീഡി മാനേജിംഗ് ഡയറക്ടറും പുഴയ്ക്കല്‍പ്പാടം ശോഭാ സിറ്റിയിലെ താമസക്കാരനുമായ അടയ്ക്കപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിസാമി(38)നെ പേരാമംഗലം പോലീസ് അറസ്റ്റ്‌ചെയ്തു. പ്രതിക്കെതിരേ കാപ്പ നിയമപ്രകാരം കേസെടുക്കാന്‍ നിര്‍ദേശം നല്കിയതായി മധ്യമേഖല എഡിജിപി ശങ്കര്‍ റെഡ്ഡി അറിയിച്ചു.
നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള മുഹമ്മദ് നിസാം നേരത്തെയും വാര്‍ത്തകളിലും വിവാദങ്ങളിലും ഇടം പിടിച്ചിരുന്നു. വാഹനപരിശോധനയ്ക്കു കാര്‍ നിര്‍ത്തിച്ച വനിതാ എസ്‌ഐയെ കാറിലിട്ടു പൂട്ടിയ സംഭവം വലിയ വിവാദമായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റുചെയ്തിരുന്നു.
പത്തുവയസുകാരന്‍ മകന്‍ ആഡംബര-സ്‌പോര്‍ട്‌സ് കാറായ ഫെറാരി ഓടിക്കുന്ന ദൃശ്യം യൂ ട്യൂബി ല്‍ പ്രചരിപ്പിച്ച സംഭവത്തിലും പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ നേരത്തെ അഞ്ചു കേസുകളില്‍ പ്രതിയായിരുന്നു മുഹമ്മദ് നിസാം.
സ്ഥിരം പ്രശ്‌നക്കാരനായ ഇയാള്‍ പണവും സ്വാധീനവും ഉപയോഗിച്ച് പല കേസുകളില്‍നിന്നും തലയൂരുകയാണ് പതിവ്. മുഹമ്മദ് നിസാമിന്റെ വാഹനശേഖര ത്തി ല്‍ 16 ആഡംബര കാറുകളാണുള്ളത്. 28 കോടി രൂപയുടെ പുതിയ വാഹനം ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ്. ഒരു കോടി വിലമതിക്കുന്ന ബൈക്കും ഇയാള്‍ക്കുണ്ട്. അക്രമം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ അയ്യന്തോള്‍ കല്ലിങ്ങല്‍ വീട്ടില്‍ അനൂപിനും(31) മര്‍ദനമേറ്റു. ചില്ലുകൊണ്ടു മുറിവേറ്റ അനൂപിനെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെക്യൂരിറ്റിക്കാരുടെ മുറിയും ഫര്‍ണിച്ചറുകളും ജനലുകളും മുഹമ്മദ് നിസാം അടിച്ചുതകര്‍ത്തു.
സഹപ്രവര്‍ത്തകര്‍ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നു ഫ്‌ളയിംഗ് സ്‌ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. പേരാമംഗലം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പിന്നീടു സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പും നടത്തി.
സംഭവം വിവാദമായതോടെ എഡിജിപി ശങ്കര്‍ റെഡ്ഡി, സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് എന്നിവരടങ്ങിയ ഉന്നത പോലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചു തെളിവെടുത്തു. ഹീനമായ കുറ്റകൃത്യമാണ് പ്രതി നടത്തിയതെന്നും വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്നും എഡിജിപി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പ്രതിയുടെ പേരിലുള്ള മുന്‍ കേസുകളും പരിശോധിക്കും. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുഹമ്മദ് നിസാമിന്റെ ശേഖരത്തിലുള്ള രണ്ട് ആഡംബര കാറുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ഗജരത്‌നം പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (13 minutes ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (25 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (36 minutes ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (45 minutes ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (9 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (9 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (9 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (10 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (10 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (10 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (10 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (10 hours ago)

Malayali Vartha Recommends