മഅ്ദനിയെ പി.സി. ജോര്‍ജ് സന്ദര്‍ശിച്ചു: മദ്‌നിയുടെ കേസില്‍ മനുഷത്വപരമായ സമീപനം സ്വീകരിക്കണമെന്ന് ജോര്‍ജ്

ചികിത്സയില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ കേരളാ കോണ്‍ഗ്രസ് എം നേതാവും ചീഫ് വിപ്പുമായി പി.സി. ജോര്‍ജ് സന്ദര്‍ശിച്ചു. ബംഗളൂരു സഹായ ഹോളിസ്റ്റിക് ആശുപത്രിയിലെ ത്തിയാണ് മഅ്ദനിയെ സന്ദര്‍ശിച്ചത്. ജോര്‍ജിനൊപ്പം പി.ഡി.പി നേതാക്കളും ഉണ്ടായിരുന്നു.
മഅ്ദനിയുടെ കേസില്‍ മനുഷത്വപരമായ സമീപനം സ്വീകരിക്കണമെന്നു പി.സി ജോര്‍ജ് പറഞ്ഞു. കേസ് കൈകാര്യം ചെയ്യുന്നതിനുള്ള കര്‍ണാടക പൊലീസിന്റെ അനാസ്ഥ ശരിയല്ല. കുറ്റക്കാരനാണെങ്കില്‍ മഅ്ദനിയെ ശിക്ഷിക്കണം. അല്ലെങ്കില്‍ മോചിപ്പിക്കണം. എത്രയും വേഗം കേസ് വിസ്താരം പൂര്‍ത്തിയാക്കണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.
മഅ്ദനിയെ സന്ദര്‍ശിച്ചതിന് പിന്നില്‍ രാഷ്ട്രീയമില്ല. എന്നാല്‍, ഭാവിയില്‍ രാഷ്ട്രീയ ബന്ധമുണ്ടാകില്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും പി.സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























