ഷെയറിട്ടത് 100രൂപ വീതം; കരുനാഗപ്പള്ളി ചുങ്കത്ത് ജൂവലറിയിലെ ജീവനക്കാർക്ക് കിട്ടിയത് ഓണം ബംപറിന്റെ 12കോടി

സംസ്ഥാന സര്‍ക്കാറിന്റെ തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പിൽ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുക അടിച്ചത് കരുനാഗപ്പള്ളിയിലെ 6 ജ്വല്ലറി ജീവനക്കാര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന്. ജ്വല്ലറി ജീവനക്കാരായ റോണി, വിവേക്, രതീഷ്, സുബിന്‍, റംജി, രാജീവന്‍ എന്നിവര്‍ േചര്‍ന്നെടുത്ത ടി.എം. 160869 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത്. ശിവന്‍കുട്ടിയെന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. 12 കോടിയുടെ സമ്മാനം ലഭിച്ചവര്‍ക്ക് നികുതി കഴിഞ്ഞ് 7.56 കോടി രൂപ ലഭിക്കും.
https://www.facebook.com/Malayalivartha


























