മരടിലെ ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കും .. . സ്ഫോടനം മൂലം ഫ്ലാറ്റുകള്‍ക്ക് പരിസരത്തുള്ള വീടുകള്‍ക്ക് യാതൊരു നാശനഷ്ടവും ഉണ്ടാകില്ല

മരടിലെ ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുമ്പോള്‍ 40 അടി ചുറ്റളവിലുള്ളവരെ ഒഴിപ്പിച്ചാല്‍ മതിയാകുമെന്ന് എഡിഫൈസ് എഞ്ചിനീയറിംഗ് കമ്പനിയുടെ പാര്‍ട്ണര്‍ ഉല്‍ക്കര്‍ഷ് മേത്ത പറഞ്ഞു. സ്ഫോടനം മൂലം ഫ്ലാറ്റുകള്‍ക്ക് പരിസരത്തുള്ള വീടുകള്‍ക്ക് യാതൊരു നാശനഷ്ടവും ഉണ്ടാകില്ല.ക്രെയിനുകൾ ഉപയോഗിച്ചാൽ കാലതാമസം വരുന്നതിനാലാണ് പൊളിക്കാനുള്ള സാങ്കേതിക വിദ്യ മാറ്റിയതെന്നും ആർ ഡി ഓ വ്യക്തമാക്കി.
നിയന്ത്രിത സ്ഫോടനം നടത്തുമ്പോള്‍ ഫ്ലാറ്റുകള്‍ ചീട്ടുകൊട്ടാരം തകരുന്നത് പോലെ നിലംപതിക്കുമെന്നാണ് ഉല്‍ക്കര്‍ഷ് മേത്ത പറയുന്നത്. ഫ്ലാറ്റുകള്‍ തകരുമ്പോള്‍ ഉയരുന്ന പൊടിപടലങ്ങളില്‍ 80 ശതമാനവും സാങ്കേതികവിദ്യയിലൂടെ നിയന്ത്രിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാനുള്ള കരാര്‍ എഡിഫൈസ് കമ്പനിക്ക് ലഭിച്ചേക്കുമെന്നാണ് സൂചന.
അതേസമയം, മരടില്‍ സഹായം ലഭിക്കേണ്ട ഫ്ലാറ്റുടമകളുടെ പട്ടിക ഇന്ന് സര്‍ക്കാരിന് കൈമാറും. യഥാര്‍ത്ഥ ഉടമകളുടെ പേരുകള്‍ മാത്രമാണ് പട്ടികയിലുണ്ടാകുക. ഫ്ലാറ്റുകള്‍ സ്വന്തം പേരില്‍ അല്ലാത്തവര്‍ക്കുള്ള നഷ്ടപരിഹാരം എങ്ങനെ നല്‍കണം എന്നതില്‍ തീരുമാനം സുപ്രീംകോടതി നിയോഗിച്ച സമിതിക്ക് വിടും. ഫ്ലാറ്റുകള്‍ ഒഴിഞ്ഞ ഉടമകള്‍ നഗരസഭയില്‍ നേരിട്ടെത്തി ഫ്ലാറ്റ്ഒഴിഞ്ഞതിന്‍റെ രേഖകള്‍ കൈപ്പറ്റണമെന്ന് സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചിട്ടുണ്ട്. 29 കുടുംബങ്ങളാണ് ഇനിയും ഒഴിയാനുള്ളത്
ഫ്ളാറ്റുകളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നഗരസഭ നോട്ടിസ് നൽകി തുടങ്ങി . അതേസമയം, തുടർനടപടികൾ ചർച്ച ചെയ്യാൻ മരട് നഗരസഭാ കൗൺസിലും ചേർന്ന യോഗത്തിൽ ഫ്ലാറ്റ് ഉടമകൾ പ്രതിഷേധിച്ചു. നഗരസഭയ്ക്ക പുറത്തും ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തി. യോഗത്തിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കുതർമുണ്ടായി
ഈ മാസം 20-നകം ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. എന്നാൽ, ഫ്‌ളാറ്റുകളിൽ നിന്ന് ഇറങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഉടമകളും. കോടതി വിധി നടപ്പാക്കുന്നതിന്റെ മുന്നോടിയായി തിങ്കളാഴ്ച ചീഫ് സെക്രട്ടറി ഫ്‌ളാറ്റുകൾ സന്ദർശിച്ചിരുന്നു. ജില്ലാ കളക്ടറുമായും നഗരസഭാ അധികൃതരുമായും അദ്ദേഹം ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭ ഫ്‌ളാറ്റ് പൊളിക്കാൻ താത്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്.
തീരസംരക്ഷണ നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണു കർശന നടപടികളിലേക്ക് കടക്കുന്നത്. നാലു സമുച്ചയങ്ങളിലായി 288 ഫ്ളാറ്റുകളാണ് സുപ്രീംകോടതി ഉത്തരവു പ്രകാരം പൊളിക്കേണ്ടത്. സിനിമാ പ്രവർത്തകർ മുതൽ സാധാരണക്കാർ വരെ ഇവിടെ താമസക്കാരാണ്. പൊളിക്കാൻ അന്തിമവിധി വന്നശേഷം ഏതു നിമിഷവും പുറത്താക്കപ്പെടുമെന്ന ഭീതിയിലാണ് ഫ്ളാറ്റ് ഉടമകൾ
ഇങ്ങനെ പുറത്തു പോകേണ്ടി വരുന്ന മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് കുടിയിറങ്ങിയവരെ വാടക വീടുകളുടെ ഇടനിലക്കാര്‍ പിഴിയുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. മരടിലും പരിസരത്തും നിലവിലുള്ള വാടകയുടെ ഒന്നും രണ്ടും ഇരട്ടിയാണ് ഇവര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ച ഫ്ലാറ്റുകളിലും ഭീമമായ തുകയാണ് ഇപ്പോള്‍ വാടകയായി ആവശ്യപ്പെടുന്നതെന്നും ഉടമകള്‍ പറയുന്നു
https://www.facebook.com/Malayalivartha






















