Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബ്യൂട്ടീഷൻകാരി എൻ ഐ റ്റി ലക്ച്ചർ ആയകഥ... അവിശ്വസനീയം; ഭർത്താവടക്കം എല്ലാവരെയും ജോളി കബളിപ്പിച്ചത് പതിനാല് വർഷം

06 OCTOBER 2019 10:07 AM IST
മലയാളി വാര്‍ത്ത

കൊലപാതക പരമ്പരകളിൽ ജോളിയെ പോലീസ് ചോദ്യംചെയ്യുന്നതുവരെ എൻ.ഐ.ടി.യിൽ ലക്ചററാണെന്ന് തന്നെയാണ് താൻ വിശ്വസിച്ചിരുന്നതെന്ന് രണ്ടാം ഭർത്താവ് ഷാജുവിന്റെ വെളിപ്പെടുത്തൽ. ജോളി കള്ളംപറയുകയായിരുന്നുവെന്ന് ഇപ്പോഴാണ്‌ മനസ്സിലാവുന്നത്. എൻ.ഐ.ടി.യിൽ ബി.ബി.എ. ലക്ചററാണെന്നാണു പറഞ്ഞത്. പിഎച്ച്.ഡി. ചെയ്യുന്നതുകൊണ്ട് അവധിയിലാണെങ്കിലും ഓഫീസിൽപോകാതിരിക്കാൻ പറ്റില്ല. അതുകൊണ്ട് ഇപ്പോൾ ഓഫീസ് ജോലിയാണെന്നുപറഞ്ഞു. ഒരുതവണ എൻ.ഐ.ടി.യുടെ ഗേറ്റുകടന്ന് കാറുമായി പോകുന്നതും കണ്ടു. ഒരിക്കൽ എം.കോമിന്റെയും നെറ്റ് യോഗ്യത നേടിയതിന്റെയുമെല്ലാം സർട്ടിഫിക്കറ്റുകളുടെ കോപ്പി കാണിച്ചു തന്നു. അതുകൊണ്ട് സംശയിച്ചിരുന്നേയില്ല. ജോളിയുടെ സ്വത്തോ പണമോ ആഗ്രഹിക്കാത്തതിനാൽ ജോലിയുടെ കാര്യം കൂടുതൽ അന്വേഷിച്ചുമില്ല.

നേരത്തേ പറഞ്ഞ കാര്യങ്ങളൊക്കെ തെറ്റായിരുന്നില്ലേ എന്ന് ഇപ്പോൾ ചോദിച്ചപ്പോൾ ഒരു ബ്യൂട്ടി ഷോപ്പിൽ ഇരിക്കാറുണ്ടെന്നാണുപറഞ്ഞത്. താൻപറഞ്ഞ കാര്യങ്ങളിൽ പൊരുത്തക്കേടുണ്ടെന്നു പോലീസ് പറയുന്നുണ്ടെന്ന് ജോളി പറഞ്ഞിരുന്നു. അല്ലാതെ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്ക് ഒരറിവുമില്ല.

സിലിക്ക് അപസ്മാരമുണ്ടായിരുന്നു. ഗർഭിണിയായിരുന്നപ്പോൾ അവർക്കു ചിക്കൻ പോക്സുള്ളതിനാൽ മകൾക്കും പലതരം രോഗങ്ങളുള്ളതായി സംശയങ്ങളുണ്ടായിരുന്നു. അതുകൊണ്ട് അവരുടെ രണ്ടുപേരുടെയും മരണത്തിൽ സംശയിക്കേണ്ട കാര്യമുണ്ടായിരുന്നില്ല . റോയിയുടെ സഹോദരനും സഹോദരിക്കുമൊക്കെ എതിർപ്പുണ്ടായിരുന്നെങ്കിലും ജോളിയുമായുള്ള തന്റെ വിവാഹത്തിനു താത്പര്യം കാണിച്ചത് സിലിയുടെ ബന്ധുക്കളിൽ ചിലരായിരുന്നു. ഈ കേസിൽ പോലീസ് മൊഴിയെടുക്കാൻ വന്നപ്പോഴാണ് ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തിരുന്നതും മരണകാരണം സയനൈഡ് ഉള്ളിൽചെന്നാണെന്നുമൊക്കെയുള്ള കാര്യം അറിയുന്നത് -ഷാജു പറയുന്നു.

ജോളി നാട്ടുകാരോടും വീട്ടുകാരോടും വർഷങ്ങളോളം പറഞ്ഞിരുന്നത് എൻ.ഐ.ടി.യിൽ വിസിറ്റിങ് പ്രൊഫസറാണെന്നായിരുന്നു. ഇതിനായി വ്യാജ തിരിച്ചറിയൽകാർഡും ഉണ്ടായിരുന്നു. രാവിലെ കാറുമെടുത്ത് വീട്ടിൽനിന്ന്‌ ജോളി പോകുന്നത് എൻ.ഐ.ടി.യിലേക്കാണെന്ന് എല്ലാവരും കരുതി. പോലീസ് നടത്തിയ അന്വേഷണത്തിൽ എൻ.ഐ.ടി.യിൽ അങ്ങനെയാരു പ്രൊഫസറില്ലെന്നു തെളിഞ്ഞു. പറഞ്ഞതു കള്ളമാണെന്നു തെളിഞ്ഞതോടെ ജോളിയുടെ എല്ലാ നീക്കങ്ങളും പോലീസ് നിരീക്ഷിക്കാൻ തുടങ്ങി. എന്തിന്‌ കള്ളം പറഞ്ഞുവെന്നു ചോദിച്ചപ്പോൾ നാട്ടുകാരുടെ മുന്നിൽ ഗമ കാണിക്കാനാണെന്നായിരുന്നു മറുപടി. ബി.ടെക്കുകാരിയാണെന്നാണു പറഞ്ഞിരുന്നത്. എന്നാൽ, തന്റെ യോഗ്യത ബി.കോം. ആണെന്ന്‌ ജോളി പോലീസിന്‌ മൊഴിനൽകി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (18 minutes ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (31 minutes ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (37 minutes ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (41 minutes ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (51 minutes ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (57 minutes ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (1 hour ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (1 hour ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (1 hour ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (2 hours ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (2 hours ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

Malayali Vartha Recommends