Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

വിമര്‍ശനങ്ങള്‍ക്ക് വിട: ഇനി കേരളം കായിക മാമാങ്കത്തിന്റെ ആവേശത്തില്‍

31 JANUARY 2015 11:49 AM IST
മലയാളി വാര്‍ത്ത.

More Stories...

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ഗജരത്‌നം പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ഇനിയുള്ള പതിനഞ്ച് നാള്‍ കേരളത്തിലെ ഓരോ ജനങ്ങളും കായിക മാമാങ്കത്തിന്റെ നെറുകയില്‍. മുപ്പത്തി അഞ്ചാമത് ദേശീയ ഗെയിംസിന് തിരുവനന്തപുരത്ത് ഉജ്വല തുടക്കം. ദേശീയ ഗെയിംസിന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കൊടിയുയരും. ദേശീയ ഗെയിംസിലൂടെ കായികപ്രേമികളെ കാത്തിരിക്കുന്നത് വ്യത്യസ്ഥമായ കായികലോകമാണ് . ഗെയിംസിന്റെ ഗുഡ് വില്‍ അംബാസഡര്‍ ക്രിക്കറ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അഭിമാന താരങ്ങളായ പി ടി ഉഷയ്ക്കും അഞ്ജു ബോബി ജോര്‍ജിനും ദീപശിഖ കൈമാറും. വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു ഉദ്ഘാടനം നിര്‍വഹിക്കും.
കേരളത്തിലെ ഒരോ ജനങ്ങളും ആവേശത്തോടെയാണ് ഈ കായിക മാമാങ്കത്തിനെ കാത്തിരിക്കുന്നത്. രാഷ്ട്രിയ സാംസ്‌കാരിക മേഖലയിലെ നിരവധി പേരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കുന്നത്. ഫെബ്രുവരി ഒന്ന് മുതല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും. ഏഴു ജില്ലകളിലായി 28 വേദികളിലായാണ് മത്സരങ്ങള്‍. നീന്തല്‍, ജിംനാസ്റ്റിക്‌സ്, ഹാന്‍ഡ്‌ബോള്‍, നെറ്റ്ബോള്‍, ടെന്നീസ്, സ്‌ക്വാഷ്, ബീച്ച് ഹാന്‍ഡ് ബോള്‍ , ഷൂട്ടിങ് , ഖൊ-ഖൊ തുടങ്ങിയ മത്സരങ്ങള്‍ തിരുവനന്തപുരത്തെ വിവിധ വേദികളില്‍ ഒന്ന് മുതല്‍ എട്ട് വരെ നടക്കും. കബഡി, തായ്ക്വോണ്ടോ, വുഷു, സൈക്ലിങ് തുടങ്ങിയ മത്സരങ്ങളും തലസ്ഥാനത്തെ വിവിധ വേദികളില്‍ നടക്കും.

ബാസ്‌കറ്റ്‌ബോള്‍, റെസ്ലിങ് മത്സരങ്ങള്‍ കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും ഹോക്കി, റഗ്ബി മത്സരങ്ങള്‍ കൊല്ലത്തുമാണ് നടക്കുക. ആര്‍ച്ചറി, ബാഡ്മിന്റണ്‍, ഫെന്‍സിങ്, ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കും. 14ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങുകള്‍ നടക്കുക. പുഷ്പവൃഷ്ടിയോടെയാണ് കായിക മാമാങ്കത്തിന് തുടക്കമാവുക. വ്യോമസേനയുടെ പുഷ്പവ്യഷ്ടിയോടെയാണ് ഗ്രീന്‍ ഫീല്‍ഡ് ഉണരുക. തുടര്‍ന്ന് ആര്‍മിയുടെ ബാര്‍ഡ് ഡിസ്‌പ്ലേ അരങ്ങേറും. പിന്നാലെ വിശിഷ്ട അതിഥികളെ സ്വീകരിക്കും. 40 പേര്‍ അണിനിരക്കുന്ന ശംഖ് നാദം, കരുണാമൂര്‍ത്തിയുടെ നേതൃത്വത്തില്‍ 80 പേര്‍ അണിനിരക്കുന്ന തകില്‍വാദ്യം, 101 പേര്‍ പങ്കെടുക്കുന്ന തകില്‍ വാദവും ഉണ്ടായിരിക്കും.
ഗെയിംസ് കലക്കാന്‍ നോക്കണ്ട: ശക്തമായ പോലീസ് സേനയുണ്ട്

ഗെയിംസ് കാണാനോ കലക്കാനോ ആരും ശ്രമിക്കേണ്ട. എങ്കില്‍ പണി ഉടനടി കിട്ടും. കാരണം ശക്തമായ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. ഗെയിംസ് പൊളിക്കാന്‍ നോക്കിയാല്‍ പൊക്കാന്‍ പോലീസ് ഉണ്ടെന്ന് ഓര്‍ക്കണം. കള്ളുകുടി, കഞ്ചാവ് കച്ചവടം, പോക്കറ്റടി, അടിപിടി, അനാശാസ്യം എന്നിവ തടയാനും രണ്ടായിരത്തിലേറെ പോലീസ് സേനയെയാണ് തിരുവനന്തപുരത്ത് വിന്യസിച്ചിരിക്കുന്നത്. എഡിജിപി പത്മകുമാറും ഐ ജി മനോജ് എബ്രഹാമുമാണ് ഇവരെ നയിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള താരങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള സുരക്ഷാപ്രശ്‌നങ്ങളും ഉണ്ടാകാതിരിക്കാന്‍ വന്‍ മുന്‍കരുതലാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങിനാണ് ഏറ്റവും കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുന്നത്. മുഖ്യവേദിയിലേക്കുള്ള വഴികള്‍ തടസപ്പെടാതിരിക്കാനുള്ള ശ്രമത്തിലായിരിക്കും ഇവരില്‍ ഭൂരിപക്ഷവും. മവോവാദികള്‍ നുഴഞ്ഞു കയറി പ്രശ്‌നമുണ്ടാക്കാതിരിക്കാന്‍ തണ്ടര്‍ബോള്‍ട്ടും ശ്രദ്ധിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ 14 വേദികളും ഗെയിംസ് വില്ലേജും ഇവയുടെ ചുറ്റമുള്ള പ്രദേശങ്ങളും ഫെബ്രുവരി 15 വരെ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. 

ആസ്വദിക്കാം , കണ്‍നിറയെ ലാലിസം:

കുഞ്ഞാലിമരയ്ക്കാരായി വേഷമിട്ട് നടന്‍ മോഹന്‍ലാല്‍ അരങ്ങിലെത്തുന്ന വാര്‍ക്രൈ സംഗീത ശില്‍പത്തോടെയാണ് കലാസന്ധ്യയ്ക്ക് തുടക്കം കുറിക്കുന്നത്. സ്വാതന്ത്രസമരത്തില്‍ ജീവന്‍ വെടിഞ്ഞവരെ അനുസ്മരിക്കുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നതാണ് സംഗീത ശില്‍പം. സ്ക്രീനിലും സ്റ്റേജിലുമായാണ് വാര്‍ ക്രൈ അരങ്ങേറുക. വിനീത്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും വേദിയിലെത്തും. വാര്‍ക്രൈയുടെ നൃത്ത ആവിഷ്‌കാരം വിനീതാണ് നിര്‍വഹിച്ചിരിക്കുന്നത്. 36 വര്‍ഷത്തെ സിനിമാജീവിതത്തിന്റെ ട്രാവലോഗായാണ് ലാലിസം നേരത്തെ തയ്യാറാക്കിയിരുന്നത്. കൊച്ചിയിലും വിദേശത്തുമായി സംഘടിപ്പിക്കാനാണ് ഉദ്ദേശിച്ചിരുന്നത്.
ഉദ്ഘാടനച്ചടങ്ങുകളുടെ സമയക്രമം: 

വൈകിട്ട് 5.05: അതിഥികള്‍ സ്‌റ്റേഡിയത്തില്‍ എത്തുന്നു. 

5.20: പ്രതിപക്ഷ നേതാവ്, ഐഒഎ സെക്രട്ടറി ജനറല്‍, ഐഒഎ പ്രസിഡന്റ് എന്നിവര്‍ സ്‌റ്റേഡിയത്തില്‍ എത്തും.
5.23: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വേദിയില്‍ എത്തുന്നു.
5.25: കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ്‌സോണോവാള്‍ വേദിയിലേക്ക്.
5.27: എയര്‍ഫോഴ്‌സിന്റെ പുഷ്പവൃഷ്ടി.
5.30: ആര്‍മി ബാന്‍ഡ് ഡിസ്‌പ്ലേ.
6.00: മുഖ്യാതിഥി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും മറ്റ് അതിഥികളും എത്തുന്നു.
6.30: 40 ശംഖുകള്‍ ഒരുമിച്ചു മുഴങ്ങും, കരുണാമൂര്‍ത്തിയുടെ തകില്‍മേളം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ചെണ്ടമേളം, ഉറുമി അഭ്യാസ പ്രകടനം.
6.38: മാര്‍ച്ച് പാസ്റ്റ്. ജാര്‍ഖണ്ഡ് ആദ്യമെത്തും. കേരളം ഏറ്റവും അവസാനം. മറ്റു ടീമുകള്‍ ഇംഗ്ലിഷ് അക്ഷരമാലാക്രമത്തില്‍.
7.18: ഗെയിംസിന്റെ ഭാഗ്യചിഹ്‌നം അമ്മു സ്‌റ്റേഡിയത്തില്‍.
7.20: സ്വാഗത പ്രസംഗം.
7.22: പ്രസംഗം - മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
7.26: പ്രസംഗം - കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി സര്‍ബാനന്ദ് സോണോവാള്‍. 7.28: പ്രസംഗം - ഐഒഎ പ്രസിഡന്റ്
7.33: കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഗെയിംസ് തുടങ്ങുന്നതായി പ്രഖ്യാപിക്കുന്നു.
7.35: ഐഒഎ പതാക സ്ഥാപിക്കുന്നു.
7.37: സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ദീപശിഖയുമായി പ്രവേശിക്കുന്നു.
7.42: പി. ടി. ഉഷയും അഞ്ജു ബോബിയും ചേര്‍ന്നു ദീപശിഖ തെളിക്കുന്നു.
7.43: പ്രീജ ശ്രീധരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.
7.45: ടീമുകള്‍ പിരിയുന്നു.
7.47: അതിഥികള്‍ക്ക് ഉപഹാരസമര്‍പ്പണം.
8.00: മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള കലാവിരുന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ഗജരത്‌നം പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (12 minutes ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (24 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (35 minutes ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (44 minutes ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (9 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (9 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (9 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (10 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (10 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (10 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (10 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (10 hours ago)

Malayali Vartha Recommends