Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

എല്ലാം വിളിച്ച് പറഞ്ഞാലുണ്ടല്ലോ... ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ് വാരിയര്‍ എന്നിവയ്ക്ക് പുറമേ മനസാക്ഷി സൂക്ഷിപ്പുകാരിയായ റാണിയും രംഗത്ത്; ഫോറന്‍സിക് പരിശോധനകള്‍ക്കായി റോജോയും സഹോദരിയും മെഡിക്കല്‍ കോളേജിലെത്തി; ശാസ്ത്രീയ തെളിവുകളോടെ ജോളിയെ പൂട്ടും

17 OCTOBER 2019 11:05 AM IST
മലയാളി വാര്‍ത്ത

പരാതിക്കാരനും കൊല്ലപ്പെട്ടവരുടെ ഉറ്റ ബന്ധുവുമായ റോജോ തോമസ് നാട്ടിലെത്തിയതോടെ കൂടത്തായി കൊലപാതക കേസ് വഴിത്തിരിവിലേക്ക് കടക്കുകയാണ്. ഇതുവരെ ഇരുളിലായിരുന്ന ജോളിയുടെ എല്ലാ വേലത്തരങ്ങളും അറിയാവുന്ന ആളാണ് റോജോ തോമസ്. അതിനാല്‍ തന്നെ കേസില്‍ നിര്‍ണായകമാണ് റോജോയുടെ ഓരോ മൊഴിയും. തന്റെ കുടുംബത്തെ കൂടോടെ ഇല്ലാതാക്കിയ ജോളിയെ പൂട്ടുക തന്നെയാണ് റോജോയുടെ ലക്ഷ്യവും.

വീട്ടില്‍ വന്നു കയറിയ മാലാഖയായിരുന്നു ജോളി ജോസഫ്. വീട്ടില്‍ ഓരോരോ മരണങ്ങള്‍ സംഭവിച്ചപ്പോഴും വിധിയുടെ വിളയാട്ടമായാണ് കണ്ടത്. സംശയെ തോന്നിയ റോജോ പരാതിപ്പെടാന്‍ ശ്രമിച്ചെങ്കിലും ജോളി അത് വിലക്കിയിരുന്നു. ഏട്ടത്തിയമ്മയുടെ വാക്കുകള്‍ക്ക് വില കല്‍പ്പിച്ചതോടെ അതില്‍ നിന്നും പിന്‍മാറി. ഒരിക്കല്‍ പോലും ഏട്ടത്തിയെ സംശയിച്ചില്ല. എന്നാല്‍ പല തെളിവുകളും കിട്ടിയതോടെ സംശയങ്ങള്‍ ബലപ്പെട്ടു. ഇതോടെയാണ് ജോളിയെ സസൂക്ഷ്മം നിരീക്ഷിച്ചതും പരാതിപ്പെട്ടതും. അതിന്റെ തുടര്‍ച്ചയായാണ് റോജോ അമേരിക്കയില്‍ നിന്നും കേരളത്തിലെത്തിയത്.

താന്‍ അമേരിക്കയില്‍ ആയതിനാല്‍ തന്റെ നേരെ വധശ്രമമുണ്ടായില്ലെന്നാണ് റോജോ പറയുന്നത്. തന്റെ സഹോദരി രഞ്ജി തോമസിനെയും അവരുടെ മകളേയും വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും റോജോ വ്യക്തമാക്കി. നാട്ടില്‍ വരുമ്പോള്‍ താന്‍ പൊന്നാമറ്റം വീട്ടില്‍ താമസിക്കാറുണ്ടായിരുന്നില്ല. മറിച്ച് ഭാര്യയുടെ വീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണ് താമസിച്ചിരുന്നത്.

അതിനിടെ റോജോ തോമസിന്റെ രംഗപ്രവേശനത്തോടെ ജോളി ജോസഫിന്റെ ഉറ്റ സുഹൃത്തായ യുവതി ഒളിവിലെന്ന് വിവരം. അതേസമയം ഇവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ജോളിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ സുഹൃത്തായ യുവതിക്ക് അറിയാമെന്നാണ് പോലീസ് കരുതുന്നത്. ഇവര്‍ ജോളിയുടെ മനസാക്ഷി സൂക്ഷിപ്പുകാരിയാണോയെന്നും അന്വേഷിക്കുന്നുണ്ട്. ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നുമാണ് യുവതിയുടെ വിവരങ്ങളും ചിത്രങ്ങളും പോലീസിന് ലഭിക്കുന്നത്. ഇവര്‍ ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളാണ് മൊബൈലിലുള്ളത്. എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന റാണി എന്ന യുവതിയെയാണ് പോലീസ് തിരയുന്നത്.

അതേസമയം 30 വയസ് പ്രായം തോന്നിക്കുന്ന യുവതിയെ കണ്ടെത്താനായാല്‍ ജോളിയുടെ എന്‍ഐടി ബന്ധത്തിന്റെ ചുരുളഴിയുമെന്നാണ് പോലീസ് നിഗമനം. ജോളി പതിവായി തയ്യല്‍ കടയില്‍ പോയിരുന്നതായും വിവരമുണ്ട്. എന്നാല്‍ ഈ തയ്യല്‍ കട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. കഴിഞ്ഞ മാര്‍ച്ചില്‍ എന്‍.ഐ.ടിയില്‍ നടന്ന രാഗം കലോത്സവം കാണാനായി ജോളിക്കൊപ്പം യുവതി എത്തിയിരുന്നു. എന്‍.ഐ.ടി അധ്യാപികയുടെ കാര്‍ഡ് അണിഞ്ഞായിരുന്നു ജോളി എത്തിയിരുന്നതെന്നും ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.

ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ് വാരിയര്‍ എന്നിവരാണ് ജോളിയുടെ സുഹൃത്തുക്കള്‍ എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍ ഇവരെക്കാള്‍ ആത്മബന്ധം റാണിയോട് ജോളിക്കുണ്ടായിരുന്നു എന്ന സൂചന നല്‍കുന്ന ചിത്രങ്ങളാണ് പൊലീസിന് ലഭിച്ചത്. അന്വേഷണ സംഘം ജോളിയോട് റാണിയെ കുറിച്ച് ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം നല്‍കാന്‍ തയ്യാറായില്ല.

അതേസമയം എന്‍ഐടി പരിസരത്ത് ജോളിക്ക് വസ്തു ഇടപാടുകളും ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. അതും വിശദമായി പോലീസ് അന്വേഷിക്കുന്നുണ്ട്.

നിര്‍ണായക തെളിവുകള്‍ നല്‍കി ഏട്ടത്തിയമ്മയെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് റോജോ. അതിനായി എല്ലാ സഹായങ്ങളും നല്‍കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (1 hour ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (1 hour ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (1 hour ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (1 hour ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (3 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (3 hours ago)

മുഖ്യമന്ത്രിക്കെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തില്‍ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു  (3 hours ago)

ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!  (4 hours ago)

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; ചിത്രം സെപ്റ്റംബർ 18-ന് പ്രദർശനത്തിനെത്തുന്നു!!!  (4 hours ago)

Malayali Vartha Recommends