കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര കൊടുക്കുന്ന പരിപാടി നല്ലതാണെങ്കിലും , ഇതിനായി സര്‍ക്കാര്‍ 100 കോടിയോളം രൂപ നഷ്ടം സഹിക്കുന്നു എന്ന വാര്‍ത്തയില്‍ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയ്ക്ക് പകരം അര്‍ഹരായ അഞ്ച് ലക്ഷം ബിപിഎല്‍ സ്ത്രീകള്‍ക്ക് പ്രതിമാസം 2,000 രൂപ നല്‍കുന്ന പദ്ധതിയാണ് കൂടുതല്‍ ഗുണകരമെന്ന് സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെട്ടു.
ഈ പദ്ധതിക്ക് പകരം ഇത്ര തന്നെ സാമ്പത്തിക ബാധ്യതയില്‍ 5 ലക്ഷം ബിപിഎല്‍ വിഭാഗത്തില്‍ പെടുന്ന നിര്‍ധനരായ സ്ത്രീകള്‍ക്ക് (21 60 വയസ്സ് വരെയുള്ളവര്‍) മാസം 2,000 രൂപ വെച്ച് നല്‍കിയിരുന്നു എങ്കില്‍ കുറച്ചു കൂടി ഗുണപ്രദം ആയേനെ എന്നാണ് എന്റെ നിരീക്ഷണം. അങ്ങനെ ഒരു പദ്ധതി വന്നാല്‍ (5 ലക്ഷം* 2000= 100 കോടി) യില്‍ തന്നെ കൂടുതല്‍ ആവശ്യക്കാര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമായിരുന്നു. അത് കൊണ്ട് ഒരു വിഭാഗത്തിനും വിഷമവും ഉണ്ടാകില്ല. ആരും എതിര്‍ക്കുകയും ഇല്ല. 21 മുതല്‍ 60 വയസ്സിന് ഇടയില്‍ 30 ലക്ഷത്തോളം ബിപിഎല്‍ ലിസ്റ്റില്‍ ഉള്ള സ്ത്രീകള്‍ ഉണ്ടല്ലോ. അത്രയും പേര്‍ക്ക് 2000 വെച്ച് കൊടുക്കുന്നത് വലിയ സാമ്പത്തിക ബുദ്ധിമുട്ടാകും . അതിനാല്‍ അവരില്‍ നിന്നും 5 ലക്ഷ്യത്തെ കണ്ടെത്തി കൂടെ ? അവരില്‍ വിവാഹം കഴിയാത്തവരും, അസുഖ ബാധിതരും, വികലാംഗരും, സ്വന്തമായി വീടോ, 5 സെന്റ് സ്ഥലം ഇല്ലാത്തവരും, ഡിഗ്രീ വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലി ഇല്ലാത്തവരും, 10000 രൂപയ്ക്കും താഴെയുള്ള ശമ്പളത്തിന് ജോലിക്ക് പോകുന്നവരും, ഭര്‍ത്താക്കന്മാര്‍ക്ക് തീരെ അസുഖം ബാധിച്ചു ജോലിക്ക് പോകുവാന്‍ കഴിയാത്തവരെയും കണ്ടെത്തി 30 ലക്ഷത്തില്‍ നിന്നും 5 ലക്ഷത്തെ കണ്ടെത്തി നല്‍കിയിരുന്നു എങ്കില്‍ നല്ലതല്ലേ ? ഏതാണ്ട് ഇപ്പൊള്‍ നല്‍കുന്ന സൗജന്യ യാത്രയുടെ മറ്റൊരു രൂപം ആകില്ലേ? അതും തീര്‍ത്തും അര്‍ഹര്‍ക്ക് തന്നെ കിട്ടും. നിലവില്‍ സ്വകാര്യ ബസ്സ് ഉടമകള്‍ക്ക് സ്ത്രീകള്‍ കയറുന്നത് കുറഞ്ഞു എന്നും, വലിയ നഷ്ടം വരുന്നു പറഞ്ഞു ചില വീഡിയോകള്‍ കണ്ടത് കൊണ്ടാണ് ഇങ്ങനെ ചിന്തിച്ചത്. എല്ലാവര്‍ക്കും നല്ലത് വരട്ടെ', എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍.
പിന്നാലെ സന്തോഷിന്റെ വാക്കുകള്‍ പിന്തുണച്ച് നിരവധി പേര്‍ കമന്റുകളുമായി എത്തി.'സ്ത്രീകള്‍ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ചു വരുന്നവരാണ്. അവര്‍ക്ക് മാത്രം സൗജന്യം എന്നത് അവരെ അവഹേളിക്കുന്നതിനും പുരുഷന്മാരെ അവഗണിക്കുന്നതിനും മാത്രം ആണ്. വോട്ട് ചെയ്യാന്‍ ആണുങ്ങള്‍ പോകാതിരുന്നാല്‍ തീരുന്ന പ്രശ്‌നം', എന്നാണ് ഒരാള്‍ പറയുന്നത്. 'വളരെ നല്ല നിര്‍ദ്ദേശമാണ് താങ്കള്‍ നല്‍കിയത്. പക്ഷേ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കണം. അതിന് സാധ്യത കുറവാണ്.കാരണം പിന്നാലെ വരുന്ന പ്രതിഷേധം' എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകള്‍.
https://www.facebook.com/Malayalivartha























