Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

ചീഫ് സെക്രട്ടറി നിയമനത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍; പിന്നോട്ടില്ലെന്നുറച്ച് മുഖ്യമന്ത്രി, നിയമനത്തെ ചോദ്യം ചെയ്ത് കത്തുമായി വി എസ്

31 JANUARY 2015 10:54 AM IST
മലയാളി വാര്‍ത്ത.

More Stories...

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ഗജരത്‌നം പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ചീഫ് സെക്രട്ടറിയെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ ആദ്യമായ് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചു. പാമോയില്‍ കേസില്‍ പ്രതിയായ ജിജി തോംസണെ ചീഫ് സെക്രട്ടറിയായി നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിലാണ് ഗവര്‍ണര്‍ പി. സദാശിവം സര്‍ക്കാരിനോട് വിശദീകരണം തേടിയത്. പ്രധാനമായും തീരുമാനം എടുക്കും മുമ്പ് നിയമവശങ്ങള്‍ പരിശോധിച്ചിരുന്നോ എന്നാണ് ഗവര്‍ണര്‍ ആരാഞ്ഞിരിക്കുന്നത്.

സാധാരണ മന്ത്രിസഭായോഗത്തിന്റെ തീരുമാനം അതേപടി അനുസരിക്കുന്നതാണ് മുന്‍ ഗവര്‍ണര്‍മാരുടെ കീഴ് വഴക്കം. എന്നാല്‍ നിയമന തീരുമാനത്തില്‍ അണുവിട മാറ്റം വരുത്താന്‍ മുഖ്യമന്ത്രിയും തയ്യാറാകാത്തതോടെ കേസ് നിയമക്കുരുക്കിലേക്ക് നീളുമെന്നാണ് സൂചന. കൂടാതെ പ്രതിപക്ഷ നേതാവും നിയമനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയതോടെ കേസ് കോടതി കയറാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ നിയമനം നീട്ടിവച്ച് തത്കാലം ചീഫ് സെക്രട്ടറിയുടെ ചുമതല മാത്രം നല്‍കാന്‍ സാദ്ധ്യതയുണ്ട്. നിയമന ഉത്തരവ് ഇന്നലെ വൈകിയും ഇറങ്ങിയിട്ടില്ല.
ഇതോടെ ജിജി തോംസണ്‍ന്റെ ചീഫ് സെക്രട്ടറിയാകാമെന്ന മോഹത്തിനും ഗവര്‍ണര്‍ കരിനിഴലല്‍ വീഴ്ത്തി. സായി ഡയറക്ടറായിരുന്ന ജിജി തോംസണ്‍, കേന്ദ്ര സര്‍ക്കാരുമായി ഉടക്കിയാണ് ഡെപ്യൂട്ടേഷന്‍ അവസാനിച്ച് കേരളത്തില്‍ മടങ്ങിയെത്തിയത്.
നിയമനം സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന്റെ കുറിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടത്. തീരുമാനം സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വി.എസ്. കത്ത് നല്‍കിയിരിക്കുന്നത്. വി എസ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്
പാമോയില്‍ കേസില്‍ പ്രതിയായ പി.ജെ. തോമസിനെ മുഖ്യ വിജിലന്‍സ് കമ്മിഷണറായി നിയമിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അസാധുവാക്കി സുപ്രീംകോടതി 2011 മാര്‍ച്ച് മൂന്നിന് പുറപ്പെടുവിച്ച വിധി ജിജി തോംസണിന്റെ നിയമനത്തിന് തടസമാണ്. ക്രിമിനല്‍ കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരെ ഉദ്യോഗക്കയറ്റത്തിന് പരിഗണിക്കേണ്ടതില്ലെന്ന് വിധിയില്‍ ചീഫ് ജസ്റ്റിസ് കപാഡിയ പരാമര്‍ശിച്ചിരുന്നു. കേസിലെ പ്രതിയെ, കറയറ്റ വിശ്വാസ്യത വേണ്ട ഉന്നത സ്ഥാനത്ത് നിയമിക്കാനുള്ള തീരുമാനത്തിന് സാധുതയില്ലെന്നും പി.ജെ. തോമസിനെ ചീഫ് സെക്രട്ടറി സ്ഥാനത്തേക്കും കേന്ദ്ര സര്‍ക്കാരില്‍ സെക്രട്ടറി സ്ഥാനത്തേക്കും നിയമിച്ചത് ശരിയായില്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. ജിജി തോംസണും ഇത് ബാധകമാണ്.
പാമോയില്‍ കേസിലെ എഫ്.ഐ.ആര്‍ 2000 മാര്‍ച്ചില്‍ സുപ്രീംകോടതി ശരിവച്ചതാണ്. കേസില്‍ തുടരന്വേഷണം വേണോ എന്നത് സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞ് അഴിമതിയെ പരവതാനിക്ക് അടിയില്‍ ഒളിപ്പിക്കാന്‍ ആവില്ലെന്ന് വിധിന്യായത്തില്‍ പറയുന്നുണ്ട്.
പാമോയില്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കിയതാണ്. തന്നെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ജിജി തോംസണിന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനാല്‍ നിയമപരമായി എഫ്.ഐ.ആര്‍ നിലനില്‍ക്കുന്നതും കേസില്‍ ജിജി തോംസണ്‍ പ്രതിയുമാണ്. വിചാരണ കോടതി കേസില്‍ തീര്‍പ്പു കല്പിക്കും മുമ്പ് കുറ്റക്കാരനല്ലെന്ന് കണക്കാക്കി സര്‍ക്കാര്‍ നിയമനം നടത്തുന്നത് നിയമലംഘനമാണ്.
ഇതോടെ കരുണാകരന്‍ മന്ത്രിസഭയെ പിടിച്ചുലച്ച പാമോയില്‍ കേസ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയെയും കാലാപകലുക്ഷിതമാക്കിയേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ഗജരത്‌നം പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (13 minutes ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (25 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (36 minutes ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (45 minutes ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (9 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (9 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (9 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (10 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (10 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (10 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (10 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (10 hours ago)

Malayali Vartha Recommends