വര്‍ക്കലയിൽ ആട്ടോ റിക്ഷയിൽ മുഖം മറച്ചെത്തി യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച് അക്രമി സംഘം; വൈരാഗ്യത്തിന് പിന്നിൽ കച്ചവടത്തെച്ചൊല്ലിയുള്ള തർക്കം

കച്ചവടത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ വര്‍ക്കല ബീച്ചില്‍ യുവതിക്ക് വെട്ടേറ്റു. കുരക്കണ്ണിയില്‍ വാടകയ്ക്ക് താമസിക്കുന്ന കര്‍ണാടക സ്വദേശി ശാരദയ്ക്കാണ് കഴിഞ്ഞ ദിവസം രാത്രി വെട്ടേറ്റത്.
ക്ലിഫില്‍ ഇവര്‍ നടത്തുന്ന കട സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി വര്‍ക്കല പൊലീസ് പറയുന്നു. വീട്ടിലേക്കു പോകുന്ന വഴി കൊച്ചുവിളയ്ക്കു സമീപം ആട്ടോ റിക്ഷയിലെത്തിയ മുഖം മറച്ച നിലയിലുള്ള അക്രമി സംഘം ഇവരെ വെട്ടുകയായിരുന്നു. വെട്ടേറ്റ ശാരദയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























