Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

സമയമായില്ല പോലും... മന്ത്രിക്കുപ്പായം തയ്‌പ്പിച്ചവര്‍ വെട്ടിലായി, ഉടന്‍ പുനസംഘടനയില്ല, മന്ത്രിയാകുമെന്ന്‌ മോഹിച്ചവര്‍ ചെന്നിത്തലയെ ശപിക്കുമോ?

20 MAY 2013 01:02 PM IST
മലയാളി വാര്‍ത്ത.

More Stories...

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...

ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല കണ്ടു. മുഖ്യമന്ത്രിയെ കണ്ടതും ചെന്നിത്തല പഴയതുപോലെയായ്‌. മന്ത്രിസഭയില്‍ ചേരാനോ. ഛേയ്‌ മോശം. കെപിസിസി പ്രസിഡന്റ്‌ പദം തന്നെ വലുത്‌. അക്കാര്യം മുഖ്യമന്ത്രിതന്നെ പത്രക്കാരോടും പറഞ്ഞു. മന്ത്രിസഭ പുനസംഘടന ഇപ്പോളില്ല. മന്ത്രിയാവാന്‍ രമേശിന്‌ താത്‌പര്യവുമില്ല. എല്ലാം മാധ്യമ സൃഷ്‌ടിമാത്രം.
തനിക്ക്‌ മന്ത്രിയാവാന്‍ മോഹമില്ലന്ന്‌ ചെന്നിത്തല പണ്ടേ പറഞ്ഞതാണ്‌. ഹൈക്കമാന്‍ഡ്‌ ബുദ്ധിമുട്ടിച്ച്‌ നിര്‍ബന്ധിച്ചാല്‍ ചിലപ്പം നോക്കാമെന്നുമാത്രം. ഭാഗ്യത്തിന്‌ ആരും ബുദ്ധിമുട്ടിച്ചില്ല. എ.കെ. ആന്റണിയും രാഹുല്‍ ഗാന്ധിയും വന്ന വഴിക്കുപോയി. പിന്നെ കെപിസിസി പ്രസിഡന്റ്‌ പദം കിട്ടുമെന്നറിഞ്ഞ്‌ കറങ്ങിക്കറങ്ങി നിന്നത്‌ മുല്ലപ്പള്ളി രാമചന്ദ്രനാണ്‌. എല്ലാവര്‍ക്കും ഹൈക്കമാന്‍ഡ്‌ നിര്‍ബന്ധിക്കണമെന്നു മാത്രം. ഏത്‌ ജോലിയും സ്വീകരിക്കും. ഇതിനിടയ്‌ക്ക്‌ മന്ത്രിക്കുപ്പായം തയ്‌ക്കാന്‍ നടന്നവരെല്ലാം വെട്ടിലായി. മന്ത്രിപ്പണിക്ക്‌ പുതിയ വേക്കന്‍സിയില്ല. ഇതെല്ലാം കളഞ്ഞ്‌ കുളിച്ചത്‌ രമേശ്‌ ചെന്നിത്തലയാണ്‌. ചെന്നിത്തല കിട്ടിയ വകുപ്പ്‌കൊണ്ട്‌ തൃപ്‌തിപ്പെട്ടിരുന്നെങ്കില്‍ പലരും രക്ഷപ്പെട്ടേനേ. മന്ത്രിസഭ ഒരു മൊത്തത്തിലുള്ള പൊളിച്ചെഴുത്തായേനെ.


ഇതിലേറെ പ്രതീക്ഷ കെ. മുരളീധരനായിരുന്നു. പഴയ കെപിസിസി പ്രസിഡന്റിന്റെ ദയനീയത മലയാളികള്‍ കണ്ടതാണ്‌. ഒരു മന്ത്രിയാകാന്‍ നടന്ന്‌ അവസാനം ഇല്ലം പോലും ചുടേണ്ടിവന്ന ഹതഭാഗ്യന്‍. ചെന്നിത്തലയും മന്ത്രിപ്പണിക്കു പുറപ്പെട്ട മുരളീധരന്റെ കാര്യം ഓര്‍ത്തോ എന്തോ.
അടുത്തയാള്‍ ഹരിത എംഎല്‍എ എന്ന്‌ ഭരണത്തിലെ എതിരാളികള്‍ വിളിക്കുന്ന വി.ടി. സതീശനാണ്‌. ആദ്യം തന്നെ മന്ത്രിസ്ഥാനം കിട്ടേണ്ട ആളാണെന്ന്‌ എല്ലാവരും ചേര്‍ന്ന്‌ പുകഴ്‌ത്തി. പക്ഷേ സമയമായപ്പോള്‍ സര്‍വ്വരും സഹതപിച്ചു. ഇപ്പോള്‍ ഏറെ പ്രതീക്ഷയായിരുന്നു.
ചെന്നിത്തല മന്ത്രിയായാല്‍ പിന്നെ ഒഴിവു വരുന്ന കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ പറഞ്ഞ്‌ കേട്ടത്‌ ജി. കാര്‍ത്തികേയനും, മുല്ലപ്പള്ളി രാമചന്ദ്രനുമാണ്‌. ഇതിലേറ്റവും ത്രില്ലടിച്ചത്‌ മുല്ലപ്പള്ളിയാണ്‌. പണ്ടേ കേരളത്തിലായിരുന്നു നോട്ടം. എല്ലാവരും ചേര്‍ന്ന്‌ ഡല്‍ഹിയിലാക്കി. ഇതൊരു സുവര്‍ണാവസരമായി മുല്ലപ്പള്ളിയും കണ്ടു.


ഇതിനിടയ്‌ക്ക്‌ ഉറങ്ങിക്കിടന്ന ഒരാളേയും എല്ലാവരും ചേര്‍ന്ന്‌ വിളിച്ചുണര്‍ത്തി. പാവം തെന്നല ബാലകൃഷ്‌ണപിള്ള. എപ്പഴും അങ്ങനെയാണ്‌. മിണ്ടാതിരിക്കുന്ന പ്രസിഡന്റിനെ ആവശ്യമുള്ളപ്പോള്‍ സമീപിക്കാന്‍ പറ്റിയ ആളാണ്‌. യാതൊരു പരാതിയുമില്ലാതെ ഇറങ്ങിയും പോയോളും. പണ്ടൊരിക്കല്‍ തെന്നല പോലുമറിയാതെ അദ്ദേഹത്തെ പുറത്താക്കിയപ്പോള്‍ ആ മനസൊന്ന്‌ നീറുന്നത്‌ ചില കോണ്‍ഗ്രസുകാരെങ്കിലും കണ്ടു. എങ്കിലും പരാതിയൊന്നുമില്ല ഇപ്പഴും റെഡി.
ഇതിനിടയ്‌ക്ക്‌ ചെന്നിത്തലയുടെ പ്രവേശനം കൊണ്ട്‌ വേവലാതിപ്പെട്ടവരുമുണ്ട്‌. അവരില്‍ പ്രധാനം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണ്‌. ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി കിട്ടിയ ആഭ്യന്തരം കൈവിട്ടു പോകുന്നതിന്റെ വേദന തിരുവഞ്ചൂര്‍ മറച്ചുവച്ചതുമില്ല. പിന്നെ വന്നത്‌ അടൂര്‍ പ്രകാശ്‌ അരുമയായി കൊണ്ടുനടക്കുന്ന റവന്യൂ ആണ്‌. പ്രകാശ്‌ ഒന്നും മിണ്ടിയില്ലെങ്കിലും സമുദായ സ്‌നേഹം കൊണ്ട്‌ വെളളാപ്പള്ളി വേണ്ടതു പറഞ്ഞു. ടൂറിസം വകുപ്പ്‌ നോക്കിയിരുന്ന അനില്‍കുമാറും ഒന്നു വിരണ്ടു.
എന്നാല്‍ ആരും ഇടപെട്ടില്ല, എ ഗ്രൂപ്പുകാര്‍ മാത്രം സംസാരിച്ചു. അങ്ങനെ ഏതെങ്കിലും വകുപ്പ്‌ വേണ്ടെന്നായി ചെന്നിത്തല. അതോടെ മന്ത്രിമോഹികളായ പലരുടേയും സ്വപ്‌നങ്ങള്‍ മാത്രം ബാക്കിയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (23 minutes ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (29 minutes ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (33 minutes ago)

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (37 minutes ago)

അമൃത ആശുപത്രിയിൽ ഗർഭകാല അടിയന്തരാവസ്ഥകളും എൻഡോമെട്രിയോസിസും വിഷയമാക്കി ശില്പശാല നടന്നു...  (41 minutes ago)

താരസംഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരന്‍  (44 minutes ago)

അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...  (46 minutes ago)

ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...  (50 minutes ago)

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

ബംഗളൂരുവിലെ ട്രാഫിക് യാത്രാദുരിതം തുറന്നുകാട്ടി ബൈക്ക് യാത്രികന്‍  (1 hour ago)

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...  (1 hour ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം  (1 hour ago)

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റി പരാതിക്കാരി  (1 hour ago)

മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി  (1 hour ago)

അറിവിന്റെ പ്രകാശവും പ്രതിഷേധത്തിന്റെ തീപ്പൊരിയും ഒരുമിച്ചു ഹൃദയത്തിൽ സൂക്ഷിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ അധികാരത്തിന്റെ അഹങ്കാരത്താൽ അടിച്ചമർത്താം എന്നാരെങ്കിലും കരുതുന്നുവെങ്കിൽ അവർ മൂഢ സ്വർഗത്തില  (1 hour ago)

Malayali Vartha Recommends