Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

ഗര്‍ഭിണിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ 13 കാരന്‍ നിരപരാധിയെന്ന് ജുവനൈല്‍ കോടതി

31 JANUARY 2015 10:34 AM IST
മലയാളി വാര്‍ത്ത.

More Stories...

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ഗജരത്‌നം പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ഗര്‍ഭിണിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ 13 കാരനെ ജുവനൈല്‍ കോടതി വെറുതെവിട്ടു. ഇടുക്കി കഞ്ഞിക്കുഴി ഇഞ്ചപ്പാറ നെല്ലിശേരി ഷാജഹാന്റെ മകള്‍ സജിന(25) കൊല്ലപ്പെട്ട കേസിലെ പ്രതിയെയാണ് ജുവനൈല്‍ കോടതി പ്രിന്‍സിപ്പല്‍ ജഡ്ജി മുരളീകൃഷ്ണ പണ്ടാല വെറുതെ വിട്ടത്. രണ്ട് വര്‍ഷം മുമ്പാണ് സഭവം. സംഭവദിവസം സമീപത്തെ പുല്‍മേട്ടില്‍ പശുവിനെ അഴിക്കാന്‍ പോയ സജിനയെ കൊലപ്പെടുത്തിയ നിലയില്‍ കാണുകയായിരുന്നു. സംഭവസ്ഥലത്ത് മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഉണ്ടായ മുറിവായിരുന്നു മരണകാരണം. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍, സജിന നാലുമാസം ഗര്‍ഭിണിയായിരുന്നെന്നും കണ്ടെത്തി.

കേസന്വേഷിച്ച കഞ്ഞിക്കുഴി പോലീസ് സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ വീടിനു സമീപത്ത് താമസിക്കുന്ന എട്ടാംക്ലാസുകാരനെയാണ്അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം പ്രദേശത്ത് നിന്ന് മാറി നില്‍ക്കുന്നവരെ കുറിച്ചുള്ള അന്വേഷണമാണ് ഉദ്യോഗസ്ഥരെ കുട്ടിയില്‍ എത്തിച്ചത്.
പുല്‍മേട്ടില്‍ വെച്ച് കുട്ടി യുവതിയെ കയറിപ്പിടിച്ചെന്നും ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുമെന്നു പറഞ്ഞപ്പോള്‍ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് സജീനയെ കുത്തിയെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സജീന തട്ടിവീണെന്നും ഈ സമയം കുട്ടി വലിയ കല്ലെടുത്ത് സജീനയുടെ തലയിലിലിട്ട് കൊലപ്പെടുത്തിയെന്നും മൃതദേഹം കുറച്ചുദൂരം വലിച്ചുകൊണ്ടു പോയി താഴ്ചയിലേക്ക് തളളിയെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.സംഭവത്തിന് പിറ്റേന്ന് പ്രതി ഒളിവില്‍ പോയതും ബാലന്റെ ദേഹത്ത് നഖക്ഷതങ്ങള്‍ കാണപ്പെട്ടതും തെളിവായി പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നു.
ബാലന്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ചാണകക്കുഴിയില്‍ കുഴിച്ചിട്ടതും കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി പറയുന്ന കത്തി, കല്ല് എന്നിവയും കണ്ടെടുത്തിരുന്നു. സംഭവ സ്ഥലത്തിന് സമീപം പ്രതി സൈക്കിള്‍ ചവിട്ടുന്നതു കണ്ടതായും സാക്ഷി മൊഴിയുണ്ടായിരുന്നു. എന്നാല്‍ ഇതിന് ഏതാനും ദിവസം മുമ്പ് വാങ്ങിയ സൈക്കിള്‍ നന്നായി ചവിട്ടാന്‍ ബാലന് അറിയില്ലായിരുന്നെന്നും സംഭവ ദിവസം സൈക്കിളുമായി കൊങ്കിണിപടര്‍പ്പിലേക്ക് വീണതിന്റെ മുറിവാണ് ദേഹത്തു കണ്ടതെന്നുമായിരുന്നു പ്രതിഭാഗം വാദം. സൈക്കിളില്‍ നിന്നും വീണതറിഞ്ഞ പിതാവ് സൈക്കിള്‍ തല്ലി ഒടിക്കാന്‍ ശ്രമിച്ചുവെന്നും ഇതിന്റെ മനോവിഷമത്താല്‍ കുട്ടി നാടുവിട്ടതാണെന്നും പ്രതിഭാഗം വാദിച്ചു.
വസ്ത്രങ്ങള്‍ അടക്കമുളള തെളിവുകള്‍ പോലീസ് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പ്രതിഭാഗം ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റൊരാളെ രണ്ടു ദിവസം പോലീസ് കസ്റ്റഡിയില്‍ വെച്ചതും ഇയാള്‍ നാടുവിട്ടതും സംശയാസ്പദമാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.
മകളുടെ യഥാര്‍ഥ കൊലപാതകികളെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡി.ജി.പി, വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് സജിനയുടെ പിതാവ് ഷാജഹാന്‍, മാതാവ് നബീസ എന്നിവര്‍ പരാതി നല്‍കുകയും ചെയ്‌തെങ്കിലും തുടര്‍ അന്വേഷണം ഇതുവരെ ഉണ്ടായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ഗജരത്‌നം പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (13 minutes ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (25 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (36 minutes ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (45 minutes ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (9 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (9 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (9 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (10 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (10 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (10 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (10 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (10 hours ago)

Malayali Vartha Recommends