Widgets Magazine
20
Nov / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിശ്വസിക്കാനാകുന്നില്ല.... വിവാഹത്തിന് മുന്‍പുള്ള ലൈംഗീക ബന്ധം ആചാരമാക്കി ഒരു ഗ്രാമം?


ബോളിവുഡ് താരം കല്‍ക്കി കോച്‌ലിന്റെ വിശേഷങ്ങള്‍...


ബ്‌ലാക്ക് ആന്‍ഡ് വൈറ്റ് ജംസ്യൂട്ടില്‍ സുന്ദരിയായി കജോള്‍


'ഇഷ്ടം' പോലെ മൊബൈലിൽ കളിച്ചാൽ പണി കിട്ടും..ചെറിയ തുകയ്ക്ക് വലിയ ഡാറ്റാ പ്ലാനുകള്‍ ലഭിച്ചിരുന്ന ആ സുവര്‍ണ്ണകാലം അവസാനിക്കുന്നു.. ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ മൂന്നിരട്ടി മുതല്‍ വര്‍ധനവുണ്ടാകുമെന്ന സൂചനയുമായി ടെലികോം കമ്പനികള്‍


പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി ഹൈ​ക്കോ​ട​തി വിധി .. നാ​ല് വ​യ​സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ​വ​രും ഹെ​ൽ​മ​റ്റ് ധരിക്കണം

കാമുകൻ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സമ്മാനിച്ച ഗർഭവും പേറി വീട്ടുകാരും, നാട്ടുകാരും അറിയാതെ ബിരുദ വിദ്യാർത്ഥിനി ഒളിപ്പിച്ചത് ഒമ്പത് മാസം; താലോലിക്കാനെടുത്ത കൈകൾകൊണ്ട് പൊക്കിൾക്കൊടി കത്രികകൊണ്ട് മുറിച്ച് പാലൂട്ടിയ ശേഷം, നനഞ്ഞ തുണി കഴുത്തില്‍ച്ചുറ്റി കൊലപ്പെടുത്തി- ചെറുതോണിയിലെ പ്രണയവും കൊലപാതകവും സിനിമയെ വെല്ലും

20 OCTOBER 2019 03:15 PM IST
മലയാളി വാര്‍ത്ത

കാമുകൻ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സമ്മാനിച്ച ഗർഭവുംപേറി വീട്ടുകാരും, നാട്ടുകാരും അറിയാതെ അവൾ സൂക്ഷിച്ചത് 9മാസം. താലോലിക്കനെടുത്ത കൈകൾകൊണ്ട് പാലൂട്ടിയ ശേഷം നനഞ്ഞ തുണി കഴുത്തില്‍ച്ചുറ്റി ആൺകുഞ്ഞിനെ കൊലപ്പെടുത്തുമ്പോൾ ആ ബിരുദവിദ്യാര്‍ഥിനിയുടെ കൈകൾ ഒരിക്കൽപോലും വിറച്ചില്ല. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ഒരു ജീവനെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കിയത്. കഴിഞ്ഞ ദിവസമാണ് ചോരക്കുഞ്ഞിന്റെ മൃതദേഹം സ്കൂൾ ബാഗിൽ നിന്നു കണ്ടെടുത്ത സംഭവത്തിൽ അവിവാഹിതയും ബിരുദവിദ്യാര്‍ഥിനിയുമായ വാത്തിക്കുടി സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തത്.

മുരിക്കാശേരി വാത്തിക്കുടിയിലെ യുവതിയുടെ വീട്ടിലെ ശുചിമുറിയിൽ ചൊവ്വാഴ്‌ച ഉച്ചകഴിഞാണ്‌ ആൺ കുഞ്ഞിന് ജന്മം നൽകിയത്. പിന്നീട്‌ കുഞ്ഞിനെയുമെടുത്ത്‌ പഠനമുറിയിലെത്തി തുണിയില്‍ കിടത്തിയശേഷം കത്രികകൊണ്ട്‌ കുട്ടിയെ വേര്‍പെടുത്തുകയായിരുന്നു. പിന്നീട്‌ ഡ്രസ്‌ മാറിയശേഷം കുഞ്ഞിന്‌ മുലപ്പാല്‍ കൊടുത്തു തുടച്ച്‌ വൃത്തിയാക്കി. ഇതിനുശേഷം നനഞ്ഞ തുണി കഴുത്തില്‍ച്ചുറ്റി കൊല്ലുകയായിരുന്നുവെന്ന്‌ യുവതി പോലീസിനോട്‌ പറഞ്ഞു. മൃതദേഹം പ്ലാസ്‌റ്റിക്‌ കവറിനുള്ളിലാക്കി ബാഗില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

രാത്രിയില്‍ ജഡം മറവ്‌ ചെയ്യാന്‍ ആണ്‍സുഹൃത്തിന്റെ സഹായവും തേടി. ഇയാള്‍ വിവരമറിയിച്ചതനുസരിച്ച്‌ പോലീസ്‌ എത്തിയപ്പോഴാണ്‌ സംഭവം വീട്ടുകാര്‍ അറിഞ്ഞത്‌. പരിശോധനയില്‍ കവറിനുള്ളില്‍ കുട്ടിയുടെ ജഡം കണ്ടെത്തുകയായിരുന്നു. കുട്ടി ചാപിള്ളയായിരുന്നുവെന്നാണ്‌ യുവതി പോലീസിനോട്‌ ആദ്യം പറഞ്ഞത്‌. മണിയാറന്‍കുടിയിലുള്ള സുഹൃത്താണ്‌ കുട്ടിയുടെ പിതാവെന്നും ഇയാള്‍ രണ്ടുമാസം മുമ്പ്‌ ആത്മഹത്യ ചെയ്‌തതായും യുവതി പോലീസിനോട്‌ പറഞ്ഞു. സംശയം തോന്നിയ പോലീസ്‌ യുവതിയെ ആശുപത്രിയിലാക്കുകയും കോട്ടയം മെഡിക്കല്‍ കോളജില്‍ കുട്ടിയുടെ പോസ്‌റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്‌തു. കഴുത്തിനേറ്റ ക്ഷതം മൂലമാണ്‌ കുട്ടി മരിച്ചതെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ സ്‌ഥിരീകരിച്ചതോടെയാണ്‌ അറസ്‌റ്റിലേക്കു കടന്നത്‌.

കട്ടപ്പനയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിൽ എംഎസ്‌സിക്കു പഠിക്കുകയിരുന്ന പെൺകുട്ടി മണിയാറൻകുടി സ്വദേശി യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവു മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചെങ്കിലും, ഇവരുടെ പ്രണയം അറിഞ്ഞതോടെ നവവധു പിണങ്ങിപ്പോയി.ഇതിന് ശേഷം യുവാവ്‌ വീണ്ടും പെൺകുട്ടിയുമായി അടുപ്പത്തിലാവുകയായിരുന്നു. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഓഗസ്റ്റ് 25ന് യുവാവ് ജീവനൊടുക്കി. പഠനം നിർത്തിയ പെൺകുട്ടി വീട്ടിൽ തന്നെയായിരുന്നു.

മൂന്നാര്‍ വട്ടവട കോവിലൂരില്‍ വീടിനുസമീപം സമാനമായ സംഭവത്തില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. ഇന്നലെ രാവിലെ 11 നു സബ്‌ കലക്‌ടര്‍ പ്രേംകൃഷ്‌ണന്റെ സാന്നിധ്യത്തില്‍ ഡിവൈ.എസ്‌.പി: സുരേഷ്‌കുമാര്‍, ദേവികുളം എസ്‌.ഐ: കെ. ദിലീപ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണു മൃതദേഹം പുറത്തെടുത്തത്‌. ഇന്‍ക്വസ്‌റ്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കി 12.30 നു കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി. മൃതദേഹം ഇന്നു പോസ്‌റ്റ്‌മോര്‍ട്ടം നടത്തും. ഇതിനുശേഷം മാത്രമേ തുടര്‍രന്വേഷണം ഉണ്ടാകൂ. കോവിലൂര്‍ തിരുമൂര്‍ത്തി-വിശ്വലക്ഷ്‌മി ദമ്പതികളുടെ 25 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണു കഴിഞ്ഞ ദിവസം വീടിനുസമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്‌. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണു കുട്ടി മരിച്ചതെന്നാണു മാതാപിതാക്കളുടെ വിശദീകരണം.


എന്നാല്‍ ഡോക്‌ടര്‍വന്നു പരിശോധിച്ച്‌ മടങ്ങിയതിനുപിന്നാലെ മൃതദേഹം പോലീസില്‍ അറിയിക്കാതെ മറവുചെയ്യുകയായിരുന്നെന്നാണ്‌ അയല്‍വാസികളുടെ നിലപാട്‌. അവര്‍ ദേവികുളം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ്‌ അന്വേഷണം ആരംഭിച്ചത്‌.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിശ്വസിക്കാനാകുന്നില്ല.... വിവാഹത്തിന് മുന്‍പുള്ള ലൈംഗീക ബന്ധം ആചാരമാക്കി ഒരു ഗ്രാമം?  (9 hours ago)

ബോളിവുഡ് താരം കല്‍ക്കി കോച്‌ലിന്റെ വിശേഷങ്ങള്‍...  (9 hours ago)

വേണാടിന്റെ ആധുനിക കോച്ചിലെ സീറ്റുകള്‍ കുത്തിക്കീറിയ നിലയില്‍  (9 hours ago)

ബ്‌ലാക്ക് ആന്‍ഡ് വൈറ്റ് ജംസ്യൂട്ടില്‍ സുന്ദരിയായി കജോള്‍  (9 hours ago)

സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ബുധനാഴ്ച ഒപി ബഹിഷ്‌കരിക്കും  (10 hours ago)

ഫോണ്‍ ചോര്‍ത്താനുള്ള അധികാരം ഇവര്‍ക്ക് മാത്രം?  (11 hours ago)

കാമുകനൊപ്പം മകള്‍ പോകാതിരിക്കാന്‍ അമ്മ ചെയ്തത്?  (11 hours ago)

പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് വിഷയത്തിൽ ജനങ്ങളെ വേട്ടയാടില്ലെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ !  (12 hours ago)

യാത്രക്കാര്‍ക്ക് അപകട സൂചന നല്‍കാന്‍ ചിന്നപ്പൊണ്ണ്.... റെയില്‍വേ പാളം മുറിച്ചു കടക്കുന്നവരുടേയും വാതിലില്‍ തൂങ്ങിനിന്ന് യാത്രചെയ്യുന്നവരുടെയും നേരെ കുറയ്ക്കുന്ന ഒരു നായ  (12 hours ago)

സമരത്തിനിടെ പൊലീസില്‍ നിന്നു നേരിട്ട ക്രൂരതയെപ്പറ്റി ആഞ്ഞടിച്ച് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ !  (12 hours ago)

ബംഗാളി നടിയും തൃണമൂൽ കോണ്‍ഗ്രസ് എംപിയുമായ നുസ്രത് ജഹാൻ ഉറക്കഗുളിക കഴിച്ചെന്ന് പ്രചാരണം !  (12 hours ago)

രാജ്യത്ത് ‘ഭയത്തിന്റെ കാലാവസ്ഥയെന്ന് മൻമോഹൻ സിങ് !  (12 hours ago)

ആരാധകരെ സ്റ്റേഡിയത്തിലെത്തിക്കുന്നതിന് മുൻപ് മികച്ച സൗകര്യങ്ങൾ ഒരുക്കണമെന്ന് രാഹുല്‍ ദ്രാവിഡ്  (13 hours ago)

സിഐഎസ്‌എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ്; വനിതകള്‍ക്കും അപേക്ഷിക്കാം; . 25,500 മുതല്‍ 81,100 രൂപ വരെ ശമ്പളം  (13 hours ago)

ഭദ്രന്റെ ജൂതനില്‍ നിന്നും റിമയ്ക്ക് പകരമെത്തുന്നത് മംമ്ത മോഹന്‍ദാസ് !  (13 hours ago)

Malayali Vartha Recommends