Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാങ്കിലെത്തിയ ഒരമ്മ, തന്റെ ഭിന്നശേഷിയുള്ള മകള്‍ ഒപ്പം ഉണ്ടായിരുന്നതിനാല്‍ നേരിട്ട അനുഭവത്തെ കുറിച്ച് എഴുതിയ നൊമ്പര കുറിപ്പ്

05 OCTOBER 2019 05:15 PM IST
മലയാളി വാര്‍ത്ത

ഫിനൂസ് എന്ന ഒരമ്മ ഭിന്നശേഷിക്കാരിയായ തന്റെ മകളേയും കൂട്ടി ബാങ്കില്‍ എത്തേണ്ടിവന്നപ്പോള്‍ ഉണ്ടായ ഒരു അനുഭവം കുറിച്ചിരിക്കുകയാണ്. യുവതിയുടെ കുറിപ്പ് നജീബ് മൂടാടിയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഇതൊരു ഭിന്നശേഷിക്കാരിയായ കുട്ടിയുടെ മാതാവ് എഴുതിയ വേദന നിറഞ്ഞ കുറിപ്പാണ്. സംഭവിച്ചതിനെ കുറിച്ചല്ല. ഇനി ഇങ്ങനെ ഉണ്ടാവാതിരിക്കാന്‍ ഇത് വായിക്കുന്ന ബാങ്ക്/ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ മനസ്സിലാക്കാന്‍ share ചെയ്യുന്നു. ഫിനൂസ് എഴുതുന്നു.

നമ്മുടെ ഗവ: ബാങ്ക് ജീവനക്കാര്‍ നല്ല സഹകരണമാണ് കേട്ടോ ഇടപാട്കാരോട്. പ്രത്യേകിച്ചും എന്നെ പോലെ ഭിന്നശേഷിക്കാരായ കുട്ടികളുമായെത്തുന്ന രക്ഷിതാക്കളോട് .. അത്യാവശ്യമായി ഒരു സുഹൃത്ത്ന്റെ അക്കൗണ്ടിലേക്ക് പണമയച്ച് കൊടുക്കേണ്ടതിനാല്‍ എനിക്ക് മോളെയും കൊണ്ട് ഗ്രാമീണ്‍ ബാങ്കില്‍ പോവേണ്ടി വന്നു.സാധാരണ ഇത്തരം സാഹചര്യങ്ങളുണ്ടാവാറില്ലാത്തതിനാല്‍ മൊബൈല്‍ ബാങ്കിങ്ങ് സംവിധാനം എന്റടുത്തുണ്ടായിരുന്നില്ല.

പന്ത്രണ്ടു വയസുകാരിയായ അവളെയെടുത്ത് കസേരയിലിരുത്തുന്നതും അവള്‍ കുറുമ്പു കാണിക്കുന്നതും അടുത്തിരിക്കുന്നവരെ പിടിച്ച് വലിക്കുന്നതുമെല്ലാം ബാങ്ക് ജീവനക്കാരൊഴികെ മറ്റുള്ളവരെല്ലാം കാണുകയും നേരം പോക്കിനായി വീക്ഷിച്ചു കൊണ്ടിരിക്കുന്നുമുണ്ടായിരുന്നു.

ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ഫോം ഫില്‍ ചെയ്ത ശേഷം അല്പസമയം കാത്തിരുന്നപ്പോഴേക്കും അവള്‍ കൂടുതല്‍ അസ്വസ്ഥയാവാന്‍ തുടങ്ങി. 'എന്റെ തൊന്ന് പെട്ടെന്ന് ശരിയാക്കിത്തരുമോ ' എന്നു ചോദിച്ചെങ്കിലും വെയ്റ്റ് ചെയ്യാനായിരുന്നു മറുപടി.

അപ്പോഴേക്കും അവളുടെ ദേഷ്യം കൂടിയിരുന്നു.കൂടി നില്‍ക്കുന്നവരുടെ തുറിച്ചു നോട്ടം കൂടിയായപ്പോള്‍ ഇരിക്കുന്ന ചെയറില്‍ നിന്നും അവള്‍ വാശി പിടിച്ച് താഴെക്കിറങ്ങി.ഞാനെടുക്കാന്‍ ശ്രമിച്ചെങ്കിലും എന്റെ മുടി പിടിച്ച് വലിക്കുകയയും അടിക്കുകയും കടിക്കുകയുമെല്ലാം ചെയ്തു കൊണ്ടിരുന്നു.( ഇതൊന്നും അവളുടെ തെറ്റല്ല. ആള്‍ക്കൂട്ടവും ബഹളവുമൊന്നും അധിക സമയം ഇഷ്ടപ്പെടാന്‍ കഴിയാത്ത ഒരവസ്ഥയാണ് ).

എന്റെ പാസ് ബുക്കിനു മുകളിലുള്ളവരെയെല്ലാം പിരിച്ചു വിട്ട ശേഷം എന്റെ പാസ്ബുക്കുമെടുത്ത് ട്രാന്‍സക്ഷന്‍ പൂര്‍ത്തീകരിച്ചു കൊണ്ട് അയാള്‍ ജോലിയിലുള്ള ആത്മാര്‍ത്ഥത തെളിയിച്ചു....

ഞാന്‍ തനിച്ചായതു കൊണ്ടും മോളപ്പോള്‍ എനിക്ക് പിടിച്ചു നിര്‍ത്താനാവാത്ത വിധം പ്രശ്നത്തിലായതും കാരണം മറുത്തൊന്നും പ്രതികരിക്കാനാവാതെ ഞാന്‍ നിസ്സഹായയായിരുന്നു.

എനിക്ക് നേരെ നീളുന്ന സഹതാപം നിറഞ്ഞ നോട്ടങ്ങളെ ഞാന്‍ കണ്ടില്ലെന്ന് നടിച്ചു. ശരീരം നീറിപ്പുകയുന്നതിനെക്കാള്‍ വേദന ആ നിമിഷം ഹൃദയത്തിനായിരുന്നു. വീട്ടില്‍ മക്കളെ നിര്‍ത്തി പുറത്തിറങ്ങാന്‍ സാഹചര്യമില്ലാത്ത പല രക്ഷിതാക്കളും അനുഭവിക്കുന്ന പ്രശ്നമാണിത്.ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ ,സ്‌കോളര്‍ഷിപ്പ് തുടങ്ങിയവയെല്ലാം ബാങ്ക് വഴിയാണ് ലഭ്യമാകുന്നത്.

ഇവര്‍ക്ക് എല്ലാ മേഖലയിലും മുന്‍ഗണന എന്ന് കേള്‍ക്കാറുണ്ടെങ്കിലും പലപ്പോഴും അതു ലഭിക്കാതെ രക്ഷിതാക്കള്‍ വളരെയധികം പ്രയാസപ്പെടാറുണ്ട്.

'വിധി' യെന്ന രണ്ടക്ഷരത്തിനപ്പുറം നമ്മുടെ സമൂഹത്തിനിതിലൊരു പങ്കുമില്ലേ..
ഭിന്നശേഷിക്കാര്‍, പ്രായം ചെന്നവര്‍, ചെറിയ കുഞ്ഞുങ്ങള്‍ ,ഇവര്‍ക്കെല്ലാം ഇത്തരം സാഹചര്യങ്ങളില്‍ ഒരല്പം പരിഗണന നല്‍കിയാല്‍ അതവര്‍ക്കു നല്‍കുന്ന ആശ്വാസം ചെറുതല്ല. നമുക്ക് പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനുമില്ല.
ഇന്നിലേക്ക് കണ്ണടച്ചു പിടിച്ച് തിരിഞ്ഞു നടക്കാം. പക്ഷേ നാളെ നമുക്കായി കാത്തുവെച്ചതെന്തെന്ന് ആര്‍ക്കറിയാം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (17 minutes ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (30 minutes ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (36 minutes ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (40 minutes ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (50 minutes ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (56 minutes ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (1 hour ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (1 hour ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (1 hour ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (2 hours ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (2 hours ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

Malayali Vartha Recommends