Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടു വയസ് മാത്രം പ്രായമുള്ള ആല്‍ഫൈനെയും ഷാജുവിന്റെ ആദ്യ ഭാര്യയെയും തന്ത്രപൂര്‍വം ഒഴിവാക്കിയത് ഷാജുവുമൊത്തുള്ള ഒന്നിച്ചുള്ള ജീവിതം മുന്നില്‍ കണ്ട്; സഹോദരന്റെ ആദ്യ കുര്‍ബാന ദിവസം ഇറച്ചിക്കറി കൂട്ടി ബ്രഡ് കഴിച്ച കുട്ടി ബോധരഹിതയായി വീണ് മൂന്നാം ദിവസം മരണത്തിന് കീഴടങ്ങി: ജോളിയുടെ മടിയിൽ കുഴഞ്ഞുവീണ് മരിച്ച സിലിയുടെ മരണം നടന്ന് ഒരുവർഷം തികയുന്ന ദിവസം ബന്ധുക്കളുടെ എതിർപ്പ് അവഗണിച്ച് ഷാജു ജോളിയെ ഭാര്യയാക്കി- മൂന്ന് വർഷം ആർഭാട ജീവിതം നയിച്ച് ഒടുവിൽ എത്തിയത് ജയിലഴിക്കുള്ളിൽ...

05 OCTOBER 2019 03:43 PM IST
മലയാളി വാര്‍ത്ത

കൂടത്തായിയിലെ കൂട്ടകൊലപാതകത്തിൽ കസ്റ്റഡിയിലുള്ള ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയും മകള്‍ രണ്ടുവയസ് മാത്രം പ്രായമുണ്ടായിരുന്ന ആല്‍ഫൈനും മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്ന് തന്നെ. വ്യക്തമായ ആസൂത്രണത്തോടെ ഇരുവരേയും ഷാജുവിന്റെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കമായിരുന്നു ഇതിനുപിന്നില്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്. സഹോദരന്റെ ആദ്യ കുര്‍ബാന ദിവസമായിരുന്ന 2014 മേയ് മൂന്നാം തീയതി രാവിലെ ഇറച്ചിക്കറി കൂട്ടി ആല്‍ഫൈന്‍ ബ്രഡ് കഴിച്ചിരുന്നു. പിന്നാലെ കുട്ടി ബോധരഹിതയായി. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും കോഴിക്കോട്ടെ ആശുപത്രിയിലും എത്തിച്ചു മൂന്നാം ദിവസം കുട്ടി മരിക്കുകയായിരുന്നു.

കുഞ്ഞിന്റെ മരണത്തിന്റെ വേദനയിൽ കഴിഞ്ഞിരുന്ന സിലി രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം 2016 ജനുവരിയിലാണ് മരിച്ചത്. ആറ് മരണങ്ങളിൽ വീടിന് പുറത്ത് നടന്ന ഏക മരണം സിലിയുടേതാണ്. ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുത്ത ശേഷം ഷാജുവിനും സിലിക്കുമൊപ്പമാണ് ജോളി മടങ്ങിയത്. വഴിമധ്യേ ഷാജുവിന് ഡെന്റിസ്റ്റിനെ കാണാൻ വേണ്ടി നിർത്തി. ഷാജു അകത്ത് കയറിയപ്പോൾ സിലിയുടെ സഹോദരൻ ഇവിടേക്ക് വന്നിരുന്നു. ഈ സമയത്ത് സിലി ജോളിയുടെ മടിയിലേക്ക് കുഴഞ്ഞുവീണു. പിന്നാലെ വായിൽ നിന്ന് നുരയും പതയും വന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.

സിലിയുടെ മരണം സംഭവിച്ച് കൃത്യം ഒരു വര്‍ഷം പിന്നിടുമ്പോള്‍ 2017 ഫെബ്രുവരി ആറിന് ഷാജു, ജോളിയെ വിവാഹം കഴിച്ചത് നിരവധി സംശയങ്ങള്‍ക്കും എതിര്‍പ്പിനും കാരണമായി. അടുത്ത ബന്ധുക്കള്‍ തമ്മില്‍ നടന്ന വിവാഹം അടുത്ത ബന്ധുക്കൾക്കിടയിൽ നീരസം ഉണ്ടാക്കി. സ്വത്തും പണവും കൈക്കലാക്കുക എന്ന ലക്ഷ്യത്തിനൊപ്പം വ്യക്തി വൈരാഗ്യവും സംശയങ്ങളും കൊലപാതക സാധ്യതയിലേക്കെത്തിച്ചെന്നാണ് നിഗമനം. മൂന്ന് വർഷമായി ഇവർ ഒരുമിച്ച് ജീവിക്കുകയായിരുന്നു. അച്ഛൻ സ്വത്തുക്കൾ എഴുതിവച്ചത് ചേട്ടന്റെ ഭാര്യയായിരുന്ന ജോളിയുടെ പേരിലാണെന്ന് അറിഞ്ഞതോടെയാണ് റോയിയുടെ സഹോദരൻ റോജോ കേസുമായി മുന്നോട്ട് പോയത്. ഇതോടെയാണ് ആറ് മരണങ്ങളും കൊലപാതകമാണെന്ന സംശയം ഉയർന്നത്. ജോളിയും ഭർത്താവ് ഷാജുവും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (6 minutes ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (32 minutes ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (37 minutes ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (51 minutes ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (59 minutes ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (1 hour ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (1 hour ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (2 hours ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (2 hours ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (12 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (12 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (12 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (12 hours ago)

Malayali Vartha Recommends