കാമവും ആർത്തിയും മൂത്ത ജോളിയെ കുരുക്കിയ എസ് പിക്ക് കൊട് കൈ; ബന്ധുക്കളായ ആറ് പേരുടെ ദുരുഹ മരണം തെളിയിക്കാനായ വടകര റൂറൽ എസ് പി കെ.ജി. സൈമണ് മേൽ പുഷ്പവൃഷ്ടി

വടകര റൂറൽ എസ് പി കെ.ജി. സൈമണ് മേൽ പുഷ്പവൃഷ്ടി. ബന്ധുക്കളായ ആറ് പേരുടെ ദുരുഹ മരണം തെളിയിക്കാനായത് സൈമണിന്റെ നേതൃത്വം ഒന്നു കൊണ്ടു മാത്രമാണ്. 2013 ൽ ഇന്ത്യൻ പ്രസിഡന്റിന്റെ പോലീസ് മെഡലിന് അർഹനായിരുന്നു കെ.ജി. സൈമൺ. ബാർക്കോഴ കേസിലെ അന്വേഷണ റിപ്പോർട്ടും നുണ പരിശോധനാ ഫലവും ചോർന്നത് അന്വേഷിച്ചതും കെ.ജി. സൈമൺ ആയിരുന്നു. ദീർലകാലം ക്രൈംബ്രാഞ്ചിൽ ജോലിചെയ്ത അനുഭവപരിചയമാണ് സൈമണെ ഗുരുതരമായ ഒരു കുറകൃത്യം തെളിയിക്കാൻ സഹായിച്ചത്.
സമാനതകളുള്ള മരണങ്ങളാണ് സൈമണിൽ ആദ്യം സംശയത്തിന്റെ വിത്ത് വിതച്ചത്. മരണങ്ങൾ കൊലപാതകമായിരിക്കാം എന്ന തരത്തിൽ അന്വേഷണം മുന്നോട്ടു കൊണ്ടു പോകണമെന്ന് റൂറൽ എസ് പി ആവശ്യപ്പെട്ടപ്പോൾ ആദ്യം ആരും അംഗീകരിച്ചില്ല. ഒരു കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്താൻ കഴിയുമോ എന്നാണ് സഹപ്രവർത്തകർ ചോദിച്ചത്. എന്നാൽ തന്റെ നിലപാടിൽ എസ്പി ഉറച്ചുനിന്നു.
ചെറിയ അളവിൽ സയനൈഡ് നൽകി ബന്ധുക്കളെ ഇടവേളകളിൽ കൊന്നതെന്നാണ് എസ് പി കണ്ടെത്തിയത്. സയനൈഡ് ചെറിയ അളവിൽ ശരീരത്തിലെത്തിക്കാൻ ഒരു യുവതിക്ക് കഴിയുമോ എന്നായി അടുത്ത ചോദ്യം. പ്രതിയായ ജോളിയെ കൊണ്ട് കുറ്റം സമ്മതിപ്പിക്കാൻ എസ് പി ക്ക് അധിക സമയം വേണ്ടിവന്നില്ല. ഇരുചെവി അറിയാതെയാണ് മരുമകളായ ജോളിയെ എസ് പി കസ്റ്റഡിയിലെടുത്തത്.
സയനൈഡ് എങ്ങനെയാണ് മിക്സ് ചെയ്തതെന്ന് എസ് പി കണ്ടെത്തി. ഒരുമിച്ച് കഴിച്ചാൽ ഉടൻ മരിച്ചുപോകുന്ന വിഷമായതിനാലാണ് പതിയെ നൽകിയത്. അനുബന്ധ തെളിവുകളെല്ലാം കെ.ജി സൈമണ് ലഭിച്ചിട്ടുണ്ട്.കാത്തിരിക്കുന്നത് ഫൊറൻസിക് ഫലത്തിനു വേണ്ടിയാണ്. ഗൃഹനാഥനെ ഒറ്റയടിക്കാണ് കൊന്നത്. മരിച്ച കുഞ്ഞിന്റെ അടക്കമുള്ള മൃതദേഹ അവശിഷ്ടങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. ഒരു യുവാവാണ് ഇവർക്ക് സയനൈഡ് എത്തിച്ച് കൊടുത്തത്. അതീവ രഹസ്യമായി സയനൈഡ് എത്തിച്ചത് എങ്ങനെയാണെന്നാണ് പോലീസ് അന്വേഷിക്കുന്നത്. അധികം വൈകാതെ അയാളെ കസ്റ്റഡിയിലെടുത്തേക്കും.
ഗ്യഹനാഥനായ ടോം തോമസിന്റെ സഹോദരന്റെ മകനെയാണ് ജോളി വിവാഹം കഴിച്ചത്. ഇയാൾക്ക് കുറ്റകൃത്യത്തിലുള്ള പങ്കിനെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. ഒരു സ്ത്രീക്ക് ഇത്ര കൃത്യമായി ഒരു പ്ലോട്ടുണ്ടാക്കാൻ കഴിയുമോ എന്നാണ് പോലീസിൽ ചിലരുടെ സംശയം. എന്നാൽ സ്ത്രീകൾക്ക് മാത്രമാണ് ഇത്ര കൃത്യമായി 267 കൃത്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നതെന്നാണ് എസ് പി കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് റൂറൽ തീർത്തും അനാകർഷകമായ ഒരു പോലീസ് ജില്ലയാണ്. അവിടെ നിന്നും കൃത്യമായി ഒരു കൊലപാതകം കണ്ടെത്താൻ കഴിഞ്ഞത് കെ.ജി സൈമൺ എന്ന ഉദ്യോഗസ്ഥന്റെ മികവ് തന്നെയാണ്.
https://www.facebook.com/Malayalivartha






















