ദേശിയ ഗെയിംസില്‍ മത്സരങ്ങള്‍ കൊഴുക്കുന്നു, ആവേശ തിമിര്‍പ്പില്‍ കേരളം

35-ാമത് ദേശീയ ഗെയിംസില്‍ കളിക്കളങ്ങളങ്ങളില്‍ മത്സരങ്ങള്‍ കൊഴുക്കുന്നു. ഏള് ജില്ലകളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. തിരുവനന്തപുരത്ത് ആരംഭിച്ച നീന്തല്‍ മത്സരങ്ങളില്‍ പുരുഷന്‍മാരുടെ 200 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ കേരളത്തിന്റെ എ.എസ്. ആനന്ദും സജന്‍ പ്രകാശും ഫൈനലില്‍ എത്തി. ഇതേയിനത്തില്‍ വനിതാ വിഭാഗത്തില്‍ കേരളത്തിന്റെ ജോമി ജോര്‍ജും എ.എസ്. സന്ധ്യയും ഫൈനലില്‍ പ്രവേശിച്ചു.
തൃശൂരില്‍ നടക്കുന്ന വനിതാ ഫുട്‌ബോളില്‍ കേരളം വിജയത്തോടെ തുടങ്ങി. ബംഗാളിനെ ഏകപക്ഷീയമായ ഒരുഗോളിന് തോല്‍പ്പിച്ചതോടെ കേരളത്തിന്റെ സെമിഫൈനല്‍ സാധ്യതകള്‍ വര്‍ധിച്ചു. തുഴച്ചില്‍ വിഭാഗത്തിലെ ഹീറ്റ്‌സ് മത്സരങ്ങള്‍ ആര്യാടിനു സമീപമുള്ള ട്രാക്കില്‍ ആരംഭിച്ചു.
ആദ്യ ദിനമായ ഇന്ന് 16 ഫൈനലുകളാണ് നടക്കുക. നീന്തലിലും ഗുസ്തിയിലും ആറെണ്ണം വീതവും, ഭാരോദ്വഹനത്തില്‍ മൂന്നും, ജിംനാസ്റ്റിക്‌സില്‍ ഒരു മെഡലിനുമാണ് ഇന്ന് അവകാശികളെ നിശ്ചയിക്കുക. ദേശീയ ഗെയിംസില്‍ പ്രധാനവേദിയായ തിരുവനന്തപുരത്താണ് ഇതില്‍ ഏഴ് ഇനങ്ങളിലെ ഫൈനലുകളും നടക്കുക.
കൊല്ലം ന്യൂ ഹോക്കി സ്‌റ്റേഡിയത്തില്‍ നടന്ന ഹോക്കി മത്‌സരത്തില്‍ സര്‍വീസസ് പഞ്ചാബിനെ തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സര്‍വീസസ് വിജയിച്ചത്. രണ്ടാമത്തെ മത്സരത്തില്‍ ഹരിയാന കര്‍ണാടകയെ നേരിടുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് മൈതാനത്ത് നടന്ന പുരുഷ ഫുട്‌ബോള്‍ മല്‍സരത്തില്‍ ഗോവന്‍ ജയത്തോടെ കുടക്കം കുറിച്ചു. തമിഴ്‌നാടിനെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് ഗോവ പരാജയപ്പെടുത്തിയത്.
ബീച്ച് ഹാന്‍ഡ്‌ബോളില്‍ കേരളത്തിന്റെ പുരുഷ വനിതാ ടീമുകള്‍ ഇന്ന് അരങ്ങേറും. വനിതാവിഭാഗത്തില്‍ കേരളം ബിഹാറിനേയും പുരുഷവിഭാഗത്തില്‍ ഛത്തീസ്ഗഡിനേയുമാണ് നേരിടുന്നത്. തിരുവനന്തപുരം ശംഖുമുഖം ബീച്ചിലാണ് മത്സരങ്ങള്‍. കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മൂന്നുവിഭാഗങ്ങളിലെ ഗുസ്തി മല്‍സരങ്ങളും ഇന്ന് ആരംഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























