Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ആംആദ്മിയുടെ വിജയം കേരളത്തിലും പ്രതിഫലിക്കുമോ ? അമ്പരപ്പോടെ രാഷ്ടീയ പാര്‍ട്ടികള്‍

11 FEBRUARY 2015 10:57 AM IST
മലയാളി വാര്‍ത്ത.

ഡല്‍ഹിയിലുണ്ടായ ആം ആദ്മിയുടെ തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് ശിവസേന നേതാവ് ഉദ്ദവ് തക്കറെ പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. ആം ആദ്മിയുടെ വിജയം തരംഗമല്ല അത് ഒരു സുനാമിയാണെന്നാണ്. എന്തായാലും ഡല്‍ഹിയില്‍ ആഞ്ഞടിച്ച ആംആദ്മിയുടെ സുനാമിയില്‍ തകര്‍ന്നടിഞ്ഞത് ഇന്ത്യയിലെ രണ്ട് പ്രമുഖ പാര്‍ട്ടികളാണെന്നതാണ് ശ്രദ്ധേയം. ബിജെപിയും കോണ്‍ഗ്രസും. 70ല്‍ 67ഉും നേടിയുള്ള ആം ആദ്മിയുടെ വിജയം മറ്റ് സംസ്ഥാനങ്ങളിലും സുനാമിയായി മാറുമോ എന്ന് ഭയത്തിലാണ് രാഷ്ടീയ പാര്‍ട്ടികള്‍. അടുത്ത് തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നേരിടേണ്ട കേരളം, തമിഴ്‌നാട്, പഞ്ചാബ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ ആം ആദ്മിയുടെ വിജയം സ്വാധീനം സുനാമിയായി പ്രതിഫലിക്കുമെന്നതില്‍ സംശയമില്ല.
പ്രത്യേകിച്ച് കേരളം,പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആപ്പ് ബോംബായി മാറാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ ആദ്യമായി ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അതിന്റെ തരംഗമുണ്ടായിരുന്നു. കേരളത്തില്‍ നിന്ന് നിരവധി യുവതി യുവക്കളാണ് അപ്പിന്റെ കൊടിപിടിച്ച് ഇറങ്ങിയത്. എഴുത്തുകാര്‍, സെലിബ്രിറ്റികള്‍, ടെക്കികള്‍, സാധാരണ ജനങ്ങള്‍, വീട്ടമ്മമാര്‍ തുടങ്ങി പല മേഖലയിലുള്ളവര്‍ ആം ആദ്മിയില്‍ അംഗത്വമെടുത്തിരുന്നു. ഇപ്പോഴുണ്ടായ വിജയം സംസ്ഥാനത്ത് നിന്ന് ആം ആദ്മിയിലേക്ക് പ്രവര്‍ത്തകരുടെ പ്രളയം ഉണ്ടാകുമെന്നാണ് രാഷ്ടീയ നിരീക്ഷകര്‍ പറയുന്നത്.
ആം ആദ്മി പാര്‍ട്ടിയുടെ തകര്‍പ്പന്‍ വിജയം സംസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളിലും അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് തറപറ്റിയതില്‍ ബി.ജെ.പിയും ബി.ജെ.പി പരാജയപ്പെട്ടതില്‍ കോണ്‍ഗ്രസും പരസ്പരം ആശ്വസിക്കുമ്പോള്‍ രണ്ടു കൂട്ടരും പരാജയപ്പെട്ടതിലാണ് ഇടതു കക്ഷികള്‍ ആഹ്‌ളാദിക്കുന്നത്. അപ്പോഴും തങ്ങളുടെ കാലിനടിയില്‍ നിന്ന് മണ്ണ് ക്രമേണ ഒലിച്ചു പോവുകയാണെന്ന് മൂന്ന് വിഭാഗം നേതാക്കളും സമ്മതിക്കുനുണ്ട്.
കേരളത്തില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി മുന്നേറ്റം കോണ്‍ഗ്രസിലും ഇടതു പക്ഷത്തും ഒരുപോലെ ആശങ്കയുണര്‍ത്തിയിരുന്നു. യു.ഡി.എഫിന്റെ, പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ചോരാനുള്ള സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍ ആം ആദ്മിയുടെ വിജയം തങ്ങള്‍ക്ക് നേട്ടമാകുമെന്നാണ് ഇരുപാര്‍ട്ടികളും പറയുന്നത്. ബി.ജെ.പിയുടെ തിളക്കത്തിനുണ്ടാക്കിയ മങ്ങല്‍ കോണ്‍ഗ്രസിന്റെ ആ വോട്ട് ചോര്‍ച്ചയെ ഒരു പരിധിവരെ തടയുമെന്നും വിലയിരുത്തുന്നുണ്ട്.
ബി.ജെ.പിക്കാകട്ടെ അവരുടെ ആവേശം കെടുത്തുന്ന വാര്‍ത്തയാണ് ഡല്‍ഹിയില്‍ നിന്നുണ്ടായത്. അമിത് ഷാ പാര്‍ട്ടി പ്രസിഡന്റായതിന് ശേഷം കേരളത്തില്‍ നിയമസഭയില്‍ പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാന്‍ ആസൂത്രിതമായ യത്‌നം നടക്കുകയായിരുന്നു. ബി.ജെ.പിയുടെ മെമ്പര്‍ഷിപ്പ് കാമ്പെയിന്‍ സര്‍വ്വകാല റെക്കോര്‍ഡിട്ടാണ് ഈയിടെ പൂര്‍ത്തിയായത്. മോഡി പ്രഭാവം കേരളത്തില്‍ ബി.ജെപിയുടെ ആവേശം ഉയര്‍ത്തുകയും പുതിയ പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കുകയും ചെയ്തിരുന്നു. പ്രകടമായ ആ ഉണര്‍വ്വിനാണ് ഇപ്പോള്‍ ഉലച്ചിലുണ്ടായത്.
ഡല്‍ഹിയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തകര്‍ന്നടിഞ്ഞതില്‍ കമ്മ്യൂണിസ്റ്റ് കക്ഷികള്‍ സന്തോഷിക്കുന്നുണ്ടെങ്കിലും അവരിലും ആശങ്ക വളരുന്നുണ്ട്. ഇടതു കക്ഷികള്‍ ഏറ്റെടുക്കേണ്ട ദൗത്യമാണ് ഡല്‍ഹിയില്‍ ആം ആദ്മി നടപ്പാക്കിയത്. കേരളത്തില്‍ പാര്‍ട്ടിയുടെ പ്രക്ഷോഭങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെന്ന സാഹചര്യത്തില്‍ തങ്ങളുടെ പ്രവര്‍ത്തന ശൈലി അടിയന്തരമായി മാറ്റാനുള്ള ആലോചനയിലാണ് പാര്‍ട്ടി ഇപ്പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (6 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (6 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (6 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (6 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (6 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (7 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (7 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (7 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (7 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (7 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (8 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (10 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (10 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (11 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (11 hours ago)

Malayali Vartha Recommends