കൈക്കൂലി വാങ്ങിയ ആരോഗ്യ സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്റ് ചെയ്തു

കൈക്കൂലി വാങ്ങിയ ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. വി. ഐപ് വര്‍ഗീസിനെ വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്തു. രജിസ്ട്രാര്‍ കൈക്കൂലിവാങ്ങുന്ന ദൃശ്യങ്ങള്‍ മാത്രഭൂമി ന്യൂസാണ് പുറത്ത് വിട്ടത്. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവനോട് മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍ദ്ദേശിച്ചു.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടനെ ഗവര്‍ണറും മന്ത്രിയും വൈസ് ചാന്‍സലറോട് പ്രാഥമിക അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത് വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍ ഉത്തരവിട്ടത്.
ഡോ. ഐപ് വര്‍ഗീസിനെതിരെയുള്ള ആരോപണങ്ങള്‍ സംബന്ധിച്ച വിശദമായ അന്വേഷണം ഉടന്‍ നടത്തുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
തിങ്കളാഴ്ച സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ പി. സദാശിവത്തിനും മന്ത്രി വി.എസ്. ശിവകുമാറിനും പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍ പറഞ്ഞു. 2010ലാണ് ആരോഗ്യ സര്‍വകലാശാല തുടങ്ങിയത്. അന്നുമുതല്‍ ഡോ. ഐപ് വര്‍ഗീസാണ് രജിസ്ട്രാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























