അമ്മയുടെ പേരിലുള്ള സ്വത്തുക്കൾ എഴുതി വാങ്ങിയ വിവരം മറ്റുമക്കൾ അറിയാതിരിക്കാൻ വീട്ടിൽ പൂട്ടിയിട്ട് ചികിത്സയും ഭക്ഷണവുമില്ലാതെ പുഴുവരിച്ച് നരകിച്ച ലളിത മരണത്തിന് കീഴടങ്ങി; സംസ്കാര ചടങ്ങുകൾക്ക് പോലും പങ്കെടുക്കാതെ മകൻ

ബാലരാമപുരത്ത് ഗുരുതരാവസ്ഥയിലായ അമ്മയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് ചികിത്സ നല്‍കാതെ സ്വത്തിനും പണത്തിനും വേണ്ടി അമ്മയോടെ കൊടുംക്രൂരത കാണിച്ച മകനെ കേരളക്കര മറന്നു കാണില്ല. ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ബാലരാമപാരം സി.ഐ ബിനുകുമാര്‍ മതില്‍ ചാടിക്കടന്ന് പുഴുവരിച്ച് കിടന്ന എൺപത് വയസു പിന്നിട്ട ലളിതയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒടുവിൽ എല്ലാ ക്രൂരതകളും യാതനകളും മറന്ന് ചികിത്സയിലിരിക്കെ ബാലരാമപുരം റസല്‍പുരം ശാന്തിപുരം പേരകത്ത് വീട്ടില്‍ ലളിത മരണത്തിന് കീഴടങ്ങി.
കഴിഞ്ഞമാസം 19 നാണ് രാത്രി ബാലരാമപുരം പോലീസ് മതില്‍ ചാടിക്കടന്ന് വീട് ചവിട്ടിത്തുറന്ന് ലളിതയെ ആശുപത്രിയില്‍ എത്തിച്ചത്. അന്നുമുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ മരുന്നുകളോട് പ്രതികരിക്കാതായതോടെ ആറുദിവസംമുമ്പ് വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. ശേഷം മരണപ്പെട്ടു. മൃതദേഹം മകള്‍ ജയയുടെ വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്. ആ ചടങ്ങുകളില്‍ പോലും മകന്‍ പങ്കെടുത്തിരുന്നില്ല.
അമ്മയോടുള്ള ക്രൂരതയില്‍ മകന്‍ ജയകുമാര്‍ ജാമ്യം തേടിയിരുന്നു. അമ്മയുടെ പേരിലുള്ള സ്വത്തുക്കള്‍ എഴുതി വാങ്ങിയശേഷം വിവരം മറ്റ് മക്കള്‍ അറിയാതിരിക്കാന്‍ ഇവരെ വീട്ടില്‍ പൂട്ടിയിടുകയായിരുന്നു. മാസങ്ങളായി ആഹാരവും ചികിത്സയും ലഭിക്കാതിരുന്നതിനാല്‍ പോലീസ് വീട് ചവിട്ടിത്തുറന്ന് അകത്തുകയറുമ്പോൾ കണ്ടത് പുഴുവരിച്ച് കിടക്കുന്ന അമ്മയെയായിരുന്നു.
https://www.facebook.com/Malayalivartha






















