സിഎന്‍എന്‍- ഐബിഎന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം പി വിജയനില്‍ നിന്ന് തട്ടിത്തെറുപ്പിക്കാന്‍ ഗൂഢ നീക്കം

സിഎന്‍എന്‍- ഐബിഎന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് മലയാളി ഐപിഎസ് ഓഫീസറായ പി വിജയനില്‍ നിന്ന് തട്ടിത്തെറുപ്പിക്കാന്‍ ഗൂഢ നീക്കം. പി വിജയന്‍ ഏറെ മുന്നിലെത്തിയതോടെ വോട്ടെടുപ്പിന്റെ സമയം ദീഘിപ്പിച്ചാണ് അംഗീകാരം തട്ടിമാറ്റാന്‍ ശ്രമം നടക്കുന്നത്. ഇത് രണ്ടാം തവണയാണ് വോട്ടെടുപ്പ് നീട്ടിവെയ്ക്കുന്നത്. അപ്പോഴെല്ലാം നമ്മുടെ വിജയന്‍സാറ് തന്നെയായിരുന്നു മുന്നില്‍. വോട്ടെടുപ്പ് നീട്ടിയതിനു പിന്നില്‍ ചില ലോബിതന്നെ പ്രവര്‍ത്തിക്കുന്നതായും ആരോപണമുണ്ട്.
കഴിഞ്ഞ നാലിന് വോട്ടെടുപ്പ് അവസാനിപ്പിക്കണമെന്നായിരുന്നു ആദ്യം ഫ്രഖ്യാപിച്ചത്. അന്ന് 39% വോട്ടോടെ പി വിജയന്‍ തന്നെയായിരുന്നു മുന്നില്‍. എന്നാല്‍ അന്ന് അപ്രതീക്ഷിതമായി വോട്ടെടുപ്പ് നീട്ടി. അതോടെ ചിത്രത്തിലില്ലായിരുന്ന തെലുങ്കാന മുഖ്യമന്ത്രി വൈ ചന്ദ്രശേഖരറാവു മുന്നിലെത്തി. ഒറ്റ രാത്രി കൊണ്ട് അദ്ദേഹത്തിന്റെ വോട്ട് 21ല്‍ നിന്ന് 32ല്‍ എത്തുകയായിരുന്നു. പീന്നീട് വോട്ടിംങ് ശതമാനം കൂടിയെങ്കിലും അവസാന ലാപില്‍ പി വിജയന്‍ വീണ്ടും മുന്നിലെത്തുകയായിരുന്നു.
ഇപ്പോഴും മുന്നിലുള്ളത് പി വിജയന്‍ തന്നെയാണ്. ചന്ദ്രശേഖരറാവുവാണ് വോട്ടെടുപ്പ് അവസാനിച്ച സമയത്ത് രണ്ടാം സ്ഥാനത്തുള്ളത്. ഫെബ്രുവരി 11ന് വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ് നീട്ടിയത്.
ശനിയാഴ്ച വൈകിട്ട് ആറിനയിരുന്നു വോട്ടെടുപ്പ് അവസാനിക്കേണ്ടിയിരുന്നത്. ഈ സമയം പി വിജയന് 45%വോട്ടും ചന്ദ്രശേഖര റാവുവു 27%വോട്ടുമാണ് നേടിയത്. പറഞ്ഞത് പോലെ ശനിയാഴ്ച വോട്ടെടുപ്പ് അവസാനിച്ചിരുന്നെങ്കില്‍ പി വിജയന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആകുമായിരുന്നു. അതാണ് ഗൂഢ നീക്കത്തോടെ അട്ടിമറിക്കപ്പെട്ടത്. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള വിജയനു 43% വോട്ടുണ്ട്. ചന്ദ്രശേഖര റാവുവിന് 28 ശതമാനവും.വിദേശത്തുനിന്നുള്‍പ്പെടെ ലഭിച്ച വോട്ടുകളാണു വിജയനെ മുന്നിലെത്തിച്ചത്. പുരസ്‌കാര ദാനം 14നു നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























