ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും

ആടിപ്പാടി അവധി ആഘോഷിച്ച് ദിലീപും കാവ്യയും. താര ദമ്പതികളായ ദിലീപിന്റെയും കാവ്യ മാധവന്റെയും ഏറ്റവും പുതിയ റീല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച പാട്ട് രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. അവധി ആഘോഷത്തിനിടെയാണ് വീഡിയോ ചിത്രീകരിച്ചത്. 'പാപ്പി അപ്പച്ചാ' എന്ന ചിത്രത്തിലെ 'തമ്മില്‍ തമ്മില്‍' എന്ന ഗാനത്തിന്റെ കോറസും ചേര്‍ത്താണ് വീഡിയോ.
ദിലീപിന്റെ രസകരമായ ഭാവങ്ങളും കാവ്യ അത് കണ്ട് ചിരിക്കുന്നതും വീഡിയോയില്‍ കാണാം. സൈക്കിളിലും ബോട്ടിലും ദിലീപ് പോകുന്നതും വീഡിയോയിലുണ്ട്. വീഡിയോ വൈറലായതോടെ ഒട്ടേറെ പേരാണ് കമന്റുമായി എത്തുന്നത്. 'എപ്പോഴാണ് നിങ്ങളുടെ സിനിമ കാണാന്‍ കഴിയുക, ഒരുമിച്ച് അഭിനയിക്കുന്ന സിനിമ എപ്പോഴാണ് ചെയ്യുക' എന്നൊക്കെയാണ് കമന്റുകള്‍. അടിപൊളി ജോഡിയെന്നും ചിലര്‍ കുറിച്ചു.
https://www.facebook.com/Malayalivartha























